0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.1K
പെട്ടെന്നുതന്നെ വന്നല്ലോ... എന്തുപറ്റി..??"""_ വീടിന്റെ പിൻവശത്തുകൂടി ആടിയുലഞ്ഞുകൊണ്ട് ചെന്ന എന്നെനോക്കി ചെറിയമ്മ ചോദിച്ചപ്പോൾ അതിനു മറുപടി കൊടുക്കാമ്പോലും തുനിയാതെ ഞാനവരെയും തള്ളിമാറ്റിയകത്തേയ്ക്കു കയറി... ""...സിത്തൂന് പായസന്തരട്ടേടാ..??"""_ അമ്മ പിന്നിൽനിന്നും വിളിച്ചുചോദിച്ചെങ്കിലും ഞാനതുകേട്ടഭാവം നടിച്ചില്ല... അപ്പോഴത്തെയെന്റെ നിഷ്കു മനസ്സുനിറയെ സങ്കടമായിരുന്നു... കൊണ്ടോയിക്കൊടുത്ത പായസം മീനാക്ഷിയൊന്നു ടേസ്റ്റു ചെയ്തുപോലും നോക്കീലല്ലോ... അമ്മയും ചെറിയമ്മയും എന്തൊക്കെയോ പറയുകയും എന്നെയടുത്തേയ്ക്കു വിളിയ്ക്കുകയുമൊക്കെ ചെയ്തെങ്കിലും ഞാന്തിരിഞ്ഞുപോലും നോക്കാതെന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്ക് കവിഴ്ന്നുകിടന്നു... ""...അമ്മേ... സിത്തുഎവിടെ..??"""_ കുറച്ചു കഴിഞ്ഞെന്നെയും തിരക്കിയുള്ള ചോദ്യവുമായി കീത്തുവേച്ചി ക്ഷേത്രത്തിൽ നിന്നുമെത്തിയതറിഞ്ഞപ്പോൾ വീണ്ടുമെന്റെ മനസ്സിലൊരു ഭീതി പൊട്ടിമുളച്ചു... ""...അവന്മുറിയിലേയ്ക്കു പോയല്ലോ... എന്താടീ..??"""_ അതിനു ചെറിയമ്മയാണ് മറുപടിപറഞ്ഞത്... പക്ഷേ അവരുടെ മറുചോദ്യത്തിനുത്തരം പറയാതെ അവൾ മുകളിലേയ്ക്കുള്ള സ്റ്റെയറോടിക്കയറിയ ശബ്ദമെന്റെ കാതുകളിൽ മുഴങ്ങിയപ്പോൾ കീത്തുവേച്ചിയെല്ലാം അറിഞ്ഞിട്ടുണ്ടെന്നുള്ള സത്യം ഞാനൊരു ഞെട്ടലോടെ മനസ്സിലാക്കി... ""...സിത്തൂ..??"""_ സ്റ്റെയറു കയറിക്കഴിഞ്ഞെന്റെ മുറി ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ അവളുടെ തൊണ്ടകാറിയുള്ള വിളി കൂടിയായപ്പോൾ ഞാനെല്ലാമുറപ്പിച്ചു... പായസംകൊണ്ടു കൊടുത്തതിനെന്നെ കരയിപ്പിച്ചതും പോരാഞ്ഞിട്ടെല്ലാം കീത്തുവേച്ചിയോട് പറഞ്ഞു കൊടുക്കുകയും കൂടി ചെയ്തുവെന്നു തോന്നിയപ്പോൾ സങ്കടമാണോ ദേഷ്യമാണോ തോന്നിയതെന്നെനിയ്ക്ക് നിശ്ചയമില്ല... ""...സിത്തൂ..??"""_ വാതിലിനൊപ്പമെത്തി കതകു തള്ളിത്തുറന്നു കൊണ്ടവൾ സംശയംകലർന്ന സ്വരത്തിൽ വിളിച്ചു... അതിനും ഞാൻ മറുപടിപറയാതെ കിടന്നപ്പോൾ ചേച്ചിയടുത്തു വന്നിരുന്നെന്നെ തട്ടിനോക്കി, ഞാനപ്പോഴുമനങ്ങാൻ കൂട്ടാക്കിയില്ല... തലയിണയിൽ മുഖം പൂഴ്ത്തിപ്പിടിച്ചു കിടന്നയെന്റെ തോളിൽ ബലമായി വലിച്ചുകൊണ്ട് ചേച്ചിതിരിച്ചതും എന്റെകണ്ണുകൾ നിറഞ്ഞൊഴുകുന്നതാണവൾ കണ്ടത്... ""...എന്താ... എന്താപറ്റിയേ..?? എന്തോത്തിനാന്റെ കുഞ്ഞാവ കരയണേ..??"""_ ചേച്ചി പരിഭ്രമത്തോടെ ഒറ്റശ്വാസത്തിൽ ചോദിയ്ക്കുമ്പോഴാണ് ഇനി ഇവളൊന്നുമറിഞ്ഞില്ലേന്ന ചിന്തവരുന്നത്... ""...ഞാങ്കരഞ്ഞൊന്നുമില്ല... വിരല് കണ്ണിക്കൊണ്ടപ്പം കണ്ണീന്നു വെള്ളമ്മന്നയാ..!!"""_ ഞാനൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് ചൂണ്ടുവിരലുയർത്തി കാട്ടി... ""...സിത്തൂ... നീയെന്നോടു കള്ളമ്പറയണ്ടാട്ടോ...

💬 Comments

View all comments