0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.1K
പച്ചലെയ്സിന്റെ പാക്കറ്റിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും അയാൾ ഒരെണ്ണമെടുത്തുകൊടുത്തു... അതുംവാങ്ങി കയ്യിൽ പിടിച്ചുകൊണ്ടെന്നെ നോക്കിചിരിച്ചപ്പോൾ ഞാൻ മുഖംതിരിച്ചുകൊണ്ട് വണ്ടിയെടുത്തു... രണ്ടുകൈകൊണ്ടും പാക്കറ്റിൽ പിടിച്ച് അതിന്റെ മുകൾഭാഗം കടിച്ചുപൊട്ടിയ്ക്കുന്ന അവളെ ഞാനിടയ്ക്കിടെ പാളിനോക്കിക്കൊണ്ടാണ് ഡ്രൈവ്ചെയ്തത്... ""...എടീ... നിന്റെയീ ലെയ്സിനോടും ചിപ്സിനോടുമുള്ള കൊതിയിതുവരെ മാറിയില്ലേ..??"""_ പിന്നിൽനിന്നും ചോദ്യംവന്നപ്പോൾ അതിനു തിരിഞ്ഞൊരു നോട്ടമായിരുന്നു ആ സാധനത്തിന്റെ മറുപടി... ""...വേണോ..??"""_ പാക്കറ്റിന്റെ മുകൾഭാഗംമുഴുവൻ കടിച്ചുപിന്നി വലിയ ഹോളാക്കിയശേഷം എനിയ്ക്കുനേരേ നീട്ടിക്കൊണ്ട് ചോദിച്ചതും പിടിച്ചുമേടിച്ചു പുറത്തെറിഞ്ഞു കളയാനുള്ള കലിപ്പുണ്ടായിരുന്നു എനിയ്ക്ക്... എങ്കിലുമൊന്നും മിണ്ടാതെ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് മുന്നിലേയ്ക്ക് കണ്ണുനട്ടു... ""...ഒരെണ്ണം..!!"""_ വീണ്ടും കോന്ത്രമ്പല്ലുകാട്ടിയുള്ള ചിരികണ്ടപ്പോൾ ഞാനൊന്ന് രൂക്ഷമായിനോക്കി... ""...ആ ബസ്സ്സ്റ്റോപ്പിനുമുന്നില് നിർത്തിയാമതി മോനേ..!!"""_ ദിവ്യയെന്നെ ചുരണ്ടിക്കൊണ്ട്പറഞ്ഞതും ഞാൻ വണ്ടിയങ്ങോട്ടേയ്‌ക്കൊതുക്കി... ""...വേണേൽ ഞാനങ്ങ് വീട്ടിലാക്കിത്തരാം..!!"""_ വലിയ താല്പര്യമൊന്നുമില്ലായിരുന്നെങ്കിലും സാമാന്യമര്യാദപോലെ ഞാൻപറഞ്ഞതിന് അവള്മാര് വേണ്ടെന്ന് തലകുലുക്കി... ""...ഒരു പത്തുമിനിറ്റിനുള്ളിൽ ഇവിടന്നുബസുണ്ട്... നിങ്ങളുപൊക്കോ..!!"""_ ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറുചിരിചിരിച്ചശേഷം പെട്ടെന്ന് വണ്ടിതിരിച്ചു... കൂടുതല് നിർബന്ധിച്ചെന്തിനാണ് പണിമേടിയ്ക്കുന്നത്..?? തിരിച്ചുള്ളവരവിൽ ആദ്യം കുറച്ചുസമയം മീനാക്ഷിയുടെപല്ലുകൾ ലെയ്സിനെ ബലാത്സംഗചെയ്യുന്ന ശബ്ദംമാത്രമേയുണ്ടായ്രുന്നുള്ളൂ... ഇടയ്ക്കു വാകടഞ്ഞപ്പോൾ ലെയ്സ്പാക്കറ്റിനെ സീറ്റിന്റെയും ഡോറിന്റെയുമിടയ്ക്കുള്ള മൂലയിലേയ്ക്ക് ചാരി നിർത്തിയിട്ടെന്റെനേരേ തിരിഞ്ഞിരുന്നു... എന്താ ഉദ്ദേശമെന്നമട്ടിൽ ഞാനവളെയൊന്നു തുറിച്ചുനോക്കിയപ്പോൾ അവൾ തിരിച്ചെന്നെ സംശയഭാവത്തോടെ നോക്കി... ""...ഞാമ്മന്ന് വീട്ടിക്കൊണ്ടോയാക്കാമ്പറഞ്ഞപ്പം ഭയങ്കരജാഡ... ദിവ്യയൊന്നു ചിരിച്ചുകാട്ടിയപ്പം വേണ്ടന്നുപറഞ്ഞിട്ടും കൊണ്ടാക്കാൻ ഉത്സാഹം... മ്മ്മ്.! എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ലെന്ന് കരുതണ്ട..!!"""_ അവള് സീറ്റിലേയ്ക്ക് കാലെടുത്തുകയറ്റി ചമ്രം പടഞ്ഞിരുന്നതുകണ്ടതും എനിക്കു കലിപ്പു കയറാൻതുടങ്ങി... ചെരിപ്പഴിച്ചുമാറ്റിയ വെണ്ണനിറത്തിലെകാലിൽ കുറുകെകിടന്ന കുഞ്ഞുമണികെട്ടിയ സ്വർണ്ണ പാദസരത്തിലേയ്ക്കെന്റെ കണ്ണുകളറിയാതെയൊന്നു പാഞ്ഞതും അവൾ ചെറുചിരിയോടെന്റെ മുഖത്തേയ്ക്കു നോക്കി... അവൾടെകാലിൽ നോക്കിയതവളു കണ്ടെന്നുള്ള ചമ്മലിൽ മുന്നിലേയ്ക്കുമാത്രമായി കണ്ണുകൾക്കനുവാദം കൊടുത്തുകൊണ്ട് വണ്ടി പായിയ്ക്കുമ്പോൾ

💬 Comments

View all comments