0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3K
ഒരർജെന്റ് കേസുണ്ട്.... എനിയ്ക്കു ഹോസ്പിറ്റലു വരെയൊന്നു പോണം..!!"""_ അവൾ ധൃതിയിൽപറഞ്ഞു ബാത്ത്റൂമിലേയ്ക്കു കയറിയതും ഞാൻ വീണ്ടും കട്ടിലിലെഴുന്നേറ്റിരുന്നു... ബാത്‌റൂമിൽനിന്നും തിരികെയിറങ്ങിയപ്പോഴും ഞാനതേയിരുപ്പിയ്ക്കിരിയ്ക്കുന്നതു കണ്ടപ്പോൾ അവളെന്നെയൊന്നു തുറിച്ചു നോക്കി... ""...ഹ.! ഞാമ്പറഞ്ഞ കേട്ടില്ലേ... എനിയ്ക്കു ഹോസ്പിറ്റലീപ്പോണോന്ന്... പെട്ടെന്നൊരുങ്ങ്..!!"""_ മീനാക്ഷി ടവലെടുത്തു മുഖംതുടച്ചു... ""...നീ ഹോസ്പിറ്റലീ പോണേന് ഞാനെന്തോത്തിനാ ഒരുങ്ങുന്നേ..??"""_ അവളുകേൾക്കേ താല്പര്യമില്ലാത്തമട്ടിലാണ് പറഞ്ഞതെങ്കിലും മനസ്സിൽപോകാനുള്ള ഒരുക്കങ്ങളൊക്കെ ഞാനെടുത്തു കഴിഞ്ഞിരുന്നു... ""...എന്തു വർത്താനാടാ പറേണെ..?? പെട്ടെന്നു വരാന്നോക്ക്..!!""" ""...മ്മ്മ്..?? എന്തോപറ്റി..?? ആർക്കേലും പെട്ടെന്നു പെറാൻമുട്ടിയോ..??""" ""...ദേ ചെക്കാ... വെറുതെ കളിയ്ക്കല്ലേ... പോയൊരുങ്ങ്... എന്നിട്ടെന്നെ ഹോസ്പിറ്റലിലൊന്നു ഡ്രോപ്പുചെയ്..!!"""_ വാഡ്രോബ് തുറന്ന് സാരികൾ മറിച്ചുനോക്കിയാണ് മീനാക്ഷി ഓഡറിട്ടത്... ""...ന്റ മിന്നൂസേ... നീയീ സാരിയൊക്കെ വാരിച്ചുറ്റി അങ്ങെത്തുമ്പോഴേയ്ക്കും കുഞ്ഞിന്റെ നൂലുകെട്ട്കഴിയും... അതോണ്ട് വല്ല ചുരിദാറാണമെടുത്തിട്..!!"""_ സാരിയെടുത്തതിഷ്ടപ്പെടാതെ ഞാൻപ്രതികരിച്ചതും പെണ്ണ് കയ്യിലിരുന്ന സാരികളെല്ലാം തിരികെവെച്ച്, സ്കൈബ്ലൂ ഷോൾലെസ്സായുള്ള ചുരിദാറും ബോട്ടവും ബെഡ്ഡിലേയ്ക്കിട്ട് എന്നെനോക്കി; ""...മ്മ്മ്..??"""_ ഇതുപോരേ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും ഞാൻ തലകുലുക്കി... ഉടനെ, ""...ആം.! എന്നാ പുറത്തുപോ... ഡ്രെസ്സുമാറട്ടേ..!!"""_ പുറത്തേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞെങ്കിലും ഞാൻ മൈന്റ്ചെയ്തില്ല... ""...എനിയ്ക്കേ... എനിയ്ക്കു നിന്നോടു കളിച്ചോണ്ടിരിയ്ക്കാൻ നേരോല്ല... ഞാൻ റെഡിയായി വരുമ്പഴേയ്ക്കും പൊറത്തുണ്ടാവണം.. കേട്ടല്ലോ..!!"""_ ആജ്‌ഞപോലെ പറഞ്ഞ് അവൾ തുണിയെല്ലാം വാരിയെടുത്ത് ബെഡ്റൂമിൽനിന്നുമിറങ്ങി... ""...ഞാമ്മരൂലാ... എനിയ്ക്കു രാവിലെ പ്രാക്ടീസുണ്ട്... അതോണ്ടു സമയത്തിനുറങ്ങണം..!!"""_ ഞാൻ ബെഡിലിരുന്നു വിളിച്ചുപറഞ്ഞതും അവളോടി വാതിൽക്കലെത്തി; ""...ദേ... ചെക്കാ... മറ്റേ വർത്താനമ്പറയല്ലും... ന്റെ സ്വഭാവമ്മാറും... മര്യാദയ്ക്കെന്റൊപ്പം വരാൻനോക്കിയ്ക്കോ..!!"""_ കൈയിലിരുന്ന ടീഷേർട്ടെന്റെ നേരേ വലിച്ചെറിഞ്ഞ് തിരികെപോകുമ്പോഴും എന്റെമുഖത്തെ പുഞ്ചിരിമാറിയിരുന്നില്ല... ""...ഇല്ലാ... എനിയ്ക്കു വരാമ്പറ്റൂലാ... നാളെ മാച്ചുള്ളതാ... അതോണ്ടെനിയ്ക്കുറങ്ങിയേ പറ്റുള്ളൂ..!!""" ""...അതിനു നീവന്ന് ഓപ്പറേഷനൊന്നും ചെയ്യണ്ട... ജസ്റ്റവിടെവരെയൊന്നു ഡ്രോപ്പുചെയ്യണം...

💬 Comments

View all comments