0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.9K
മീനാക്ഷിയുടച്ഛൻ കീത്തുവിനോടുചോദിച്ചതും അവൾമറുപടി കഷ്ടപ്പെട്ടുണ്ടാക്കിയ ചെറുചിരിയിലൊതുക്കി... ""...ഇതിലൊന്നും ടെൻഷനാവേണ്ടകാര്യമില്ല മോളേ... ഇതൊക്കെ ഒറ്റത്തവണത്തെ എക്സ്പീരിയെൻസാണ്... പരമാവധി എൻജോയ്ചെയ്യണം... അല്ലേ ഡോക്ടറേ..??"""_ പുള്ളി പറഞ്ഞശേഷം അച്ഛനെ കൂട്ടുപിടിച്ചപ്പോൾ അച്ഛനുമൊന്നു ചിരിച്ചു... ""...എന്തായാലും നിങ്ങടിഷ്ടത്തിന് മോള് നിന്നുതന്നില്ലേ... അതന്നെയൊരു ഭാഗ്യാ... ഇവിടേമുണ്ടൊരെണ്ണം, വയസ്സു പത്തിരുപത്തഞ്ചായി... എത്ര കല്യാണാലോചന വന്നെന്നറിയോ..?? പെണ്ണമ്പിനും വില്ലിനുമടുക്കുന്നില്ല..!!"""_ രേവുആന്റി കീത്തുവിനെപുകഴ്ത്തി മീനാക്ഷിയെതാറ്റുമ്പോൾ അച്ഛൻ തലചെരിച്ചെന്നെ തുറിച്ചൊന്നുനോക്കി... അവള് കല്യാണത്തിനു സമ്മതിയ്ക്കാതെ നിൽക്കുന്നതിന്റെ കാരണം ഞാനാണെന്നാണ് പുള്ളിയുടെനിഗമനം... പിന്നെയും കുറച്ചുസമയംകൂടിയാ സംസാരംതുടരുമ്പോൾ മീനാക്ഷി വലിയൊരു ട്രേയിൽ ജ്യൂസുമായിവന്നു... ""...രാജീവേ... എന്നാ നമ്മളുവന്ന കാര്യമ്പറയാലോ..!!"""_ അച്ഛൻ പ്രധാനകാര്യത്തിലേയ്ക്ക് കടക്കാനൊരുങ്ങിയതും മീനാക്ഷി പെട്ടെന്ന് ട്രേയും ടേബിളിന്പുറത്തുവെച്ച് പിന്നിലേയ്ക്കു വലിഞ്ഞു... ""...അപ്പൊ കാര്യമുണ്ടാഞ്ഞിട്ടാല്ലേ വന്നേ... മ്മ്മ്..?? എന്താ..?? എന്താണേലും ഡോക്ടറ് വളച്ചുകെട്ടാതെ പറയ്..!!"""_ എന്റെച്ഛനും അവള്ടച്ഛനും നല്ല ചങ്ങാത്തത്തിലാണെങ്കിലും നാട്ടുകാര്കൊടുക്കുന്ന ബഹുമാനം പുള്ളിയും അച്ഛന് കൊടുക്കാറുണ്ട്... ...ആഹ്.! അതുമിന്നത്തോടെ തീരും.! ""...എടാ... വേറൊന്നുമല്ല... മീനുമോളെ ഇവന് കെട്ടിച്ചുകൊടുക്കാമോ എന്നൊരാലോചനയുമായി വന്നതാ..!!"""_ ഒരുളുപ്പുമില്ലാതെ എന്റെതന്ത എടുത്തവായ്ക്കങ്ങ് ചോദിച്ചപ്പോൾ സകലരും ഇരുന്നയിരുപ്പിൽ ഞെട്ടി... മീനാക്ഷിയും അവള്ടെയമ്മയും നിന്നനിൽപ്പിലും... അപ്പോഴാണ് കുണ്ണൻസെർനെ കുറിച്ച് ഞാനാലോചിയ്ക്കുന്നത്... പുള്ളിയെ ആ പരിസരത്തൊന്നും കണ്ടില്ല... സംഗതി ഇനിയങ്ങോട്ട്‌ നടക്കാൻപോണതിന്റെ ഏകദേശരൂപം മനസ്സിലാക്കിയ ഞാൻ സെറ്റിയിൽനിന്നും മെല്ലെ നിരങ്ങിയിറങ്ങാൻ തുനിയവേ കീത്തു തുടയിലമർത്തി പിടിച്ചെന്നെ രൂക്ഷമായിനോക്കിയാ ഉദ്യമംതടഞ്ഞു... റെയിൽവേ പ്ലാറ്റ്ഫോംപോലെ നീണ്ടുപരന്നുകിടന്ന ലിവിങ്റൂമിൽ ഒരുനിമിഷം ഭീകരമായൊരു നിശബ്ദത കളിയാടുമ്പോൾ നടക്കാൻപോകുന്ന ഇടിമുഴക്കത്തെ പേടിച്ചിട്ടാവണം മീനാക്ഷി രണ്ടുകൈകളും ചെവിയോടു ചേർത്തുപിടിച്ച് കണ്ണുകളെ കൊട്ടിയടച്ചു... ""...എന്റെ ഡോക്ടറേ, നിങ്ങളിതെന്തായീ പറയുന്നേ... മീനുനെ ഇവന് കെട്ടിച്ചുകൊടുക്കാനോ..?? നിങ്ങക്കെന്താ പ്രാന്തായോ..??"""_ അയാളെന്തോ തമാശകേട്ടഭാവത്തിൽ മറുചോദ്യംചോദിച്ചതും ഇങ്ങേരെന്താ തല്ലാഞ്ഞതെന്ന

💬 Comments

View all comments