Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
ഞാനമ്പലത്തീന്നുവന്നപ്പൊ മ്മടെ കൗസല്യാമ്മ പറഞ്ഞൂലോ നീ കരഞ്ഞോണ്ടോടിപ്പോണ കണ്ടൂന്ന്... പറ എന്തോത്തിനാ കരഞ്ഞേ..??"""_ ചേച്ചിയെന്റെ അടുത്തേയ്ക്കു ചേർന്നിരുന്ന് ചുരിദാറിന്റെ ഷോളുപിടിച്ചെന്റെ കണ്ണും മുഖവുമൊക്കെ തുടച്ചുകൊണ്ട് ചോദിച്ചു...
കുട്ടിക്കാലം മുതലേയങ്ങനെയാ... എന്നെ വളർത്തുന്നതിൽ ആരെക്കാളും നോട്ടവും വേവലാതിയുമൊക്കെ കീത്തുവേച്ചിയ്ക്കായിരുന്നെന്ന് അമ്മയും ചെറിയമ്മയുമൊക്കെ പറയാറുണ്ട്...
അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞ് മതിയെന്നായിരുന്നെന്നും എന്നാൽ കീത്തുവേച്ചീടെ നിർബന്ധമൊന്നുകൊണ്ടു മാത്രമാണ് എന്നെപ്പറ്റിയവർ ചിന്തിച്ചതെന്നുമൊക്കെ വീട്ടിൽ പറയും...
...ആഹ്.! അതുവിട്... നമുക്ക് കാര്യത്തിലേയ്ക്കു വരാം...
അങ്ങനെ കരഞ്ഞതിന്റെ കാരണമറിയാൻ ചേച്ചി ആവുന്നത്രയും ശ്രെമിച്ചെങ്കിലും ഞാൻ കല്ലുപോലിരുന്നു...
അവസാനം വേറെ വഴിയില്ലെന്നോണം കീത്തുവേച്ചി, അവളുടെ കുഞ്ഞു ഹാൻഡ്ബാഗിൽ കരുതിയിരുന്ന ഫോണെടുത്തു...
""...നീയിവടന്നു നല്ലോണമല്ലേ പോയെ... അപ്പോ അവടെന്തോ ഇണ്ടായിട്ടുണ്ട്... മീനൂനെ വിളിച്ചുനോക്കാം... അവക്കറിയോന്നറിയാലോ..!!"""_ ചേച്ചി ഫോണിൽനോക്കി ഡയൽ ചെയ്യുന്നതിനിടയിലങ്ങനെ പറയുമ്പോളെന്റെ നെഞ്ചൊന്നുകാളി...
...മീനാക്ഷിയെ വിളിച്ചുചോദിച്ചാൽ അവളുറപ്പായും നടന്നസംഭവങ്ങൾ മുഴുവൻപറയും... അതോടെ ചേച്ചിയെന്നെക്കൊല്ലും... അന്നെനിയ്ക്കതൊക്കെ ആലോചിച്ചപ്പോഴേ പേടിയായി...
അതുകൊണ്ടുതന്നെ ചേച്ചിയെ തടയാനുള്ള ശ്രെമമെന്നോണം ഞാൻ ചേച്ചിയുടെ കയ്യിലിരുന്ന ഫോൺ തട്ടിയെടുക്കാൻ നോക്കിയെങ്കിലും അവൾ കൈ പിന്നിലേയ്ക്കൊതുക്കി കൊണ്ട് ഫോണിനെ ഭദ്രമാക്കി...
""...വേണ്ട.! മീനുവേച്ചീനെ വിളിയ്ക്കണ്ട.! ചേച്ചിയ്‌ക്കൊന്നുമറിയാമ്പാടില്ല..!!"""_ ഞാൻവീണ്ടും കീത്തുവിന്റെ കൈയിൽനിന്നും ഫോൺവാങ്ങാനായി ശ്രെമിച്ചെങ്കിലും അവളെന്നെ തല്ലാനോങ്ങിയിട്ട് ബെഡിൽ നിന്നുമെഴുന്നേറ്റു...
""...ചേച്ചീ വേണ്ട... വിളിയ്ക്കണ്ട..!!"""_ ഞാങ്കരയുന്നമട്ടിൽ പറഞ്ഞതും ചേച്ചി കോള്കട്ടു ചെയ്തശേഷം സംശയഭാവത്തിലെന്നെ നോക്കി...
""...എന്തേ..?? എന്തേ വിളിച്ചാല്..??"""_ അവളു കണ്ണുതുറിപ്പിച്ചെന്നെ നോക്കിയതുമെന്റെ മുഖംവിളറി...
""...എന്തേ..?? മീനുവെന്തേലുമ്പറഞ്ഞോ..?? അവളു കുറച്ചുദിവസായ്ട്ട് നിന്നോടൊരകൽച്ച കാണിയ്ക്കുന്നുണ്ടോന്ന് എനിയ്ക്കൊരു സംശയന്തോന്നീതാ... അതോണ്ടാ ചോദിച്ചേ... അവള് വാവേനെന്തേലുമ്പറഞ്ഞോ..?? അതിനാണോ കരഞ്ഞേ..??"""_ എന്റെതലമുടി മാടിയൊതുക്കിക്കൊണ്ട് കീത്തുചോദിച്ചതിന് ഒന്നുംമിണ്ടാതെ തലകുനിച്ചിരിയ്ക്കുവാണ് ഞാൻചെയ്തത്...
അപ്പോഴേയ്ക്കും താഴെനിന്നും അമ്മയുടെ വിളിവന്നു;
💬 Comments
View all comments