0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.7K
ഞാൻ... എല്ലാം പറഞ്ഞവസാനിപ്പിച്ച് മീനാക്ഷിപോണതുംനോക്കി തിട്ടപ്പുറത്തുനിന്ന ഞാൻ, തിരികെ മുറിയിൽപ്പോയിക്കിടന്നു കുറേനേരം കരഞ്ഞു... അന്നത്തെ മീനാക്ഷിയുടുപദേശവും പ്രായത്തിനുമുതിർന്ന പെൺകുട്ടികളെ കല്യാണംകഴിയ്ക്കാൻ പാടില്ലെന്നുള്ള ന്യായവുമൊക്കെ കേട്ടപ്പോൾ അവൾക്കെന്നോടു വലിയ താല്പര്യമൊന്നുമില്ലെന്ന് ബോധ്യമായി... പിന്നെയാകെ തോന്നിയൊരു ആശ്വാസമെന്നുപറയുന്നത് കുറച്ചുകൂടി വലുതാവുമ്പോൾ വേറെ നല്ല പെൺകുട്ടികളെ കിട്ടുമെന്നുള്ള അവളുടെ വാക്കുകളായിരുന്നു... അതിനുശേഷം മീനാക്ഷിയെ കാണാനോ മിണ്ടാനോ ഒന്നുംതന്നെ ഞാൻശ്രെമിച്ചില്ല... കാണുമ്പോൾ അവളുവന്നു മിണ്ടാൻശ്രെമിച്ചാലും ഞാനൊഴിഞ്ഞുമാറി നടന്നു... ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു അതിനുപിന്നിലെന്നു കൂട്ടിക്കോളൂ... അങ്ങനെയൊക്കെ ജീവിതമോരോദിവസവും മുന്നിലേയ്ക്കു തള്ളിനീക്കുമ്പോഴാണ് ഗൾഫിൽനിന്നും ലീവിനുവന്ന സജീഷേട്ടനും പുള്ളിക്കാരന്റെ ഉറ്റചങ്ങാതിയായ അഭിലാഷെന്ന അഭിയേട്ടനുംചേർന്ന് ഒഴിഞ്ഞുകിടന്നൊരു ഇരുമുറികെട്ടിടം വാടകയ്ക്കെടുക്കുന്നത്... അവിടെ നവഭാവനയെന്ന പേരിലൊരു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബായിരുന്നു അവരുടെയുദ്ദേശം... ഒരുമുറി പൂർണ്ണമായും ലൈബ്രറിയും മറ്റേമുറിയിൽ ടിവിയും സ്പോർട്സ് എക്വുപ്പ്മെന്റ്സുമായി അത്യാവശ്യം വലിയൊരുക്ലബ്... സാധനസാമഗ്രഹികളുടെ മുതൽമുടക്ക് തിരിച്ചു പിടിയ്ക്കാനെന്നോണം മെംബർഷിപ്പിന് ഒരു നിശ്ചിത തുകയീടാക്കാൻ ശ്രെമിച്ചപ്പോൾ അമ്മയോട് കരഞ്ഞുപറഞ്ഞ് ഞാനും ശ്രീയുംകൂടി ക്ലബിൽകയറിപ്പറ്റി... രാവിലെസ്കൂളിലും വൈകുന്നേരം ക്ലബ്ബിലുമായി സമയംചിലവഴിച്ച ഞാൻ മീനാക്ഷിയെപൂർണ്ണമായും മനസ്സിൽനിന്നും പറിച്ചെറിയുവാനുള്ള ശ്രെമത്തിലായിരുന്നു... അച്ഛൻ ഹോസ്പിറ്റലിലെ തിരക്കൊക്കെക്കഴിഞ്ഞു ഫ്രീയാകുമ്പോൾ നേരമിരുട്ടും... അച്ഛൻ വീട്ടിൽകയറുന്നതിനുമുന്നേ എത്തിക്കോളണമെന്ന അമ്മയുടെ ഉഗ്രശാസനയുടെ പുറത്താണ് ക്ലബ്ബിലെപ്പോക്ക്... അങ്ങനെയിരിയ്ക്കേ ഒരുദിവസമാണ് തന്നെക്കാൾ മുതിർന്നപെണ്ണിനെ കല്യാണംകഴിയ്ക്കുന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന എനിയ്ക്ക് അതും പോസിബിളാണെന്ന് മനസ്സിലായത്… അതോടെ മീനാക്ഷിയുടെമുഖം വീണ്ടും മനസ്സിൽ പതിയുകയുംചെയ്തു... അതൊരു ഇന്ത്യാ-ബംഗ്ലാദേശ് ടൂർണമെന്റ് നടക്കുന്ന സമയമായിരുന്നു... ക്ലബ്ബിലെ ചേട്ടൻമാർക്കൊപ്പമിരുന്ന് മാച്ച് വീക്ഷിയ്ക്കുമ്പോഴാണ് സച്ചിന്റെ സ്ട്രെയിറ്റ്ഡ്രൈവ് കണ്ട് ഗ്യാലറിയിലിരുന്ന അഞ്ജലിമാം കൈകൊട്ടുന്നതും ക്യാമറാകണ്ണുകൾ പുള്ളിക്കാരിയെ ക്ലോസ്അപ്പിൽ ഒപ്പിയെടുക്കുന്നതും ശ്രെദ്ധയിൽപ്പെടുന്നത്... അതുകണ്ടതും എന്റെ ക്രിക്കറ്റ്‌ഗുരുവായ അഭിയേട്ടൻ, ദേ... അതാണ്‌ സച്ചിന്റെഭാര്യയെന്നും അവര് സച്ചിനെക്കാളും നാലഞ്ചുവയസ്സിന്

💬 Comments

View all comments