Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
രണ്ടായിട്ട് വലിച്ചുകീറി തെക്കു വടക്കെറിയും...
നോക്കിയ്‌ക്കോ.! സ്വയം വീരവാദം മുഴക്കിക്കൊണ്ടു നിൽക്കുമ്പോഴും ബസ്സ്സ്റ്റോപ്പിൽവെച്ചു ഞാൻകണ്ട മീനാക്ഷിയുടെമുഖം മനസ്സിൽതെളിഞ്ഞു...
അതോടെ കാറ്റഴിച്ചുവിട്ട ബലൂൺപോലെ ഞാൻതവിഞ്ഞു...
...അയ്യോ.! ആരും തെറ്റിദ്ധരിയ്ക്കല്ലേ... ഇതു കല്യാണപ്പെണ്ണിന്റാങ്ങളയുടെ ഡിസ്കോഡാൻസല്ല... കയ്യുംകാലും വിറയ്ക്കുന്നതാണെന്ന് നിയ്ക്കുന്നതിനടുത്തൊരു ബോർഡ് വെയ്ക്കേണ്ട അവസ്ഥയായി എന്റേത്...
കോപ്പ്.! വിളിച്ചോണ്ടുവരാന്നേറ്റും പോയി... ഇനീപ്പൊ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ..?? മൈര്.! എങ്ങോട്ടേലും ഇറങ്ങിപ്പോയാ മതിയാരുന്നു.!
അല്ല... ഇതെനിയ്ക്കു വരണം.! കീത്തൂന്റെകല്യാണത്തിന് തലപോയില്ലെങ്കിൽ മീനാക്ഷിയുറപ്പായും വരുമെന്നുള്ളബോധ്യം എനിയ്ക്കുപണ്ടേ വരേണ്ടതായിരുന്നു...
ഇതിപ്പോൾ മിണ്ടാണ്ടിരുന്ന പട്ടീടെവായിൽ കോലിട്ടുകിള്ളിയ അവസ്ഥയായിപ്പോയി...
അങ്ങനെന്തു ചെയ്യണോന്നറിയാതെ പന്തലിൽനിൽക്കുമ്പോഴാണ് വാണംവിട്ടപോലെ ശ്രീയെന്റെ മുന്നിലൂടെപോണത്...
""...ഡേയ്... മൈരേ... ഒന്നുനിന്നേ..!!"""_ കടന്നുപോയ അവനെ പിടിച്ചുനിർത്തിയതും,
""...പ്ഫ.! പുണ്ടേ... ഇതു കല്യാണനിച്ഛയംനടക്കുന്ന വീടാണ്... ഇവിടെക്കിടന്നവരാതം പറഞ്ഞാലെന്റെ സ്വഭാവംമാറും കോപ്പേ..!!"""_ അവനെന്റെ നെഞ്ചത്തേയ്ക്കുചാടി...
ശേഷം,
""...മ്മ്മ്..?? എന്തോപറ്റി..?? വല്ല വള്ളിയുംപിടിച്ചോ..??"""_ അവൻ കൂട്ടിച്ചേർത്തതും,
""...എനിയ്ക്കു നിന്റൊരു ഹെൽപ്പുവേണോടാ... വേറെ നിവർത്തിയില്ലാത്തോണ്ടാ..!!"""
""...എന്താ..??"""_ എന്താണെങ്കിലും പറയാനുള്ളയനുമതി തന്നുകൊണ്ടവനെന്നെ നോക്കിയപ്പോൾ ഞാനവനെയുംകൂട്ടി പതിയെ മുന്നിലേയ്ക്കുനടന്നു...
""...എടാ... കീത്തുവേച്ചീടെ ഫ്രണ്ട്സുവരുന്നുണ്ട്... ഒന്നവരെപ്പോയി പിക്കുചെയ്യോ..?? ഇവിടെ ജംഗ്ഷൻവരെ പോയാമതി..!!""' _ ഞാനവന്റെ തോളേൽകയ്യുമിട്ടുകൊണ്ട് ഗേറ്റിനടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ചോദിച്ചു...
അതിൽ മനഃപൂർവ്വമാണ് മീനാക്ഷിയുടെ പേരുൾപ്പെടുത്താഞ്ഞത്... ഞാനവളെ പേടിച്ചൊഴിയുന്നതാണെന്ന് അവന് തോന്നരുതല്ലോ...
""...ഒന്നുപോടാ നാറി... അപ്പോപ്പിന്നെ ഇവിടുത്തെകാര്യമെല്ലാം നിന്റെ തന്തവന്നു ചെയ്യുവോ..?? നീ വേറാരേലും പറഞ്ഞുവിട്..!!"""
""...അതല്ലടാ... വരുന്നത് പെമ്പിള്ളേരല്ലേ... ആരേലുമെങ്ങനാ പറഞ്ഞുവിടുന്നെ..??"""
""...ഓ.! നെനക്കത്രയ്ക്കുള്ള ബോധോക്കെയുണ്ടായ്രുന്നോ..?? എന്നാ നീതന്നെ പോ..!!"""
""...ങ്ഹൂം.! എനിയ്ക്കു പറ്റത്തില്ല..!!"""
""...അതെന്താ നെനക്കുപോയാല്..??"""_ ഞാൻ വീണ്ടുമൊഴിഞ്ഞു മാറിയപ്പോൾ അവനൊരു സംശയത്തോടെ തിരിച്ചുചോദിച്ചു...
""...ഡേയ്... നെനക്കു പോവാമ്പറ്റോങ്കിലതു പറേഡേയ്... അല്ലാതെ കൂടുതല് ചോദ്യങ്ങളൊന്നുമ്മേണ്ട..!!"""_ അവന്റെ ചോദ്യംചെയ്യല് കേട്ടപ്പോളെനിയ്ക്കങ്ങ്
💬 Comments
View all comments