0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K
മൈരനെ ഞാനൊന്നുനോക്കി; നീ വാട്ടാ തരാം..!!_ എന്നർത്ഥത്തിൽ... ""...അതുവിട്..!!"""_ മൊത്തത്തിൽ വിയർത്തഞാൻ വലതുകയ്യുയർത്തി ഷർട്ടിന്റെസ്ലീവിൽ മുഖംതുടയ്ക്കുന്നകണ്ടതും ആതിരയെന്നെ സമാധാനപ്പെടുത്താനെന്നപോലെ പറഞ്ഞ് മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു; ""...എന്നാലും നീയെന്തു പൊട്ടത്തിയാടീ... ഇത്രേം ചുള്ളനായിട്ടുള്ളൊരു ചെക്കൻവന്നിഷ്ടാന്നു പറഞ്ഞിട്ട് നീ വേണ്ടെന്നുപറഞ്ഞില്ലേ..?? ഛെ..!!""" ""...ഒന്നു പോടീ.! അതിനു ഞാനറിയുന്നോ, ആ കൊച്ചു ഗുണ്ടുമണിയ്ക്ക് വലുതാവുമ്പോ ഇത്രേംഹൈറ്റും ഗ്ലാമറുമൊക്കെ വരുന്നെന്ന്..?? അല്ലേ ഞാനന്നേ അങ്ങക്സെപ്റ്റ് ചെയ്യില്ലായ്രുന്നോ..??"""_ അതുകേട്ടതും ആതിരയെന്റെ നേരേ മുഖംചെരിച്ചു; ""...പിന്നെ ഹീറോ... ഇവളിപ്പഴും കമ്മിറ്റഡൊന്നുമല്ലാട്ടോ... ഇവടെക്കിടന്ന് വില്ലത്തി കളിയ്ക്കുന്നോണ്ട് ബോയ്സിനൊക്കെ ഈ ശവത്തിന്റെ നിഴലിചവിട്ടാമ്പേടിയാ... അതോണ്ട് വേണോങ്കിൽ ഹീറോയ്ക്കിപ്പഴുമൊരു ചാൻസുണ്ട്..!!""" ...അതിനുനിന്റെ തന്ത ഫ്രീയല്ലേ..?? ന്നു ചോദിയ്ക്കണംന്നുണ്ടായ്രുന്നൂ മനസ്സിൽ... പക്ഷേ, വാർദ്ധക്യപെൻഷന് എഴുതിക്കൊടുക്കാൻ അക്ഷയകേന്ദ്രത്തിൽ പോയിരിയ്ക്കുമ്പോലെ ഇരിയ്ക്കുന്ന ഞാനെന്തോ മിണ്ടാൻ..?? അങ്ങനെ വാടിത്തളർന്ന പൂപോലെ ഞാൻ മുഖംകുമ്പിട്ടിരിയ്ക്കുമ്പോൾ തട്ടമിട്ടഒരുത്തിവന്ന് മീനാക്ഷിയേയും ആതിരയേയും രണ്ടു കൈകളിലായി പിടിച്ചുവലിച്ചു; ""...കോളേജിനകത്തുവെച്ച് ബോയ്സിനെ ടോർച്ചർചെയ്യുന്നതു പോരാഞ്ഞിട്ടാണോ പുറത്തിറങ്ങിയും തുടങ്ങിയേക്കുന്നേ..?? വായിങ്ങട്..!!"""_അവളാ രണ്ടുസാധനങ്ങളേയും പിടിച്ചുവലിച്ചുകൊണ്ട് വെയിറ്റിങ്ഷെഡിൽ നിന്നുമിറങ്ങിയപ്പോഴാണ് എന്റെശ്വാസമൊന്നു നേരേവീണത്... എങ്കിലും അവളുപറഞ്ഞതിന്റെ ഇമ്പാക്ട് അവിടെകൂടിനിന്ന പിള്ളേരുടെമുഖത്തൊരു ആക്കിയചിരിപോലെ നിഴലിച്ചപ്പോളെന്റെ തല വീണ്ടുംകുനിഞ്ഞു... പിന്നൊന്നു മുഖമുയർത്തി ആരേയും നോക്കാനാവാതെ ഞാനിവിടെ പതുങ്ങിയിരിയ്ക്കുവാണ് ചെയ്തത്... കോളേജിനുമുന്നിലൂടെയുള്ള രണ്ടു മെയിൻ റൂട്ട്ബസ്സുകൾ വന്നുപോയതോടെ അന്തരീക്ഷമേതാണ്ടൊക്കെ ശാന്തമായിയെന്നുപറയാം... പിന്നവിടവിടെയായി രണ്ടോമൂന്നോ കുട്ടികൾ മാത്രമേയുണ്ടായ്രുന്നുള്ളൂ... അതോടെ വിളറിവെളുത്തിരുന്ന എന്റെയടുത്തേയ്ക്ക് കാർത്തിക് നീങ്ങിയിരുന്നു... ""...എടാ അവള്മാര് പറഞ്ഞതു സത്യാണോ..??"""_ ആ ചോദ്യംകേട്ടതും ഞാൻ മുഖമുയർത്തി അവനെയൊന്നുനോക്കി... പിന്നെ ചുറ്റുമൊന്നുവീക്ഷിച്ചശേഷം അവന്റെ കഴുത്തിൽപ്പിടിച്ചു മുന്നിലേയ്ക്കു കുനിച്ചുനിർത്തി പെരുമ്പറപോലെ മുതുകിൽ നാലഞ്ചിടിപൊട്ടിച്ചു... ഇടിയൊന്നൊതുങ്ങിയതും മുതുകും തടവിക്കൊണ്ട് ഞെളിഞ്ഞെഴുന്നേറ്റ അവന്റെ കഴുത്തിനുകുത്തിപ്പിടിച്ച് വെയിറ്റിങ്ഷെഡ്ഡിന്റെ തൂണിലേയ്ക്കുചേർത്തു; ""... നീ കണ്ട

💬 Comments

View all comments