0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.9K
തന്തയായ്പ്പോയോണ്ട് ഞാനപ്പോൾ മനസ്സിലത്രേ പറഞ്ഞുള്ളൂ... വേറാരെങ്കിലുമായ്രുന്നു ആസ്ഥാനത്തെങ്കിൽ കൊന്നേനെഞാൻ... അങ്ങനൊക്കെ മനസ്സിൽകരുതിക്കൊണ്ട് നോക്കിയപ്പോൾ നാക്കിറങ്ങിയപോലെ നിൽക്കുവാണാ മറ്റവള്... നിന്റെ കഴപ്പൊക്കെ തീർന്നില്ലേടീന്ന മട്ടിലുള്ള എന്റെനോട്ടത്തിന് ദയനീയമായൊരു നോട്ടമായ്രുന്നു എനിയ്ക്കു മറുപടിയായിവന്നത്... എല്ലാപ്രതീക്ഷകളും കണ്ണിനുമുന്നിൽ പൊലിയാൻ പോകുവാണോന്നൊരു ഭാവം... ""...ഇഷ്ടോ..?? ഇവരുതമ്മിലോ..?? ഒന്നുപോയേടോ... പിള്ളേര്തന്നെ പറ്റിയ്ക്കാൻ പറഞ്ഞതാവും..!!"""_ പുള്ളി വീണ്ടുമെന്തോ തമാശകേട്ടമട്ടിൽ പ്രതികരിച്ചപ്പോൾ എനിയ്ക്കയാളോട് ബഹുമാനംതോന്നി... ...ഹോ.! എന്തുനല്ല മനുഷ്യൻ.! ""...അതിനെന്റടുക്കെ നിന്റെ മോളുതന്നെയാ പറഞ്ഞത്, അവളുമിവനും തമ്മിലിഷ്ടാന്നും കല്യാണംനടത്തി കൊടുത്തില്ലേപ്പോയി ചത്തു കളയോന്നുമൊക്കെ..!!"""_ അത്രയുംനേരം വലിച്ചപാലത്തിലൂടെ മൈതന്ത ടിപ്പറുകയറ്റിയപ്പോൾ അമ്മാവനൊന്നു വലിഞ്ഞു... പുള്ളിയുടെമുഖത്ത് അത്രയുംനേരമുണ്ടായ്രുന്ന സരസഭാവംമാറി പകരം ഗൗരവംനിറയുന്നത് ഞാനറിഞ്ഞു... ഇതെല്ലാം സസൂക്ഷ്മംവീക്ഷിച്ചിരുന്ന ഞാൻ ഇനികിട്ടുന്നത് ഒറ്റയ്ക്കുമേടിച്ചോണം, പങ്കുപറ്റാൻ എന്നെകൊണ്ടാവില്ലന്ന മട്ടിൽ അച്ഛന്റടുക്കെനിന്നും കുറച്ചൊഴിഞ്ഞിരുന്നു... ""...സത്യമാണോടീ..?? മീനൂ... നിന്നോടാചോദിച്ചേ..?? ഈ കേട്ടതൊക്കെ സത്യാണോന്ന്..??"""_ ഭാവിഅമ്മാവൻ ഗൗരവംപൂണ്ടുകൊണ്ട് സ്ഥിരം സിനിമാക്ലീഷേ ഡയലോഗിട്ടതും മീനാക്ഷി കൂടിയിരുന്ന ഓരോമുഖത്തേയ്ക്കും മാറിമാറി നോക്കി... സത്യമാണെന്ന്പറഞ്ഞാൽ അവൾടെ തന്തേടെകയ്യീന്ന് കിട്ടും... സത്യമല്ലെന്നുപറഞ്ഞാ എന്റെകാരണവരും കീത്തുവുംകൂടി അവൾടെ പപ്പുംപൂടേം പറിയ്ക്കും... ആ ഒരവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന മീനാക്ഷിയുടെമൗനം എന്റച്ഛൻ മുതലെടുക്കുവായ്രുന്നു എന്നുതന്നെ പറയാം... ""...കണ്ടില്ലേ..?? സത്യമതായോണ്ടല്ലേ അവള് മിണ്ടാണ്ട്നിയ്ക്കുന്നേ... അല്ലേലവളല്ലാന്നു പറയട്ടേ..!!""" _ എട്ടുമെട്ടും പതിനാറിന്റെപണിയും തലേലുവെച്ചുകെട്ടി മീനാക്ഷി ദയനീയമായി എന്റച്ഛനെ നോക്കുമ്പോൾ തന്തയും മോനുമെല്ലാം ഒരേ അച്ചിലുണ്ടായതാണോന്നവൾ ചിന്തിച്ചുകാണും... ""...നീയെന്താടീ ഒന്നുംമിണ്ടാത്തെ..?? ഇവരീപറയുന്ന സത്യമാണോ..?? നീയുമിവനും തമ്മിലിഷ്ടത്തിലാണോന്ന്..??"""_ അവളുടെ അടുത്തേയ്ക്കു ചീറിക്കൊണ്ടുചെന്ന് രണ്ടു തോളിലുമായി പിടിച്ചുകുലുക്കി രേവുആന്റിചോദിച്ചതും ആണെന്നോഅല്ലെന്നോ പറയാനാകാതെ മീനാക്ഷി കിളിപാറിനിന്നു... സത്യത്തിലന്നേരമെന്റെ കാലിന്റടിയിൽനിന്ന് മഞ്ഞുരുകിയൊലിയ്ക്കുന്നതറിഞ്ഞെങ്കിലും അവളുനിന്നുരുകുന്നതു കാണാനെന്റെ ഉത്സാഹംകൂടി... മകൻചത്താലും സാരമില്ല, മരുമോൾടെകണ്ണിലെ കണ്ണീരുകണ്ടാമതിയെന്നൊക്കെ പറയൂലേ..?? ഏതാണ്ടങ്ങനെതന്നെ... പിന്നെ, കുറച്ചുമുന്നേ എന്റെ

💬 Comments

View all comments