Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]
പെട്രോൾടാങ്കിലിടിച്ചുതീർത്തു...
ഇവനിത്രയ്ക്കു ദേഷ്യപ്പെടേണ്ട കാര്യമെന്താന്നറിയാതെ ഞാനുമവനെ കുറച്ചുനേരം നോക്കിനിന്നു....
""...എനിയ്ക്കതല്ല, നീയവളെയിങ്ങനൊക്കെ പറഞ്ഞിട്ടും അവിടെ നിന്നവരാരും ഒന്നുംമിണ്ടീലേ..??"""_ അവനു പിന്നെയുംസംശയം...
""...ഇല്ല..!!"""_ ഞാനതിനു മറുപടികൊടുത്തതും അവനെന്നെ വിശ്വാസംവരാതെ നോക്കി...
""...ആടാ... ഞാൻ സത്യാപറഞ്ഞേ... അവൾക്കു കോളേജിലത്യാവശ്യം ഹേറ്റേസുണ്ടായ്രുന്നു... അതോണ്ട് പിള്ളേരൊക്കെയെന്നെയാ സപ്പോർട്ട്ചെയ്തേ... അങ്ങനൊരു സാഹചര്യത്തിലവളെ വെർതേവിട്ടുകളയണത് നമ്മടന്തസ്സിനുചേരുന്ന പണിയാണോ..??"""_ എന്റവസാന ചോദ്യംകേട്ടതും ശ്രീക്കുട്ടന്റെചുണ്ടിലൊരു പുഞ്ചിരിവിടർന്നു;
""...ഏയ്.! അല്ലേഅല്ല... വാ വന്നുകേറ് മതി..!!"""_ അവൻ പിന്നിലെസീറ്റിലേയ്ക്കു കണ്ണുകാണിച്ചതും ഞാൻചാടിക്കയറി...
""...എന്നാലും നിന്നെ സമ്മയ്ക്കണോടാ നാറീ... ആ കോളേജിനകത്തുകേറി അവളോടങ്ങനൊക്കെപ്പറഞ്ഞ നിന്റെതൊലിക്കട്ടി... ഈ വരുംവരായ്കയൊന്നും ചിന്തിയ്ക്കാതിങ്ങനൊക്കെ പെരുമാറാനെങ്ങനെ പറ്റുന്നെടാ..?? ഒറ്റബുദ്ധിയെന്നൊക്കെ പറഞ്ഞാ, അതിന്റവസാനവാക്ക് നീയാണ്..!!"""_ വണ്ടി റോഡു താണ്ടിക്കൊണ്ടിരിയ്ക്കേ അവൻ പിറുപിറുത്തു...
അതിന്,
""...യൂനോ വൺതിങ്, ഐ ഹാവ് നോ റിഗ്രെറ്റ്സെബോട്ട് പാസ്റ്റ്... ആം നോട്ടാൻഷ്യസെബോട്ട് മൈ ഫ്യൂച്ചർ... ഐ ജസ്റ്റ് ലിവിൻപ്രെസെന്റ്... സൊ ഐ ക്യാൻഡു എനിത്തിങ് വിത്തൗട്ടെനി ഫിയർ..!!"""_ അവന്റെ ചെവിയോടു ചേർന്നിരുന്ന് മറുപടികൊടുത്തതും,
""...വണ്ടീലാവശ്യത്തിനെണ്ണയുണ്ട്, വെർതേ തള്ളിത്തരണ്ട... പിന്നെ, പരിസരബോധമില്ലാണ്ടോരോന്ന് ചെയ്തിട്ടിരുന്ന് ഡയലോഗുവിട്ടാ തല തല്ലിപൊട്ടിയ്ക്കും പന്നീ..!!"""_ ന്നായ്രുന്നൂ അവന്റെമറുപടി....
""...ഡാ കോപ്പേ..??"""_ കുറച്ചു നേരത്തേയ്ക്കെന്റെ അനക്കമൊന്നും കേൾക്കാതെവന്നതും അവനെന്നെയൊന്നു വിളിച്ചു....
""...മ്മ്മ്..??"""
""...എനിയ്ക്കൊരൈഡിയ..!!"""
""...തൊലെയ്ക്ക്..!!"""_ പുച്ഛത്തോടെ അവനുപറയാനുള്ള അനുമതികൊടുത്തതും അവൻ വണ്ടിസ്ലോയാക്കി....
""...നിനക്കവളെയങ്ങു
പ്രേമിച്ചൂടേടാ..??"""_ അവൻ മുഖമൊരുവശത്തേയ്ക്കു ചെരിച്ചുകൊണ്ടാണതു ചോദിച്ചത്...
""...ആരെ..??"""
""...ദേ... ആ നിയ്ക്കുന്ന ആന്റിയെ..!!"""_ റോഡ്സൈഡിൽ ബസ്സുകാത്തുനിന്ന ഒരാന്റിയെ ചൂണ്ടിയവൻപറഞ്ഞതും എനിയ്ക്കു പൊളിഞ്ഞുവന്നു…
പക്ഷേ ഞാനെന്തേലും പറയുംമുന്നേ അവൻചാടിക്കയറി പറഞ്ഞുതുടങ്ങി;
""...എടാ പുണ്ടേ... ഞാൻ മീനാക്ഷീടെ കാര്യമാപറഞ്ഞേ... നെനക്കവളെയങ്ങു പ്രേമിച്ചൂടേന്ന്..??"""
""...പ്ഫ.! പുന്നാരമോനേ... എന്റെ മുഖത്തുനോക്കിയിങ്ങനെ പറയാൻ നിനക്കെങ്ങനെ തോന്നീടാ..?? അവളെക്കാണുമ്പഴേ
💬 Comments
View all comments