Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]
പകരമ്മീട്ടാമ്മേണ്ടിപോയതാ..!!"""
""...എങ്ങോട്ട്..?? എന്നിട്ടടി നടന്നതൊന്നും നീ കണ്ടില്ലേ..??"""_ അവൻ സംശയഭാവേനെ എന്നെനോക്കി....
""...കോളേജിനകത്തിട്ടാ രണ്ടുപറഞ്ഞേ... അപ്പം പുറത്തു നടന്നതറിയാമ്പറ്റീല..!!"""_ ഞാൻ തെല്ലുനിരാശയോടെ പറഞ്ഞുനിർത്തിയതും വണ്ടി എഞ്ചിനടിച്ചുനിന്നു...
ഞാൻ പിന്നിൽനിന്നും ലേശമൊന്നു പൊങ്ങിയോന്നൊരു സംശയം...
""...എന്തു തേങ്ങയാടാ കോപ്പേ കാണിയ്ക്കുന്നേ..??"""_ ഞാനവനെനോക്കി മുരണ്ടതും അവൻതിരിഞ്ഞു;
""...ഇറങ്ങ്.! എടാ മൈരേ വണ്ടീന്നിറങ്ങാൻ..!!"""_ തുറിച്ചു നോക്കിക്കൊണ്ടവൻ കലിപ്പോടെപറഞ്ഞതും പിന്നീടൊന്നും പറയാൻനിൽക്കാതെ ഞാൻ വണ്ടിയിൽനിന്നുമിറങ്ങി.....
...ഇനി മീനാക്ഷിയോടു സംസാരിച്ചെന്നു പറഞ്ഞതിനെയീ കോപ്പൻ തെറ്റിദ്ധരിച്ചോ ആവോ..??_
മനസ്സിലങ്ങനെ കരുതിക്കൊണ്ടാണ് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ ഹെൽമെറ്റുംപിടിച്ചുകൊണ്ട് അവന്റെ മുന്നിലേയ്ക്കുനിന്നത്....
""...ന്റെ പൊന്നു പൊന്നാരമോനേ... നെനക്ക് പത്തു പൈസേന്റെ വിവരമുണ്ടോടാ..??"""_ എന്നെ ചുഴിഞ്ഞുനോക്കി പല്ലിറുമിക്കൊണ്ടവൻ ചോദിച്ചതും ഞാൻ, പൊട്ടൻ പുണ്ണുകണ്ടമാതിരി അവനെനോക്കി...
""...എടാ നാറീ... ഒരു കോളേജിനകത്തുകേറി അവിടപ്പഠിയ്ക്കുന്നൊരു പെണ്ണിനെ വായിത്തോന്നീതൊക്കെ പറയാൻ നിന്റെ തലയ്ക്കെന്താടാ ഓളമുണ്ടോ..?? അതും മെഡിയ്ക്കൽ കോളേജില്... അവളെയെന്തേലും പറയണകണ്ടിട്ട് ആളുകൂടി പഞ്ഞിയ്ക്കിട്ടിരുന്നേൽ നീയെന്തുചെയ്തേനെ..??"""_ അവൻ പുരികമുയർത്തിക്കൊണ്ട് ചോദ്യമിട്ടു...
""...അവളെപ്പറഞ്ഞതു ആളോള് കാണേക്കെചെയ്തു... എന്നെ കുറേയാളിന്റെ മുന്നെയിട്ടല്ലേ പറഞ്ഞേ... അപ്പൊ ഞാനും കുറേയാളിന്റെ മുമ്പിലിട്ടുപറയണ്ടേ….. അതല്ലേ ഞായം..??"""
""...ആം.! നല്ല ഞായം.! വീട്ടിലിരിയ്ക്കുന്നയാ തള്ളേടെ പ്രാർത്ഥനകൊണ്ടൊന്നും പറ്റീല... അല്ല നീയവളെ എന്തൊക്കെയാ പറഞ്ഞേ..?? അതുകേക്കട്ടേ..!!"""_ അവൻ ചോദ്യഭാവേന എന്നെനോക്കി...
""...എന്തുപറയാൻ..?? അന്നവളെന്നെ പറഞ്ഞേക്കെ ഞാനെടുത്തുതിരിച്ചിട്ടു... കൂട്ടത്തി ഞാനൊമ്പതാംക്ലാസ്സി പഠിയ്ക്കുമ്പംതൊട്ട് അവളെന്റെപിന്നാലെ നടക്കുവാന്നൊക്കെ പറഞ്ഞു..!!"""_ ചെറിയൊരുനാണത്തോടെ പറഞ്ഞുനിർത്തിയതും പല്ലിറുമിക്കൊണ്ടെന്റെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻവന്ന അവൻ, എന്തോ ആലോചിച്ചിട്ടെന്നമാതിരി കൈയൊന്നു കുടഞ്ഞു...
ശേഷം,
""...ഇതിനൊക്കെ നിന്നെ വിളിയ്ക്കേണ്ട തെറിയെനിയ്ക്ക് അറിയാമ്പാടില്ലാഞ്ഞിട്ടല്ല... നിന്റെ തള്ളയില്ലേ, അവരെനിയ്ക്കു കുറേ ചോറുവാരിത്തന്നിട്ടുണ്ട്... അതോണ്ടൊന്നും പറയുന്നില്ല ഞാൻ..!!"""_ അതുംപറഞ്ഞ് എന്നോടുള്ള കലിമുഴുവൻ അവൻ വണ്ടീടെ
💬 Comments
View all comments