0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.7K
അതും ഭാഗ്യംപരീക്ഷിച്ച പേജുതന്നെ മുകളിൽ വരത്തക്കവിധത്തിലും... കാര്യംമനസ്സിലാകാതെ മീനാക്ഷി എന്നെയും ബുക്കിനെയും മാറിമാറി നോക്കിക്കൊണ്ട് നോട്ട്ബുക്ക്‌ കുനിഞ്ഞെടുത്തു... പിന്നൊരുനിമിഷമാ പേജിലേയ്ക്കു കണ്ണുപൂഴ്ത്തുന്നതും അവൾടെമുഖം വലിഞ്ഞുമുറുകുന്നതും ഞാനായിരിപ്പിടത്തിലിരുന്നു തന്നെ വീക്ഷിയ്ക്കുവായ്രുന്നു... അവൾ കലിതുള്ളി എന്റെനേരേ പാഞ്ഞടുത്തപ്പോൾ ഞാൻ സംഭ്രമത്തോടെ ചുറ്റുംനോക്കി... ""...ഇങ്ങോട്ടു വാടാ..!!"""_ തോളിലൊന്നു നുള്ളിക്കൊണ്ടെന്റെ കൈയ്ക്കു പിടിച്ചവൾ പുറത്തേയ്‌ക്കിറങ്ങിയ ശേഷം, ""...എന്താടാ..?? എന്തായീ കാണിച്ചുവെച്ചേക്കുന്നേ..??"""_ ന്ന് ചുറ്റുംനോക്കി ആരുമില്ലെന്നുറപ്പു വരുത്തിയിട്ട് അമർഷത്തോടെന്നോട് ചോദിച്ചു... അതിനൊപ്പമെന്റെ തോളിലൊരടി കൂടി പൊട്ടിച്ചു... ""...പറേടാ.! നിനക്കിതെന്തോത്തിന്റെ സൂക്കേടാ..?? നീ കൊറേ നാളായ്ട്ടോരോ കോപ്രായങ്ങള് കാണിയ്ക്കാൻ തുടങ്ങീതാ... കൊച്ചല്ലേ... വേണ്ടാ വേണ്ടാന്നു കരുതുമ്പോ... പറേടാ... ഇതെന്തായിത്..?? എന്തോയീ കാണിച്ചു വെച്ചേക്കുന്നേന്ന്..??"""_ ചോദിച്ചതിനൊപ്പം എന്റെ വലതുതോളിൽ രണ്ടടികൂടി തന്നിട്ടവൾ നോട്ട്ബുക്കിലെ കുത്തിവരയിലേയ്ക്കു വിരൽചൂണ്ടി... ആദ്യമേതന്നെ ഭാഗ്യദേവത കനിയാതിരുന്നതിലുള്ള ദേഷ്യവും അതിനൊപ്പമവൾടെ തല്ലും വഴക്കും കൂടിയായപ്പോളെന്റെ കണ്ണുകൾനിറഞ്ഞു... ""...എന്താടാ ഒന്നുമ്മിണ്ടാതെ നിയ്ക്കുന്നേ..?? നിന്നോടു ചോദിച്ചകേട്ടില്ലേ..?? ഇപ്പെന്റെസ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നു വന്നു കണ്ടിരുന്നേങ്കിലോ..??"""_ തുറിച്ചുനോക്കിക്കൊണ്ടവൾ അടുത്ത ചോദ്യമിട്ടപ്പോഴും ഞാനൊന്നുംമിണ്ടാതെ തലകുനിച്ചുനിന്നു... പിന്നെയുമവളെന്തൊക്കെയോ പറഞ്ഞെന്നെ ശകാരിച്ചെങ്കിലും ഞാനതൊന്നും കേട്ടില്ല... ഒടുക്കമവളൊന്നടങ്ങിയെന്നു തോന്നിയപ്പോൾ ഞാൻവീണ്ടും മുഖമുയർത്തി അവളെനോക്കി... ""...എന്താടാ നോക്കുന്നേ..??"""_ എന്റെ നോട്ടമിഷ്ടമാകാതെ അവൾ ചീറിയപ്പോളൊന്നു പേടിച്ചെങ്കിലും ഞാൻ മുഖംമാറ്റിയില്ല... ""...മീനുവേച്ചീ... ആരോടുമ്പറയല്ലേ... അച്ഛനറിഞ്ഞാ ന്നെ അടിയ്ക്കും..!!"""_ പേടിയോടെയാണെങ്കിലും ഞാനൊരുവിധത്തിലതു പറഞ്ഞൊപ്പിച്ചു... കേട്ടതുമവളറിയാതെ വലതുകൈ നെറ്റിയിൽ താങ്ങിപ്പോയി; ""...എന്റെ ദൈവമേ.! എന്നിട്ടിത്രേമ്പേടിയുള്ള നീ പിന്നെന്തിനാ വേണ്ടാത്ത പണിയ്‌ക്കൊക്കെ പോണെ..?? ഇപ്പൊ ഞാങ്കണ്ടതുകൊണ്ടു കൊള്ളാം... ആന്റിയോ... കീത്തുവോആണിതു കണ്ടേങ്കിലോ..?? അപ്പൊ തല്ലു കിട്ടില്ലായ്രുന്നോ..??""" ""...മ്മ്മ്..!!"""_ അവൾടെ ചോദ്യത്തിന് മുഖം കുനിച്ചുനിന്നു ഞാൻ തലകുലുക്കി... ""...മ്മ്മ്.! പോട്ടേ.! ചേച്ചി പെട്ടെന്നുള്ള ദേഷ്യത്തിനങ്ങ് തല്ലീതാ... സോറി.!

💬 Comments

View all comments