Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
ചിന്തയിലായ്രുന്നു ഞാൻ...
""...എടാ... ഞാൻ തമാശപറഞ്ഞതല്ല... സംഗതികാര്യായ്ട്ടാ... നിങ്ങൾക്കൂടി താല്പര്യമുണ്ടേൽ നമുക്കാലോചിയ്ക്കായ്രുന്നു... നിങ്ങളെന്തോ പറയുന്നു..??"""
""...ഏയ്... അതൊന്നും നടക്കത്തില്ല ഡോക്ടറേ... ശെരിയാവത്തില്ല..!!"""_ അയാൾ ഒഴിഞ്ഞുമാറിയപ്പോൾ, അങ്ങനെ പറഞ്ഞുമനസ്സിലാക്കിക്കൊട് അങ്കിളേന്ന ഭാവമായിരുന്നു എനിയ്ക്ക്...
തന്തയെത്രയൊക്കെ പ്രെഷറുചെലുത്തിയാലും പുള്ളി സമ്മതിയ്ക്കത്തില്ലെന്ന് ഉറപ്പാക്കിയ ഞാൻ ഇതിൽപരമില്ലാത്ത സന്തോഷത്തോടെ മീനാക്ഷിയെനോക്കി...
അവിടെയും മുഖത്തൊരു തെളിച്ചം വീണിട്ടുണ്ട്...
""...എടാ... ഞാനതുകൊണ്ട് മാത്രമല്ല, ഇന്നലെനടന്നതൊക്കെ നീയറിഞ്ഞുകാണോലോ... ഇവനെക്കാരണം നിന്റെമോൾക്കും ചീത്തപ്പേരായില്ലേ..?? അപ്പൊപ്പിന്നെ നാട്ടുകാരെക്കൊണ്ടതുമിതും പറയിയ്ക്കാതെ ഇതങ്ങു നടത്തുന്നതല്ലേ നല്ലത്..??"""_ അച്ഛന്റെ വാദംകേട്ടപ്പോൾ അങ്ങേരുടെ മുഖത്തുവന്ന ചിരിയെന്നെ അത്ഭുതപ്പെടുത്തി...
""...ഓ.! അപ്പൊ അതുകൊണ്ടാണ് ഡോക്ടറിതും പൊക്കിപിടിച്ചിങ്ങ് പോന്നതല്ലേ..?? ഇന്നലെ രാത്രിതന്നെ കോളേജിന്നെന്നെ വിളിപ്പിച്ചിരുന്നു... മോൾടെ സ്വഭാവ സെർട്ടിഫിക്കേറ്റ്മുഴുവൻ അവരുനിരത്തിത്തന്നു, കൂട്ടത്തിലിതും... എന്തുപറയാൻ..?? നാണങ്കെടുത്താനുറച്ച് മക്കളിറങ്ങിയാ ഇതല്ല ഇതിനപ്പുറോംനടക്കും... ഇവിടെക്കൊണ്ടുവന്ന് രണ്ടു കൊടുത്തപ്പോളാണ് ആളിവനാണെന്നും മെസ്സിലെ ഫുഡ്‌മടുത്തിട്ട് ഇവനെക്കൊണ്ട് പുറത്തൂന്ന് ഫുഡ് മേടിപ്പിച്ചതാണെന്നുമൊക്കെ പറയുന്നത്... അതുകൊണ്ടാണ് ഞാമ്പിന്നതേകുറിച്ചൊന്നും പറയാണ്ടിരുന്നത്... നിങ്ങളറിഞ്ഞില്ലേപ്പിന്നെ പറഞ്ഞു വിഷമിപ്പിയ്ക്കണ്ടെന്നു കരുതി... എന്നാലുമെന്റെ ഡോക്ടറേ, നിങ്ങളിതിനൊക്കെ ഇങ്ങനൊരു തീരുമാനമെടുത്തു കളഞ്ഞല്ലോ..!!""""_ മീനാക്ഷി പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചതുമുഴുവൻ അയാള് ഛർദിച്ചശേഷം അച്ഛനിട്ടൊരു തട്ടുകൂടികൊടുത്തു...
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സംഗതിയൊക്കെ കലങ്ങിതെളിഞ്ഞ സന്തോഷത്തിൽ ഞാനൊരു ദീർഘനിശ്വാസമിട്ടു...
അതുകേട്ടതും കീത്തുവെന്നെ ചെറഞ്ഞൊരു നോട്ടംനോക്കി...
അതോടെ വീണ്ടും ഞാൻ മുഖംകുനിച്ചിരുന്നു...
""...ഇതൊക്കെയിവള് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചതല്ലേ..?? എന്നാലിതൊന്നുമല്ല സത്യം... പിള്ളേരുതമ്മിൽ വർഷങ്ങളായ്ട്ടിഷ്ടത്തിലാ... അതുകൊണ്ട്തന്നെ നാട്ടുകാരുടെമുന്നിൽ നാണങ്കെടാതെ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!"""_ അച്ഛൻ പിടിച്ചപിടിയിൽതന്നെ വീണ്ടുമതേ ആവശ്യമുന്നയിച്ചപ്പോൾ എനിയ്ക്ക് പെരുവിരളിൽ നിന്നുമങ്ങോട്ടിരച്ചു കയറാൻതുടങ്ങി...
...എടോ കോപ്പേ.! അവൾടെ തന്തയ്ക്കില്ലാത്ത എന്തോമാനക്കേടാ ഇനി തനിയ്ക്കുവരാമ്പോണേ..?? അയാൾക്കതിനൊന്നുമൊരു മൈരുമില്ല, തന്ന വെള്ളോങ്കേറ്റീട്ട് ഒന്നിറങ്ങിവാ മനുഷ്യാ... ഒള്ളനേരത്ത് കുടുംബംപിടിയ്ക്കാന്ന്..!!
സ്വന്തം
💬 Comments
View all comments