Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
അഫെക്ഷനടിച്ചതാ... അവളു പോയപ്പോളതുമ്പോയി... അല്ലാതതു നിന്നോടു പറയാമ്മേണ്ടിയൊന്നുമില്ലായ്രുന്നെടാ... അല്ലാതെ മനഃപൂർവ്വം പറയാഞ്ഞതൊന്നുവല്ല..!!"""
""...ആം..!!"""_ ഞാൻപറഞ്ഞതിന് തീരെ താൽപര്യമില്ലാത്തമട്ടിൽ അവനൊന്നുമൂളി...
അതോടെ അവൻ കലിപ്പായെന്ന് എനിയ്ക്കുറപ്പുമായി...
അതൊന്നു തണുപ്പിയ്ക്കാൻ അവളെക്കുറിച്ചുള്ള എന്റെ സർവചരിത്രവും ആ നിമിഷംതന്നെ അവിടെ കുടഞ്ഞിടേണ്ടിയുംവന്നു...
എല്ലാംകേട്ട് അവൻ കുറേനേരം മിണ്ടാതിരുന്നു...
അവനിനി വല്ലോം പറയുമൊന്നുള്ളപേടിയിൽ ഞാനും... ആരുടെയോ ഭാഗ്യത്തിനെന്തായാലും അങ്ങനൊന്നുമുണ്ടായില്ല...
""...ആ.! അതുവിട്.! എനിയ്ക്കതല്ല... മറ്റേ മൈരനിട്ട് രണ്ടു പൊട്ടിയ്ക്കാമ്പറ്റീലല്ലോന്നാണ്..!!"""_ വന്ന ഉദ്ദേശം നടക്കാഞ്ഞതിലുള്ള അമർഷം വാക്കുകളിൽ നിറച്ചുകൊണ്ട് ശ്രീ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു...
""...അതു കളേടാ.! നമുക്കു നാളെയവനെ തൂക്കാം..!!"""_ ഞാനും ശ്രീയ്‌ക്കൊപ്പമെഴുന്നേറ്റു...
""...അതിനു നാളെ സിത്തുവിങ്ങോട്ടു വരോടാ..??"""_ കാർത്തിയുടെ ആക്കിയുള്ള ചോദ്യംകേട്ടതും അവന്മാർ തമ്മിൽതമ്മിൽ കൈയടിച്ചു ചിരിയ്ക്കാൻ തുടങ്ങി...
""...അതെന്ത്രാ മൈരേ... നീയങ്ങനെ പറഞ്ഞേ..??"""_ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുകേറിയതും ഞാനവന്റെനേരേ ചീറി...
""...അല്ല... ഇനീപ്പൊ നാളേമവളുവന്നു മുന്നിച്ചാടിയാ നിന്റെ ഗ്യാസു പോവോലോ... അപ്പൊ കാർത്തിപറഞ്ഞപോലെ നീ വരാത്തതാ നല്ലത്..!!"""_ കാർത്തിയെ സപ്പോർട്ടുചെയ്ത് മഹേഷിന്റെ ശബ്ദംകൂടിയുയർന്നതും എനിയ്ക്കു മൊത്തത്തിൽ വിറഞ്ഞുകേറി...
""...അതു ശെരിയാ.! ഇന്നീ നാറിയില്ലായ്രുന്നേ അവനേം പഞ്ഞിയ്ക്കിട്ടിട്ട് നാളെ അഞ്ജനയുടെമുന്നിൽ നെഞ്ചുംവിരിച്ചു പോയി നിയ്ക്കായ്രുന്നു... ശ്ശേ..!!"""_ കൂട്ടത്തിലൊരുത്തൻ അങ്ങനെപറഞ്ഞതും എല്ലാംകൂടിയതിന് യെസ്സു വെയ്ക്കുവേം ചെയ്തു...
അവന്മാരുടെ ഡിസ്കഷനൊടുക്കം നാളെയെന്നെ കൊണ്ടുവരണ്ടെന്നു വരെയായി...
ശ്രീയാണെങ്കിലൊന്നും മിണ്ടുന്നുമില്ല...
അവനു തല്ലാൻപറ്റാഞ്ഞതിനും മേലേ ഞാൻ മീനാക്ഷിയുടെകാര്യം ഇത്രയുംനാളായി ഒരു വാക്കുപോലും സൂചിപ്പിയ്ക്കാഞ്ഞതിലുള്ള വിഷമമാണെന്നെനിയ്ക്കു തോന്നി...
""...നിർത്തിനെടാ മൈരുകളേ... ഇന്നു പെട്ടെന്നവളെയങ്ങനെ കണ്ടപ്പോളെങ്ങനെ പ്രതികരിയ്ക്കണോന്നറിയാതെയായിപ്പോയി എന്നതുസത്യാ... എന്നുകരുതി എപ്പഴുമങ്ങനെയാവണോന്നില്ല... ഇനിയവളെന്റെ മുന്നിവരട്ടേ... എന്റെ തനിക്കൊണമവള് കാണും..!!"""_ ടെംബറുകേറിയതും വായിൽവന്ന ഡയലോഗൊക്കെ അടിച്ചശേഷം ഞാൻതുടർന്നു;
""...പിന്നെ നീയൊക്കെയെന്നെയങ്ങ് ഒഴിവാക്കിക്കളയോന്നു പറഞ്ഞില്ലേ...
💬 Comments
View all comments