0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.5K
സമ്മയ്‌ക്കോ..??""" ""...ശെന്റ പൊന്നേ... ഇങ്ങനൊരു പാഴ്... എഡേയ്, ആരേന്നെങ്കിലും വാങ്ങടേയ്... അല്ലേലാ മീനാക്ഷിയവിടില്ലേ, അവളേച്ചെന്നു ചോയിയ്ക്ക്..!!""" ""...ഊമ്പി.! അവളോടെ ടിക്കറ്റിന്റെകാശ്മാത്രം ചോദിച്ചാമതിയോ..?? ദേ... ഞാനിവടന്നങ്ങോട്ടു നടക്കുവാ... വേഗമിങ്ങോട്ടുവന്നെന്നെ കൊണ്ടുപോക്കോ..!!"""_ പറഞ്ഞുകൊണ്ടു ഞാൻ നടക്കാനായി തുടങ്ങീതും, ""...ഓ.! ഇട്ടൊണ്ടാക്ക് മൈരേ..!!"""_ ന്നും മറുപടിതന്നവൻ കലിപ്പിൽ ഫോൺകട്ടാക്കി... അവനെ തല്ലാൻപറ്റാഞ്ഞതിൽ ചെറിയവിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും അവളെ തിരിച്ചുനാണംകെടുത്തി വിട്ടതോർത്തപ്പോൾ ആ വിഷമത്തിനുമന്ത്യം വന്നു... ഇന്നെന്തായാലും സ്വപ്‌നംകണ്ട് പായകുറേ ചവിട്ടിപ്പിന്നും... അങ്ങനെയൊക്കെ ചിന്തിച്ച് കുറച്ചിങ്ങുനടന്നു... അതിനിടയിൽ പലപ്പോഴായി ശ്രീക്കുട്ടന് കറന്റ്പ്ലേസ് അപ്പ്‌ഡേറ്റ് ചെയ്തുകൊണ്ടുമിരുന്നു... ഇടയ്ക്ക് രണ്ടു ബസ്സ്സ്റ്റോപ്പുകണ്ടെങ്കിലും വീണ്ടുംവീണ്ടും ഹീറോയിസംകാണിയ്ക്കാൻ വയ്യാത്തതുകൊണ്ട് കേറിയില്ല... ...വന്നുവന്ന് ബസ്സ്സ്റ്റോപ്പെന്നു കേട്ടാലേ നെഞ്ചെരിച്ചിലാ.! ഒടുക്കം ശ്രീക്കുട്ടന്റെ തലവെട്ടംകണ്ടപ്പോഴാണ് മുഖമൊന്നുതെളിഞ്ഞത്... എന്നെക്കണ്ടതും അവൻ വണ്ടിയൊടിച്ചു... ""...നീയേതവൾടെ വയറ്റുപൊങ്കാലയ്ക്കു അടുപ്പുകൂട്ടാൻ പോയിക്കിടന്നതാടാ പറിയാ..??"""_ വണ്ടിയെന്റെ മുന്നിൽതിരിച്ച് ഹെൽമെറ്റെന്റെ കയ്യിലേയ്ക്കുതന്നവൻ ചോദിച്ചതും ഞാനൊന്നിളിച്ചുകൊണ്ട് പിന്നിലേയ്ക്കുകയറി... ""...നീയിളിയ്ക്കാതെ കാര്യമ്പറേടാ... നമ്മളൊക്കെപ്പോയപ്പോ നീയാരെ വായിനോക്കിനിന്നെന്ന്..??"""_ വലതുകൈ ആക്സിലറേറ്ററിനെ തിരിയ്ക്കുന്നതിനിടയിൽ അവൻ കഴുത്തുചെരിച്ചുചോദിച്ചു.... ""...അതോ.! അതു ഞാനും നിങ്ങടൊപ്പമുണ്ടായ്രുന്നല്ലോ..?? പക്ഷേ നിങ്ങളുകേറിപ്പോയ ഞാങ്കണ്ടില്ല..!!"""_ അവന്റെചോദ്യത്തിന് ആദ്യമൊന്നുപകച്ചെങ്കിലും വായിൽവന്നതു ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു... ""...ഉവ്വ... നീ വലിച്ച്... സത്യമ്പറ കോപ്പ, നീയാ അടിയ്ക്കിടയിലെങ്ങോട്ടാ മുങ്ങിയേ..??""" ""...മുങ്ങിയെന്നോ... ഞാനോ... ഞാനുമുണ്ടായ്രുന്നടിയ്ക്കാൻ..!!""" ""...നീ തൊലിയ്ക്കാനുണ്ടായ്രുന്നു... ഉണ്ടായിരുന്നേപ്പിന്നെ നീയവനെ തല്ലീട്ടേവരുള്ളൂന്നൊന്നും വീമ്പിറക്കില്ലായ്രുന്നല്ലോ..??"""_ അപ്പോഴാണ് ഞാനങ്ങനൊക്കെ പറഞ്ഞതോർക്കുന്നതു തന്നെ... അതോടെ മൊത്തത്തിൽ പിടിവീണെന്നുറപ്പായി... ""...സത്യമ്പറ സിത്തൂ നീയതിനിടയിലെങ്ങോട്ടോ പോയി... അതാണ്‌ ഞങ്ങളുതല്ലീതൊന്നും നീയറിയാഞ്ഞതും ആളുകൂടിയപ്പോ പലവഴിയ്ക്കു വണ്ടീമെടുത്തുപോയത് നീയിട്ടുകാണാഞ്ഞതും..!!"""_ ഇത്തവണ ശ്രീ കാര്യമായിട്ടു പറഞ്ഞതാണെന്ന് അവനെന്റെ പേരുവിളിച്ചപ്പോൾതന്നെ ബോധ്യമായി... അതുകൊണ്ടിനിയുരുണ്ടു കളിച്ചിട്ട്‌ കാര്യമില്ല... ""...എടാ അതു വേറൊന്നൂല്ല... നമ്മളവിടെനിന്നപ്പോളാ മറ്റവളുവന്നു... രണ്ടുദിവസായ്ട്ടെന്നെ കളിപ്പിയ്ക്കുവാണല്ലോ, അതോണ്ടൊന്നു

💬 Comments

View all comments