Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
ഇനിയിതേപോലുള്ള വേലത്തരങ്ങളൊന്നും കാണിയ്ക്കരുതൂട്ടോ..!!"""_ എന്റെ പാവത്തം നിറഞ്ഞുതുളുമ്പിയുള്ള നിൽപ്പുകണ്ടിട്ടാവണം മീനാക്ഷിയുടെ മനസ്സൊന്നുതണുത്തു...
കുനിഞ്ഞുനിന്നെന്റെ കവിളിൽമെല്ലെ തട്ടിക്കൊണ്ടവൾ
അങ്ങനെപറഞ്ഞതും,
""...ഇല്ല.! ഞാങ്കാണിയ്ക്കും.! എന്നെയിതുവരെ ഇഷ്ടാന്നുപറഞ്ഞില്ലല്ലോ... കല്യാണങ്കഴിയ്ക്കാന്നും പറഞ്ഞില്ല... അപ്പൊങ്ങനെ പറേണവരെ ഞാങ്കാണിയ്ക്കും..!!""" _ മീനാക്ഷിയെനോക്കി കുറച്ചുവാശിയോടതു പറയമ്പോൾ പെട്ടെന്ന് അവളൊന്നമ്പരന്നു...
""...എന്താ..?? എന്താ നീ പറഞ്ഞേ..?? കല്യാണങ്കഴിയ്ക്കണോന്നോ..??"""_ അതുചോദിച്ചതുമവള് പെട്ടെന്നുറക്കെ ചിരിച്ചുപോയി... പിന്നെ പരിസരമൊന്നു വീക്ഷിച്ചശേഷമെന്റെ ചെവിയോടു മുഖമടുപ്പിച്ചു...
""...ആം.! എന്താ..?? എന്നെ കല്യാണങ്കഴിയ്ക്കാന്നു പറാ... എന്നാ ഞാമ്പിന്നിങ്ങനൊന്നും കാണിയ്ക്കൂല..!!"""
""...മോനേ ഡാ... ഈ കല്യാണോം പ്രേമോന്നും കുട്ടിക്കളിയല്ല... അതോണ്ടെന്റെ കുട്ടനാ ചിന്തേക്കെവിട്ടേച്ച് നന്നായ്ട്ടു പഠിയ്ക്കാന്നോക്കൂട്ടോ..!!"""_ പറഞ്ഞതിനൊപ്പം കവിളിലൊന്നുതട്ടി തിരിഞ്ഞുനടക്കാനായി തുടങ്ങീതും എന്റെ മനസ്സാകെയിടിഞ്ഞു...
ഞാൻ കടുത്തസങ്കടത്തോടെ മനസ്സിലുദിച്ച സംശയമതേപടി ചോദിച്ചു;
""...അപ്പൊ... അപ്പൊന്നെ ഇഷ്ടല്ലേ..??"""
""...ഇഷ്ടാണല്ലോ... ഒരുപാടിഷ്ടാ..!!"""_ മീനാക്ഷിയുടെ വായീന്നതുകേട്ടതുമെന്റെ മനസ്സിൽ വീണ്ടുമൊരു പ്രത്യാശവിരിഞ്ഞു;
""...അപ്പൊപ്പിന്നെന്താ കല്യാണങ്കഴിച്ചാല്..??"""
""...ന്റെ സിത്തൂ... ഇതു കല്യാണങ്കഴിയ്ക്കണ ഇഷ്ടല്ല... അതു വേറെയിഷ്ടം... ഇതു വേറെയിഷ്ടം..!!"""_ അവളു വിവരിച്ചെങ്കിലും അതൊന്നും കൃത്യമായി മനസ്സിലാകാത്തതുകൊണ്ട് ഞാൻ വായും തുറന്നുപിടിച്ചുനിന്ന് കേട്ടു... ശേഷം,
""...അപ്പൊ... അപ്പൊന്നെ... അപ്പൊന്നെ കല്യാണങ്കഴിയ്ക്കൂലേ..??"""_ ഞാനിടറിയസ്വരത്തിൽ ചോദിച്ചതും മീനാക്ഷിയുടെമുഖവും വല്ലാതായി...
""...സിത്തൂ... മോനേ നീ സങ്കടപ്പെടാതെ... അല്ലേത്തന്നെ അതൊക്കെങ്ങനെ ശെരിയാവോന്ന് നീയൊന്നാലോയിച്ചേ... ഒന്നൂല്ലേലും ഞാന്നിന്റെ ചേച്ചീടെ കൂട്ടുകാരിയല്ലേ... അതായത് ചേച്ചിയല്ലേ..?? അല്ലേലും പ്രായത്തില്മൂത്ത പെൺകുട്ട്യോളെയൊന്നും ആമ്പിളേളര് കെട്ടിക്കൂട... അതൊക്കെ നാണക്കേടാടാ... അതോണ്ടു മോൻ ചീത്തക്കാര്യോക്കെ മനസ്സീന്നുകളഞ്ഞിട്ട് നല്ലകുട്ടിയായി പോയി പഠിയ്ക്ക്..!!"""_ അവൾവീണ്ടും പുഞ്ചിരിയോടെ ഉപദേശിച്ചിട്ടും എനിയ്ക്കുകാര്യമായ മാറ്റമൊന്നുംവന്നില്ല...
അതുകൊണ്ടുതന്നെ ഞാനതേചോദ്യം വീണ്ടുംചോദിച്ചു, അവളതേ മറുപടിയുംതന്നു...
കൂട്ടത്തിൽ ചേച്ചീടെപ്രായമുള്ള ആരേയുമെനിയ്ക്കു കല്യാണംകഴിക്കാൻ പറ്റില്ലെന്ന പ്രപഞ്ചസത്യവും പറഞ്ഞു മനസ്സിലാക്കി...
അതോടെ പ്രേമിയ്ക്കുന്നതിനുമുന്നേ പ്രായംപണിതന്ന കാമുകനായി
💬 Comments
View all comments