0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.9K
മനസ്സിൽതോന്നിയ സംശയം പ്രകടിപ്പിച്ചതും, ""...അതിനു കഴിഞ്ഞാഴ്ചകൂടി അവളുനിന്നെ കണ്ടതല്ലേയുള്ളൂ, പിന്നെങ്ങനെ അറിയാണ്ടിരിയ്ക്കാൻ..!!""" ""...ഏത് കഴിഞ്ഞാഴ്ച്ച..??""" ""...നെനക്കെത്ര കഴിഞ്ഞാഴ്ച്ചയറിയാം..?? എടാ പട്ടീ, കഴിഞ്ഞാഴ്ചയവളും അവള്ടെ രണ്ടുമൂന്നു കസിൻസുമായി ഇവിടെവന്നില്ലേ..?? എന്റെ കല്യാണമുറപ്പിച്ചതറിഞ്ഞിട്ട്... അപ്പൊനിന്നെ കണ്ടിരുന്നൂന്ന്..!!""" ""...എന്നിട്ടു ഞാൻകണ്ടില്ലല്ലോ..??""" ""...അതെന്റെ കുറ്റമല്ല.! അവളു നിന്നോടുമിണ്ടാനൊക്കെയായി ഓടിവന്നതാ... അപ്പൊനീയവളെ മൈൻഡ് ചെയ്യാണ്ടുപോയി... പിന്നെയമ്മേം ചെറിയമ്മേംകൂടി നിന്റെ കുറേഫോട്ടോസും വീഡിയോസുമൊക്കെ കാട്ടിക്കൊടുക്കുവേം ചെയ്തു... അതോണ്ടെന്തായാലും അറിയാണ്ടിരിയ്ക്കില്ല..!!""" ...ഞഞ്ഞായി.! അപ്പൊങ്ങനെയാ അവൾക്കെന്നെ മനസ്സിലായതല്ലേ..?? ഹൊ.! എന്നാലുമെന്തൊക്കെയായ്രുന്നവന്റെ തള്ള്... വർഷങ്ങളായുള്ള ഫോളോയിങ്, സൈലന്റ്പ്രേമം, മറ്റത്, മറിച്ചത്, ഇപ്പൊ ദേ കിടക്കുന്നു... ""...അല്ല, നീയെന്താ അലോചിച്ചോണ്ടുനിയ്ക്കുന്നേ..?? പോണില്ലേ..??"""_ കീത്തുചോദിച്ചതും ഞാൻ തലകുലുക്കിക്കൊണ്ട് പുറത്തേയ്ക്കിറങ്ങി... അപ്പോളവളങ്ങനെയാണ് എന്നെ കണ്ടുപിടിച്ചത്... ഇനി ഞാനന്നവളെ മൈൻഡ് ചെയ്യാണ്ടിരുന്നതിന്റെ കലിപ്പിലായ്രിയ്‌ക്കോ വെയ്റ്റിങ്ഷെഡ്ഡിൽവെച്ച് അങ്ങനൊക്കെപറഞ്ഞത്..?? ഏയ്‌.! അതൊന്നുമാവില്ല.! അല്ലേത്തന്നെ ഞാൻ മനഃപൂർവം മിണ്ടാതിരുന്നതൊന്നുവല്ലല്ലോ... കാണാത്തോണ്ടല്ലേ... അതിനത്രേംപേരുടെ മുന്നില് നാണംകെടുത്തിക്കൊണ്ടാണോ പകരംവീട്ടുക..?? ഇതതൊന്നുവല്ല ജാഡയിട്ടതാ... എന്നിട്ടെന്തായി..?? അണ്ണാക്കിക്കൊടുത്തില്ലേ... ഇങ്ങനെയിരിയ്ക്കും ആമ്പിളേളരോടുകളിച്ചാൽ... അങ്ങനെയൊക്കെ കരുതി കളിച്ചുചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരുചിന്ത മനസ്സിലേയ്ക്കുവന്നത്... ഇന്നലെ കോളേജിൽക്കേറി അത്രേംപേരുടെ മുന്നിൽവെച്ചു തൊലിയുരിച്ചേന് അവളിവിടെവെച്ച് പണിതരോ..?? ശ്രീ പറഞ്ഞതുവെച്ചു നോക്കുമ്പോൾ ഉറപ്പായും പണിതരും... പോരാത്തേന് അവൾടെസ്വഭാവമന്ന് ഞാനുംകണ്ടതാണല്ലോ... ആ ഒരുസംശയം മനസ്സിലെത്തീതും എന്റെ നെഞ്ചു പടപടാ മിടിയ്ക്കാൻതുടങ്ങി... ഇന്നലെ വൈകുന്നേരമാണ് ഞാനുമവിടെപ്പോയി സീനുണ്ടാക്കിയേ... ആ വൈകുന്നേരന്തന്നെ അവളുമിങ്ങോട്ടു പോന്നെന്നൊക്കെ പറയുമ്പോൾ... ഉറപ്പാ... ചൂടോടെ പണി തിരിച്ചുതരാൻതന്നെ... ഈശ്വരാ.! ഇന്നലെത്തന്നെപോയവളോടു പകരംവീട്ടാന്തോന്നീതേതു നേരത്താന്തോ..?? അല്ലേത്തന്നെ കീത്തൂന്റെ എൻഗേജ്മെന്റിന് മീനാക്ഷിവരോന്നുള്ള ചെറിയൊരുസൂചനയെങ്കിലും കിട്ടിയിരുന്നേ പ്രതികാരം കുറച്ചുദിവസത്തേയ്ക്കു മാറ്റിയെങ്കിലും വെയ്ക്കാമായിരുന്നു... ബസ്സ്സ്റ്റോപ്പിലത്രേംപേരുടെ മുന്നിലിട്ടെന്നെ ഒടിച്ചുമടക്കിയവള് ഇവിടെയെന്റെ വീട്ടുകാരുടെമുന്നിലിട്ടെന്നെ വെറുതെവിടോന്നു തോന്നുന്നില്ല... ഉറപ്പായുമവളെന്റെ കഞ്ഞികുടി മുട്ടിയ്ക്കും... അങ്ങനെയെങ്ങാനുമുണ്ടായാ ഞാനവളെ

💬 Comments

View all comments