0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K
ഒരുകോപ്പും നടക്കാമ്പോണില്ല... വേണോങ്കി നിന്റെയൊന്നുമൊരു സഹായോമില്ലാതെ കോളേജിക്കേറിയവനെ തല്ലാനുള്ള മനസ്സും ധൈര്യോക്കെ എനിയ്ക്കുണ്ട്... അതുകൊണ്ട് വെറുതെ തൊലിയ്ക്കാൻ നിയ്ക്കല്ലേ..!!""" _ കട്ടകലിപ്പിൽ തന്നെന്റെ സ്വരമുയർന്നതും അവിടെനിന്നവരൊക്കെ ഞങ്ങളെ ശ്രെദ്ധിയ്ക്കാൻതുടങ്ങി.....! ""...എടാ നീയതുകള.! അവന്മാരു വെറുതെ തമാശ പറഞ്ഞതല്ലേ.! ഇനി പറഞ്ഞു വഷളാക്കണ്ട... വാ പോവാം..!!"""_ എന്നെയൊന്നു സമാധാനിപ്പിയ്ക്കുന്നതിനൊപ്പം ശ്രീയെന്നെയും തള്ളിക്കൊണ്ട് വെയ്റ്റിങ് ഷെഡ്ഡിൽ നിന്നുമിറങ്ങിയതും അവന്മാരും കൂടെയിറങ്ങി... ""...സിത്തൂ... അതൊക്കെ വിട്ടുകളയടാ... അപ്പൊ നാളെ കോളേജിക്കാണാം..!!"""_ ബൈക്കിൽകയറി യാത്രപറഞ്ഞവന്മാര് പലവഴിയ്ക്കുപോയതും ഞങ്ങളും വീട്ടിലേയ്ക്കുതിരിച്ചു... ""...ഡാ... നീയതിതുവരെ വിട്ടില്ലേ..??"""_ തിരിച്ചുവരവിൽ പതിവിനുവിപരീതമായി ശ്രീ നിശബ്ദതനായപ്പോൾ ഞാൻ കാര്യമറിയാനായി ചോദിച്ചു... ""...എന്തു വിട്ടില്ലേന്ന്..??""" ""...മീനാക്ഷീടെ കേസ്..!!""" ""...അതൊക്കെ ഞാനപ്പഴേവിട്ടു.! ഞാനതല്ല... മറ്റവനെ പഞ്ഞിയ്ക്കിടുന്ന കാര്യമാലോചിയ്ക്കുവായ്രുന്നു..!!"""_ അവൻ ബൈക്കു സ്ലോചെയ്ത് ഹമ്പു ചാടിച്ചതും, ""...എടാ കോപ്പേ... നിനക്കീ പഞ്ഞിയ്ക്കിടുന്ന കേസല്ലാതെ വേറൊന്നുമ്പറയാനില്ലേ..?? എന്തു മൈരനാടാ നീ..??"""_ എന്നുംചോദിച്ചു ഞാനവന്റെ തോളിലേയ്ക്കു മുഖംചായ്ച്ചു... ""...ആ.! ഞാൻ മൈരന്തന്നെ.! എന്നിട്ട് മൈരനല്ലാത്ത നിനക്ക് കണ്ടപെണ്ണുങ്ങടെ വായീന്ന് വയറുനിറയെ കിട്ടിയല്ലോ, നാണംകെട്ടവൻ.! ഞാൻ വല്ലതുമായ്രിയ്ക്കണമായ്രുന്നു... അവളാ നടുറോട്ടിൽ മലന്നുകിടന്നു നക്ഷത്രമെണ്ണിയേനെ..!!"""_ അവനൊന്നു കൊള്ളിച്ചത് അത്യാവശ്യം വൃത്തിയായിത്തന്നെ എനിയ്ക്കുകൊണ്ടു... ""...അതിന്നല്ലേ..?? ഇനി മുന്നിക്കാണട്ടേ... അവളുനിന്ന് കുതിയ്ക്കും... നീ നോക്കിയ്ക്കോ..!!""" ""...ഉവ്വേ.! നീയീ ഞായമ്മിടുന്നതുമുഴുവൻ ഇനിയവളെ കാണില്ലെന്നുള്ള ധൈര്യത്തിലല്ലേ..?? അവളു മുന്നിവരുമ്പോ നോക്കിയ്‌ക്കോ, നിന്റെ മുട്ടിടിയ്ക്കും..!!"""_ അവൻ തമാശമട്ടിലാണ് പറഞ്ഞതെങ്കിലും അതൊരുപരിധിവരെ സത്യമായ്രുന്നു... ബുദ്ധിയുറച്ച നാളുമുതല് പല അലമ്പും കാണിച്ചിട്ടുണ്ടെങ്കിലും അവളുടെമുന്നിൽ പ്ലിങ്ങിയപോലെ ജീവിതത്തിലതുവരെ ഞാൻ പ്ലിങ്ങിയിട്ടുണ്ടായ്രുന്നില്ല... ""...നീ കൂടുതൽ ചെലയ്ക്കാണ്ട് നേരേ നോക്കിയോടിച്ചേ..!!"""_ ഉത്തരംമുട്ടിയ ഞാൻ, അവൻ പറഞ്ഞതിഷ്ടപ്പെടാതെ പുറത്തിട്ടൊരു കുത്തുകൊടുത്തു... പിന്നീടവൻ കുറേനേരത്തേയ്ക്ക് കോളേജിലെയും ക്ലബ്ബിലെയുമൊക്കെ

💬 Comments

View all comments