Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]
ശവം കണക്കെയായി...
അവൻ ചുറ്റും നിന്നയെല്ലാരെയുമൊന്ന് ഇളിഭ്യതയോടെ നോക്കിയശേഷം ആൺകുട്ടികളുടെ ഇടയിലേയ്‌ക്കൊതുങ്ങി നിന്നു...
പാവം ചെക്കൻ.! ഹീറോയിസം കാണിയ്ക്കാനിറങ്ങീതാ... ഞാനെന്തെങ്കിലും നാറിത്തരം പറഞ്ഞലോയെന്ന പേടികൊണ്ടാവണം മീനാക്ഷിയവനെയിട്ടു താളിച്ചത്...
ഓ.! ആർക്കുമൊന്നും മനസ്സിലാവതിരിയ്ക്കാനുള്ള അടവുകൊള്ളാം...
അവനാരെങ്കിലുമൊരു കസേരയെടുത്തു കൊട്... ക്ഷീണം കാണും... ഇരിയ്ക്കട്ടേന്ന് പറയണോന്ന് എനിയ്ക്കുമുണ്ടായിരുന്നു....
""...എന്താ മീനുവേച്ചീയിത്..?? അപ്പൊ ങ്ങളെന്നെക്കുറിച്ച് ഈ ആതിരയോടുമാത്രേ പറഞ്ഞിട്ടുള്ളൂ..?? എന്നിട്ടാണോ കോളേജിലെല്ലാരോടും പറഞ്ഞിട്ടുണ്ടെന്ന് വീരവാദം മുഴക്കിയേ..?? അപ്പെന്നെ പറഞ്ഞു പറ്റിയ്ക്കുവായ്രുന്നല്ലേ..??"""_ ഉള്ളിൽചിരിച്ചുകൊണ്ട് ദൈന്യതയോടെ പറയുമ്പോഴും അവളോടുള്ള കലിപ്പുമുഴുവൻ, പിടിച്ചുവെച്ചിരുന്ന അവൾടെ വലതുകൈയിൽ ഞാൻ തീർക്കുന്നുണ്ടായ്രുന്നു...
സാധാരണയെന്നു തോന്നിപ്പിയ്ക്കുന്നപിടി അവൾ വിടുവിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനൊപ്പം മുറുകിക്കൊണ്ടേയിരുന്നു...
""...അപ്പൊ മീനാക്ഷീടെ ബോയ്ഫ്രണ്ടാണോ..??"""_ എന്റെപെരുമാറ്റവും അവൾടെ നിശബ്ദതയും കണ്ട് കൂട്ടത്തിലൊരുത്തനെന്നോട് ചോദിച്ചു....
""...ഇവനാരെടാ..?? അല്ലാതെ കണ്ണിക്കണ്ട ഏതേലുമൊരുപെണ്ണിനെ കോളേജിക്കേറി ആളിന്റെ മുന്നിൽവെച്ചു കൈയിൽക്കേറി പിടിയ്ക്കാമ്പറ്റോ..?? അല്ലേലവളതിനു സമ്മതിയ്‌ക്കോന്ന് തോന്നുന്നുണ്ടോ..?? ഇതിനെക്കുറിച്ചൊന്നുമൊരു ധാരണയുമില്ലാണ്ടാണോ നീ ഡോട്ടറാവാമ്പടിയ്ക്കണേ..?? ഷായ്.! മോഷം..!!"""_ എന്റെ മറുപടികേട്ട് അവനൊന്നുചമ്മിയെങ്കിലും അവനുവേണ്ടിയിരുന്ന മറുപടി കിട്ടിയതുകൊണ്ടാവണം കൂട്ടച്ചിരിയിൽ അവനുംപങ്കാളിയായത്...
എന്നാൽ ഞാൻ മറുപടിപറയുമ്പോൾ മുഴുവൻ മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കാൻ തക്കനോട്ടം നോക്കുന്നുണ്ടായ്രുന്നു...
സെപ്റ്റിക്ടാങ്കിനെക്കാളും മഹത്തായൊരുനാവ് നോമിന്റെ വായ്ക്കുള്ളിലുള്ളകാര്യം ഇന്നലയേ കക്ഷിയ്ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് മറുപടിവരാത്തത്...
കോളേജിലെ വില്ലത്തിഇമേജ് നഷ്ടമായാലോന്നുകരുതി ആരെയും സഹായത്തിനു വിളിയ്ക്കാനുംവയ്യ...
സഹായത്തിനുവന്നവന്റെ ഗതി നേരത്തേകണ്ടതുകൊണ്ട് ആരും സ്വയമതിനു മുതിരുകയുമില്ല...
പോരാത്തതിന് അവൾടെ വാലുമുറിയുന്ന കാണാൻ കാത്തുനിന്ന കൂട്ടുകാരികളും...
സാഹചര്യമേതാണ്ട് എല്ലാംകൊണ്ടും എനിയ്ക്കനുകൂലമായ്രുന്നു...
”"...എന്നാ നമുക്കങ്ങ് പോയാലോ മീനുവേച്ചീ..?? ഒരു കോഫിയൊക്കെകുടിച്ചിട്ട് ഞാന്തന്നെ കൊണ്ടുവിട്ടേക്കാന്നേ..??"""_ ഞാൻ മുന്നോട്ടു വലിച്ചുകൊണ്ട് നടക്കാനൊരുങ്ങിയതും അവൾ കൈചുഴറ്റിക്കൊണ്ട് ബലംപിടിച്ചുനിന്നു...
""...അയ്യേ.! ഗേൾഫ്രണ്ടിനെ ചേച്ചീന്നാ വിളിയ്ക്ക..??"""_ കൂട്ടത്തിലൊരുത്തി പുച്ഛത്തോടെന്നെ നോക്കി ചോദിച്ചു...
""...പിന്നെന്നെക്കാളും വല്യതള്ളേനെ
💬 Comments
View all comments