0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.9K
ചൊറിഞ്ഞുകേറി... ""...എന്താ മീനാക്ഷിയും വരണുണ്ടോ..??"""_ എന്റെ ഒഴിഞ്ഞുമാറ്റവും അസ്ഥാനത്തുള്ള ദേഷ്യപ്പെടലുമൊക്കെ കണ്ടപ്പോൾതന്നെ അവനു കാര്യമ്പിടികിട്ടി... ""...മ്മ്മ്.! ചെറുതായിട്ട്..!!"""_ ഞാൻ ചെറിയൊരിളിയോടെ മറുപടിപറഞ്ഞു... ""...മ്മ്മ്.! തോന്നി.! അല്ലേലിങ്ങനത്തെ ഭാരിച്ചജോലികളൊന്നും നീയെനിയ്ക്കു തരത്തില്ലല്ലോ..!!"""_ അവനവസരം കിട്ടിയപ്പോളെനിക്കിട്ടൊന്നു കൂടി താങ്ങി.... ""...എടാ... പ്ളീസ്സൊന്നു പോടാ..!!"""_ അവൻ സമ്മതിയ്ക്കില്ലെന്നുതോന്നിയതും ഞാൻ ദയനീയതയുടെ കൊടുമുടി കയറാന്തുടങ്ങി... ""...നീയൊന്നുപോയേ.... എനിയ്ക്കു പറ്റത്തില്ല... ഞാനിപ്പൊത്തന്നെ ഫുഡെടുക്കാമ്പോവുവാ..!!""" ""...ഫുഡോ..?? എന്തിന്റെ ഫുഡ്‌..??"""_ കേട്ടതും ഞാൻ ചോദ്യഭാവത്തിൽ അവനെനോക്കി... ""...ഡാ... മൈരേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കാതെ മാറിയേ നീ..!!"""_ അപ്പോഴാണ് എൻഗേജ്മെന്റിനുള്ള ഫുഡെടുക്കുന്ന കാര്യമെനിയ്‌ക്കോർമ്മ വന്നത്... ഇന്നലെത്തന്നെ തന്തപ്പടി ഞങ്ങളോടു പറഞ്ഞിരുന്നതാ രാവിലെയങ്ങോട്ടുപോയി എടുത്തിട്ടുവരണമെന്നും അവരുകൊണ്ടുവരാൻ കാത്തിരുന്നാൽ ചിലപ്പോൾ സമയത്തു കിട്ടില്ലെന്നുമൊക്കെ... ""...എടാ... എന്നാലൊരു കാര്യഞ്ചെയ്യാം, ഞാമ്പോയി ഫുഡെടുക്കാം... നീയവരെ വിളിച്ചേച്ചു വാ..!!"""_ അപ്പോൾ മനസ്സിൽതോന്നിയൊരുപായം ഞാനവനോടു പറഞ്ഞു... സംഗതി മറ്റെന്തുവേണോങ്കിലും ചെയ്യാം, അവളെ ഫെയ്സ് ചെയ്യാമ്പറ്റത്തില്ല എന്നൊരവസ്ഥയിലായിരുന്നു ഞാൻ... ""...ഡാ... നീയേ... നീ കല്യാണപ്പെണ്ണിന്റെ സഹോദരനാണ്... ആ നീ കല്യാണനിച്ഛയം നടക്കുന്നിടത്താവേണ്ടത് അല്ലാതെ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!"""_ അവനെന്നെ നോക്കിയൊന്നു ചീറിയിട്ട് മുന്നിൽനിന്നും പിടിച്ചുമാറ്റി... ""...ഡാ... നീയായാലും ഞാനായാലുമൊരു പോലല്ലേടാ... ഞാനിവിടെ നിയ്ക്കുന്നേക്കാളും എന്തുകൊണ്ടുമുപയോഗം നീ നിയ്ക്കുന്നതാ... അതുകൊണ്ട് നീയവള്മാരെയും വിളിച്ചിവിടെ വന്നുനിയ്ക്ക്... ഞാമ്പോയി ഫുഡെടുത്തുവരാം..!!"""_ ഉച്ചയ്ക്കലത്തേയ്ക്കുള്ള ഭക്ഷണം റെഡിയാകുന്നതുവരെ അവിടെനിന്നാൽ മീനാക്ഷിയെ ഫെയ്സ് ചെയ്യണ്ടല്ലോന്നൊരു ചിന്തകൂടി എനിയ്ക്കില്ലാതില്ല... ""...എടാ... എന്നാലും..."""_ അവനൊന്നയഞ്ഞുവരാൻ തുടങ്ങിയതോടെ എന്റെ മുഖംതെളിഞ്ഞു... ""...ഒരെന്നാലുമില്ലടാ... നീ ധൈര്യായ്ട്ടു പൊയ്ക്കോ... ബാക്കിയൊക്കെ ഞാന്നോക്കിക്കോളാം..!!"""_ ഞാനെല്ലാമേറ്റമട്ടിൽ പറഞ്ഞുകൊണ്ട് വണ്ടിയുടെകീ അവനു കൈമാറുമ്പോഴും അവന്റെമുഖത്തൊരു സന്ദേഹംകളിയാടി... ""...അല്ല... ഞാനെങ്ങനാ അവൾമാരെ തിരിച്ചറിക..??"""_ ഉടനെ അവന്റെ ചോദ്യംവന്നു... അതിന്, ""...അതു പേടിയ്ക്കാനൊന്നുമില്ലടാ... അവരുടെകൂട്ടത്തിൽ

💬 Comments

View all comments