0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3K
ഉമ്മ വേണേൽ പറഞ്ഞാമതി കേട്ടോ... ഞാനെപ്പൊവേണേലും റെഡിയാ..!!"""_ അവളൊരാക്കിയ ചിരിയോടെ പറഞ്ഞതിന് തുറിച്ചൊന്നുനോക്കിക്കൊണ്ട് ഞാൻ തിരിഞ്ഞുനടന്നു... പിന്നെയെന്തായാലും അങ്ങോട്ട്‌പോയില്ല ഞാൻ... കാരണം, ആ നാറി അവിടെവിടേലും കാണുമെന്നെനിയ്ക്കുറപ്പായ്രുന്നു... പിന്നെ ചെക്കന്റെ വീട്ടുകാരെല്ലാംപോയശേഷമാണ് ഞാനവളെക്കണ്ടത്... അതും ഞങ്ങൾ ഭക്ഷണം കഴിയ്ക്കാനിരുന്നപ്പോൾ... ഞാൻ പന്തലിലെത്തിയപ്പോൾ കുറച്ചുവൈകിയകാരണം ശ്രീയും കൂടെയുള്ളവന്മാരെല്ലാം എന്നെക്കൂട്ടാതെ ഇരുന്നുകഴിഞ്ഞിരുന്നു... അതിന്, ...നീയൊക്കങ്ങോട്ട് വാട്ടാ... തരാം..!!_ മെന്ന് കണ്ണുകൊണ്ട്പറഞ്ഞശേഷം ഞാനൊഴിഞ്ഞുകിടന്നയൊരു കസേരയിലേയ്ക്കു ചെന്നിരുന്നു... തൊട്ടടുത്തായൊരു ചെറിയ പയ്യനുമുണ്ടായ്രുന്നു... കുറച്ചുനേരം അവനെ കുത്തീംതോണ്ടീമിരുന്നപ്പോൾ ഇലയിട്ട് തൊട്ടുകറികളോരോന്നായി വിളമ്പാൻതുടങ്ങി... അപ്പോഴാണ് മീനാക്ഷിയും പരിവാരങ്ങളും അങ്ങോട്ടേയ്ക്കു കയറിവന്നത്... അവളെക്കണ്ടതും ഞാൻ ഇലയിലേയ്ക്കു മുഖംകുനിച്ചു... ...മുടിയിന്മേല് കുറച്ചു പച്ചടിപറ്റിയാലും കുഴപ്പമില്ല... ആ പിശാച് കാണാണ്ടിരുന്നാ മതി.! പക്ഷേ പറഞ്ഞിട്ടുകാര്യമില്ല, കാലനങ്ങനൊന്നും വഴിതെറ്റൂല... അവള് ജിപിഎസ്സുംഓണാക്കി പാഞ്ഞെന്റടുത്തെത്തി... ...കോപ്പ്.! കറിവിളമ്പിപ്പോയി... അല്ലേൽ ഇലയെടുത്ത് മുഖംമറയ്ക്കായ്രുന്നു.! ""...ഡാ മോനേ... ഒന്നെഴുന്നേറ്റ് അപ്രത്തിരുന്നേടാ..!!"""_ കുനിഞ്ഞിരുന്നയെന്നെ തുറിച്ചുനോക്കി എന്റിടതുവശത്തിരുന്ന ചെക്കനോടവൾപറഞ്ഞു... ""...വേണ്ട.! ഭക്ഷണത്തിന്റെ മുന്നീന്നെഴീച്ചൂട... എഴീച്ചാ പരീക്ഷയ്ക്കുതോക്കും..!!"""_ അവനെഴുന്നേറ്റു മാറിയാലോന്നുപേടിച്ച് ഞാൻ തട്ടിവിട്ടു... കേട്ടതും ചെക്കനും ചെറിയസംശയം, അവൻ കസേരയിലേയ്ക്കു ബലപ്പിച്ചിരുന്നു... അവന്റെ ഇരുപ്പുംഭാവവും കണ്ടാലറിയാം, കഴിച്ചുകഴിഞ്ഞാപ്പോലും എഴുന്നേറ്റുപോവില്ലാന്ന്... ഇനി പന്തലുകാര് സാധനംതിരിച്ചെടുക്കുമ്പോൾ ഈ കസേരയ്ക്കുവേണ്ടി ഇവന്റെവീട് തപ്പിപ്പിടിയ്ക്കേണ്ടി വരുവോ..?? ...ആ.! എന്തായാ നമുക്കെന്ത്..??!! അവൻ മാറുന്നില്ലെന്നുകണ്ടതും ഞാനൊരിളിയോടെ മീനാക്ഷിയെ തലചെരിച്ചു നോക്കി... അന്നേരമവൾക്കെന്നെ ഒതുക്കത്തിൽ കിട്ടിയിരുന്നെങ്കിൽ, ഉറപ്പായും കഴുത്തിൽകടിച്ച് കൊരവള്ളിതുപ്പിയേനെ... അതുക്കൂട്ടുനോട്ടമാണ് മീനാക്ഷിയപ്പോൾ നോക്കീത്... ഉടനെ ഇലയിൽനിന്നും ഒരുകഷ്ണം മാങ്ങയെടുത്തുഞാൻ നിലത്തേയ്ക്കിട്ടു... ശേഷം, ""...ചിലരൊക്കെ നോക്കിനിൽക്കേ കഴിയ്ക്കുവാണേലേ കൊതികൊള്ളും... അപ്പൊ കുറച്ചെന്തേലുമെടുത്ത് പുറത്തുകളയണം..!!"""_ മാങ്ങ നിലത്തേയ്‌ക്കിട്ടതിന്റെ കാര്യംമനസ്സിലാകാതെന്നെ നോക്കിയ ചെക്കനോടു ഞാൻ വിശദീകരിച്ചു, മീനാക്ഷി കേൾക്കത്തക്കവിധത്തിൽ... എന്നിട്ടൊന്ന് മീനാക്ഷിയെ

💬 Comments

View all comments