0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.4K
പൂറാ... ഒരു ചവിട്ടങ്ങോട്ടു വെച്ചുതന്നാലുണ്ടല്ലോ... മറ്റന്നാളല്ലേടാ മൈരേ കീത്തൂന്റെൻഗേജ്മെന്റ്..??"""_ എന്നെ ചവിട്ടാനോങ്ങിക്കൊണ്ടു ചോദിച്ചതും ഞാൻ കൈകൾരണ്ടും ക്രോസ്സ്ചെയ്തു കവചമൊരുക്കി... സത്യത്തിലപ്പോഴാണ് ഞാനുമക്കാര്യമോർത്തത്... അതോടെന്റെമുഖത്ത് ജാള്യതയോടു കൂടിയൊരിളി വിരിഞ്ഞു... വേറെന്തു പറയാൻ..??!! ""...എടാ നാറീ... സ്വന്തംചേച്ചീടെ എൻഗേജ്മെന്റ് മറന്നുപോയെന്നോ..?? ഇങ്ങനേമുണ്ടോടാ ശവങ്ങള്..?? അയ്യേ..!!"""_ കാർത്തി അറപ്പോടെന്നെനോക്കി ചോദിച്ചു.... ""...അതെന്റോടെ വ്യാഴാഴ്ചയെന്നാ പറഞ്ഞേ... മറ്റെന്നാള് വ്യാഴാഴ്ചയാന്ന് ഞാമ്മറന്നോയി..!!"""_ അല്ലേലും നമ്മളൊക്കെ ഒരു ദിവസമങ്ങടു മറന്നുപോയാൽ തെറ്റുപറയാനൊക്കുവോ..?? ""...മതിയുരുണ്ടത്... വായെഴുന്നേറ്റ്... പോവാം... പോണവഴിയ്ക്കവമ്മാരോട് പന്തലിന്റെ കാര്യങ്കൂടി ഒന്നോർമ്മിപ്പിയ്ക്കണം..!!"""_ പറഞ്ഞുകൊണ്ട് ശ്രീ വണ്ടിയിലേയ്ക്കു കേറി... അവന്മാരോടൊക്കെ ഒരിക്കൽകൂടി യാത്രയുംപറഞ്ഞ് പിറ്റേദിവസത്തെ പ്ലാനിങ്ങും ഒന്നുകൂടിയോർമ്മിപ്പിച്ചശേഷം ഞാനും കൂടെക്കയറി... അന്നുവൈകുന്നേരവും ഗ്രൗണ്ടിലും ക്ലബ്ബിലുമൊക്കെയായി സമയം ചെലവഴിച്ച് രാത്രി എട്ടുമണിയോടടുക്കാറായപ്പോൾ വീട്ടിൽചെന്നു... വീട്ടുമുറ്റത്തിരുന്ന് കീത്തുവിന്റെ എൻഗേജ്മെന്റുപ്രമാണിച്ച് ചെറിയമ്മയോടും ശ്രീക്കുട്ടിയോടും പിന്നടുത്തുള്ള രണ്ടുമൂന്നു ചേച്ചിമാരോടുമൊക്കെ കൊടികുത്തിയ ചർച്ചയിലായിരുന്ന അമ്മയെയും തോണ്ടിയിളക്കി വീട്ടിലേയ്ക്കുകയറി ചോറുമിടീപ്പിച്ചുകഴിച്ചിട്ട് നേരേ മുറിയിലേയ്ക്കു വെച്ചുപിടിച്ചു... എൻഗേജ്മെന്റൊക്കെ ഉറപ്പിച്ചേപ്പിന്നെ കീത്തുവെപ്പോഴും റൂമിലിരുന്ന് പുള്ളിക്കാരനെ വിളിയ്ക്കലു തന്നെയായ്രുന്നു പരിപാടി... ""...ഒരു പൊടിയ്ക്കു കുറച്ചാൽ കല്യാണങ്കഴിഞ്ഞും വല്ലതുമൊക്കെ മിണ്ടേംപറകേം ചെയ്യാം..!!"""_ ഡോറിനോടു ചേർന്നുനിന്ന് വിളിച്ചുപറഞ്ഞിട്ട് ഞാനോടി എന്റെ റൂമിൽക്കേറി... ചെന്നപാടെ കുറച്ചുനേരം ഫോണിനെയും കുത്തിപ്പിന്നിയിട്ട് കേറിക്കിടന്നു... പിറ്റേദിവസം അവനെതല്ലുന്നതും അവൾടെമുന്നിൽ ഒന്നാളാവുന്നതുമൊക്കെ സ്വപ്‌നം കണ്ടെപ്പോഴോ ഉറങ്ങിപ്പോവുകയായ്രുന്നു... പിറ്റേന്നും ഉച്ചകഴിഞ്ഞതോടെ കോളേജിന്ന് കൂട്ടത്തോടെ വണ്ടിയുമെടുത്ത് പുറത്തുചാടിയ ഞങ്ങൾ കോളേജുവിടുന്ന സമയത്തോടടുത്തപ്പോൾ മൂന്നാമത്തെദിവസവും പതിവുപോലെ മെഡിക്കൽകോളേജിന് മുന്നിലെത്തി... ""...മ്മ്മ്..?? എങ്ങോട്ടാ..??"""_ വണ്ടിയിൽനിന്നുമിറങ്ങി പതിവുപോലെ വെയ്റ്റിങ്ഷെഡ്ഡിലേയ്ക്കു നടക്കാനൊരുങ്ങവേ ശ്രീയെന്നോട് ചോദിച്ചു... അതിന്, ഇതെന്തുകൂത്ത് എന്നഭാവത്തിൽ ഞാനവനെയൊന്നു നോക്കിയതും, ""...വെയ്റ്റിങ്ഷെഡ്ഡിലിരുന്നുള്ള നിന്റെ പെരുത്തുസേവനങ്ങൾക്കു നന്ദി... നീയേ... നീയെന്റൊപ്പം വാ... അവിടെ വേറാരെങ്കിലും നിന്നോളും..!!"""_ ശ്രീ പറഞ്ഞതുകേട്ടതും

💬 Comments

View all comments