Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
നോക്കണ്ട... ഞാനുംകീത്തൂം ഇവനുമൊക്കെ കുഞ്ഞിലേയൊരുമിച്ചു കളിച്ചുവളന്നതാ... അതുമല്ല ഞങ്ങളുതമ്മിൽ ചെറിയൊരു റിലേഷനുമുണ്ട്... അതുകൊണ്ട് ഞാൻ ഫ്രണ്ടിലിരിയ്ക്കുന്നതൊന്നും വിഷയമല്ല... അല്ലേ ഹീറോ..??"""_ ആക്കിച്ചിരിയോടുകൂടിയ അവളുടെ ചോദ്യത്തിനുമുന്നിൽ ഞാനങ്ങ് വിറങ്ങലിച്ചുപോയി...
അതോടെ സ്പീഡ്കുറച്ച് അവളുമാരുടെ റെസ്പോണ്ട്സറിയാൻ ചെവികൂർപ്പിച്ചു...
""...ഓ.! നിങ്ങള് ബന്ധുക്കള് മുന്നേത്തന്നെയിരുന്നോ... ആർക്കുമൊരു പരാതീമില്ലേ..!!"""_ പിന്നിലിരുന്നൊരുത്തി ഞാൻകാണാത്ത അർത്ഥത്തോടെ മീനാക്ഷിപറഞ്ഞതിനെ വിശദീകരിച്ചപ്പോഴാണ് എന്റെശ്വാസം നേരേവീണത്...
എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും മീനാക്ഷി വീണ്ടുംവായപൊത്തി ചിരിയടക്കി...
""...ഇതെന്തായിങ്ങോട്ട്..??"""_ ഞാൻ വലത്തേയ്ക്ക് ഇൻഡിക്കേറ്ററിട്ട് മീനാക്ഷിയുടെ വീട്ടിലേയ്ക്കുള്ള പോക്കറ്റ് റോഡിലേയ്ക്ക് വണ്ടിതിരിയ്ക്കാൻ തുടങ്ങിയതും അവള് മുഖം തിരിച്ചെന്നെനോക്കി...
""...വീട്ടിലേയ്ക്ക്..!!"""_ ഞാനവൾടെ വീട്ടിലേയ്ക്കെന്നഭാവത്തിൽ കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞതും അവളുചാടി കയ്യിൽകേറിപ്പിടിച്ചു...
""...അയ്യട.! അതുവേണ്ട.! ആദ്യമിവരെയൊക്കെ കൊണ്ടാക്കീട്ട് നമുക്കവസാനമെന്റെ വീട്ടിലേയ്ക്കുപോവാം..!!"""_ അവളെയെത്രയും പെട്ടെന്നൊഴിവാക്കാനുള്ള എന്റെമനസ്സിലിരുപ്പ് മനസ്സിലാക്കിയെന്നോണം അവളു തലകുലുക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എനിയ്ക്കുകലികയറി...
""...ഇതിലേ പോകുവാണേൽ എനിയ്ക്കിവരേമിറക്കി വരുംവഴി ക്ലബ്ബിലുമൊന്നു കേറായ്രുന്നു..!!"""
""...ഓ.! ഇവരേംകൊണ്ടാക്കി തിരിച്ചുവരുംവഴിയെന്നെയും വീട്ടിലാക്കീട്ട് എവിടെ വേണേലുംപൊക്കോ... അല്ലാതിവള്മാരെ
നിന്റൊപ്പമൊറ്റയ്ക്കു വിടാനെനിയ്ക്കത്ര വിശ്വാസമ്പോര..!!"""_ വീണ്ടുമവള് കോന്ത്രമ്പല്ലുകാട്ടി ആക്കിപറഞ്ഞപ്പോൾ പിന്നിലിരുന്നവൾമാരും എന്തൊക്കെയോ പിറുപിറുത്തു ചിരിയ്ക്കുന്നുണ്ടായ്രുന്നു...
ഇനിയവൾ പറഞ്ഞതിനെന്നെ കളിയാക്കി ചിരിയ്ക്കുകയാണോ എന്നൊരു സംശയമപ്പോൾ തോന്നാതിരുന്നില്ല...
ഇനിയും അവളെയനുസരിയ്ക്കാതെ വന്നാൽ വീണ്ടും അവളെന്തെങ്കിലുമൊക്കെ വിളിച്ചുപറയോന്നും എനിയ്ക്കതൊക്കെ വായുംപൂട്ടിയിരുന്ന് കേൾക്കാനേ കഴിയുള്ളൂന്നും ബോധ്യമുള്ളതുകൊണ്ട് ഞാൻ മറുത്തുപറയാതെ വണ്ടി നേരേവിട്ടു...
അപ്പോളവൾടെ മുഖത്തുണ്ടായ വിജയച്ചിരികണ്ടപ്പോൾ പൂറീടെമണ്ടയടിച്ചു പൊട്ടിയ്ക്കാണ്തോന്നിയത്...
""...അതേ... ആ കടേടെ മുന്നിലൊന്നു നിർത്തണേ..!!"""_ പുറത്തേയ്‌ക്കേന്തി വലിഞ്ഞു നോക്കുന്നതിനിടയിൽ എന്റെതോളിൽ ചുരണ്ടികൊണ്ടവൾ പറഞ്ഞപ്പോൾ പല്ലിറുമിക്കൊണ്ട് ഞാൻവണ്ടിചവിട്ടി...
വിൻഡോതാഴ്ത്തിയതും അവൾ തലപുറത്തേയ്‌ക്കിട്ട് ചുറ്റുമൊന്നുനോക്കി...
കളയാൻ കൊണ്ടുപോണ പൂച്ചക്കുഞ്ഞ് വഴി നോക്കിവെയ്ക്കുമ്പോലുള്ള അവള്ടെ നോട്ടംകണ്ടപ്പോൾ എന്താണുദ്ദേശമെന്നറിയാതെ ഞാൻ വായുംപൊളിച്ചിരുന്നു...
""...ചേട്ടാ... ലെയ്സ്..!!"""_ കടയുടെ മുന്നിൽ തൂങ്ങിയാടിനിന്ന
💬 Comments
View all comments