0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.4K
...എന്നൊക്കെ ചിന്തിച്ചുനിൽക്കുമ്പോൾ മീനാക്ഷി തലചെരിച്ചെന്നെയൊന്നു പാളിനോക്കുകയും ഞാനപ്പോഴും നോക്കി നിൽക്കുവാണെന്നറിഞ്ഞപ്പോൾ നടത്തത്തിന്റെ വേഗത കൂട്ടുകയുംചെയ്തു... ...ഓഹോ.! അപ്പതുശെരി.! ഇന്നലെ ഞാനങ്ങനൊക്കെ പറഞ്ഞതോണ്ട് പേടിച്ചിട്ടുള്ള ഓട്ടവാണല്ലേ..?? അങ്ങനേങ്കിൽ ഇപ്പൊ ശെരിയാക്കിത്തരാം... മനസ്സിലങ്ങനെപറഞ്ഞ ഞാൻ, സെക്യൂരിറ്റി മുന്നീന്നുമാറിയ തക്കത്തിന് ഗെയ്റ്റിനകത്തേയ്ക്കു കേറി... അവൾടെ പിന്നാലെ വെച്ചുപിടിച്ചു... തിരിഞ്ഞുനോക്കി നടക്കുന്നതിനിടയിൽ ഞാൻ പിൻചെല്ലുന്നതുകണ്ടതും അവളുമാരുടെ സ്പീഡ് വീണ്ടുംകൂടി... അവസാനമത് ആതിരയേയും പിടിച്ചുവലിച്ചുകൊണ്ടുള്ള ഓട്ടത്തിലാണ് ചെന്നുകലാശിച്ചത്... ...പിന്നെ ഞാൻവിടോ..?? ഞാനുമോടി പിറകേ... അന്നേരമൊരു ഹരമായിരുന്നു, രണ്ടു ദിവസമായിട്ടെന്നെ വെള്ളം കുടിപ്പിച്ചോണ്ടിരുന്ന സാമാനം എന്നെക്കണ്ടിട്ടോടുന്നു എന്നൊക്കെ പറയുമ്പം... പിന്നെ ഞാൻ വിടോന്നു തോന്നുന്നുണ്ടോ..?? ""...ന്റെ മീനുവേച്ചീ... ഒന്നു നിയ്ക്കോ... ങ്ങടെ ഹീറോനെ ഇങ്ങനിട്ടോടിയ്ക്കല്ലേന്ന്..!!"""_ ഞാൻ വിളിച്ചുപറഞ്ഞതും ക്ലാസ്സുകഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന പിള്ളേരും ജൂനിയർ ഡോക്ടർസും പിന്നെ കൂടിനിന്ന ആൾക്കാരുമൊക്കെ എന്നെ നോക്കാൻതുടങ്ങി... പിന്നെ മീനാക്ഷിയുടെ പിന്നാലെയാണ് ഞാൻ വെച്ചുവിടുന്നതെന്ന് മനസ്സിലായതും അവർക്കൊക്കെയൊരു കൗതുകവുംതോന്നി... കാരണം മീനാക്ഷിയൊരു ചെക്കനെകണ്ടിട്ട് പേടിച്ചോടുന്നത് അസംഭവ്യമാണല്ലോ... ""...ഛെ.! അങ്ങനങ്ങുപോയാലോ മീനുവേച്ചീ..!!"""_ ഓടി കൂടെയെത്തിയതും ഞാനവൾടെ കൈപിടിച്ചുനിർത്തി... അതോടെ പുള്ളിക്കാരി തിരിഞ്ഞുനിന്നെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കൈവിടുവിയ്ക്കാനുള്ള ശ്രെമവുംതുടങ്ങി.... ""...ങ്ങളെ കാണാനായ്ട്ട് ക്ലാസ്സുങ്കട്ടെയ്ത് ഇവടെവരെവന്നയെന്നെ മൈന്റുചെയ്യാതെ പോണത് ശെരിയാണോ മുത്തേ..??"""_ ഞാനൊന്നുകൂടി അവളെയെന്നിലേയ്ക്കു പിടിച്ചടുപ്പിച്ചുകൊണ്ടു ചോദിച്ചപ്പോഴും അവളു മറുപടിപറയാതെ ജാള്യതയോടെ ചുറ്റും നിൽക്കുന്നവരെനോക്കി ഇളിച്ചുകാട്ടി... അതുകണ്ടതും എനിയ്ക്കുള്ളിന്റെയുള്ളിൽ എന്തൊക്കെയോ സന്തോഷമൊക്കെ ഫീൽ ചെയ്യാനുംതുടങ്ങി... കാരണം റിവെഞ്ചടിയ്ക്കുവാണല്ല... ""...ഇതാരാ മീനാക്ഷീ..?? അറിയുന്നയാളാണോ..??"""_ കോളേജിനുള്ളിൽക്കേറി അവൾടെ കൈയ്യിൽപിടിച്ചതു കണ്ടിട്ടാവണം ഒരുത്തനെന്നെ ചുഴിഞ്ഞുനോക്കിക്കൊണ്ട് മീനാക്ഷിയോടുചോദിച്ചു.... ""...അറിയുന്നയാളാണെങ്കിലെന്താ നിന്നെ ബോധിപ്പിയ്ക്കണോ..?? നീ നിന്റെ പാടുനോക്കി പോടാ..!!"""_ കൂടിനിന്ന ആൾക്കാരുടെമുന്നിലൊന്നു ഷോകാണിയ്ക്കാൻ നോക്കിയ അവനെ ഒരു ദാക്ഷിണ്യവുമില്ലാതെ മീനാക്ഷി തളിച്ചുവിട്ടതും പാവപ്പെട്ടവൻ

💬 Comments

View all comments