0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3K
നോക്കി... കീത്തുവിന്റെ ഷോൾഡറിൽ കൈവെയ്ക്കാൻ ക്യാമറാമേനോൻ പറഞ്ഞപ്പോൾ അവള് നാണത്തോടെ പുള്ളിയെനോക്കുന്നതും അയാൾ തോളിലൂടെ കൈതൂക്കിയപ്പോൾ നോക്കിനിന്ന പിള്ളേരെ കണ്ണുതുറിപ്പിച്ചതുമെല്ലാം കണ്ടപ്പോൾ എനിയ്ക്കും ചിരിവന്നു... ഒരു കാല് പിന്നിലേയ്ക്കു മടക്കിപ്പൊക്കി മുള്ളുകൊണ്ട ശകുന്തള മോഡലിൽനിന്ന് അവന്റെ തോളിലൂടെ കൈയിടാൻ പറഞ്ഞപ്പോൾ കക്ഷി ദേഷ്യത്തോടെ ലവനെയൊന്നുനോക്കി... ഏതാണ്ട് കുറേ സ്റ്റിൽസൊക്കെ കഴിഞ്ഞപ്പോൾ സംഗതി പുള്ളിക്കാരിയ്ക്ക് ചടയ്ക്കാൻ തുടങ്ങിയിരുന്നു... ഇനി ലാസ്റ്റ് ഒന്നുകൂടിമതിയെന്നു പറഞ്ഞപ്പോൾ അവൾടെ മുഖത്തുകണ്ടയാശ്വാസം മാത്രം മതിയായിരുന്നു മടുത്തെന്ന് മനസ്സിലാക്കാൻ... ""...ഇനിയൊരു കിസ്സ് ചെയ്യുന്നതുകൂടിമതി... നമുക്കുനിർത്താം..!!"""_ പുള്ളി ക്യാമറയും ഫോക്കസ് ചെയ്തുകൊണ്ട്പറഞ്ഞതും ഇയാളിതെന്തെന്ന ഭാവത്തിൽ ഞാനൊന്നുനോക്കി... ""...ഏയ്‌.! അതൊന്നുമ്പറ്റൂല... എടുത്തതൊക്ക മതി..!!""" _ അവള് കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞിട്ട് പയ്യന്റെ മുഖത്തേയ്ക്കുനോക്കി... പുള്ളി എനിയ്ക്കു പുറംതിരിഞ്ഞു നിന്നതുകൊണ്ട് ആളുടെ മുഖഭാവംകണ്ടില്ല... ""...അയ്യോ.! അതൂടി വേണം... ഇൻവിറ്റേഷൻ ലെറ്ററിലും ആൽബത്തിലുമൊക്കെ വെയ്ക്കണ്ടേ..?? അതിനാ..!!""" ...പിന്നേ ഉമ്മവെയ്ക്കുന്ന പടമില്ലെങ്കിൽ പോക്കുതന്നെ... ഇവനൊക്കെയാരടാ..?? _ ഞാൻ പിറുപിറുത്തുകൊണ്ട് വീണ്ടും അവിടെതൂങ്ങിനിന്നു... ""...അതേ... കിസ്സിങ്ങിന്റെ പോസില്ലാത്ത ഫോട്ടോസ് മതിയാൽബത്തിൽ..!!"""_ അവളും കുറച്ചു കലിപ്പിൽപറഞ്ഞപ്പോൾ വീണ്ടുമെനിയ്ക്കു ചിരിവന്നു... പിന്നെയും കെട്ടാൻപോണ പയ്യനും ക്യാമറാമാനുമൊക്കെ കുറേ നിർബന്ധിച്ചപ്പോഴാണ് അവൾ വല്യ താല്പര്യമില്ലാതെ ആ പോസിന് സമ്മതിച്ചത്... അതുമവന്റെ കവിളിൽ ചുണ്ടു മുട്ടീമുട്ടീലെന്ന മട്ടിൽ തിരിച്ചെടുക്കുകയുംചെയ്തു... ...പുള്ളിയ്ക്കതു കിട്ടീട്ടുണ്ടാവോ ആവോ..?? ഓ.! അല്ലേലാ വീഡിയോയെടുക്കുന്ന ചേട്ടന്റേന്ന് കട്ട് ചെയ്തെടുക്കുമായ്രിയ്ക്കും... ഞാനങ്ങനെ കഷ്ടപ്പെട്ടോരോന്നൊക്കെ ചിന്തിച്ചു കഷ്ടപ്പെടുമ്പോഴാണ് മീനാക്ഷി പാഞ്ഞു പറിച്ചോണ്ടങ്ങോട്ടുവന്നത്... ""...ആഹാ... ചേച്ചി ഉമ്മകൊടുക്കുന്നതൊക്കെ നോക്കി രസിയ്ക്കാരുന്നോ..??"""_ അവള് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ചോദിച്ചതുകേട്ടതും ഞാൻ മറുപടിപറയാൻ നിൽക്കാതെ അവിടെനിന്നും പിൻവാങ്ങി... വെറുതെയെന്തിനാ ആ തിരുവായിലിരിക്കുന്നതു മൊത്തം കേൾക്കുന്നേ... ""...അതേ...

💬 Comments

View all comments