0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.9K
വീട്ടിൽവെച്ചവള് കാണിച്ചതും മറ്റൊന്നായ്രുന്നില്ലല്ലോ... ""...കണ്ടോ... അവളുപറയില്ല... രണ്ടുപേരുംതമ്മില് വർഷങ്ങളായുള്ളിഷ്ടമാ... നാട്ടുകാരറിഞ്ഞ് നാണംകെടുന്നതിനുമുന്നേ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!'"''_ അച്ഛൻ കറങ്ങിതിരിഞ്ഞ് വീണ്ടും പിടിച്ചടുത്തു പിടിമുറുക്കിയപ്പോൾ നിറകണ്ണുകളിൽ കത്തുന്നകോപത്തോടെ അവളെന്നെനോക്കി... ഇങ്ങേരെ നീ വിളിച്ചോണ്ട് പോവോ, അതോ ഞാൻ തല്ലിയിറക്കണോന്ന മട്ടിൽ... ""...എടോ... താനിതെന്തൊക്കെയാ പറയുന്നേ..?? ഇനി പിള്ളേർക്കങ്ങനൊരാഗ്രഹമുണ്ടേൽതന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാതെ അതിനു സപ്പോർട്ടുചെയ്കയാണോ വേണ്ടേ..?? താനൊക്കെ എന്തൊരുതന്തയാടോ..??"""_ പുള്ളിയും സ്വന്തം നിലപാടിലുറച്ചുനിന്നപ്പോൾ, അങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കൊടങ്കിളേന്ന മട്ടിൽ ഞാനൊന്നുഞെളിഞ്ഞു... ""...എടോ... പറഞ്ഞു മനസ്സിലാക്കാനവരെന്താ കൊച്ചുകുട്ടികളാണോ..?? നമ്മടെയൊക്കെ കയ്യില് നിയ്ക്കുന്ന പ്രായമൊക്കെകഴിഞ്ഞു... ഇനിയവരുടെ ഇഷ്ടത്തിന് വില കൊടുക്കുന്നേലെന്താ കുഴപ്പം..??""" ""...ഒരു കുഴപ്പോമില്ലേ..?? ബാക്കിയെല്ലാംപോട്ടേ... ഇവളിവനെക്കാളും മൂന്നുനാലു വയസ്സിന് മൂത്തതല്ലേടോ..?? എന്തൊക്കെപറഞ്ഞാലും നമ്മളതൂടിനോക്കണ്ടേ..?? പിള്ളേർക്കോ ബോധമില്ല, താനുംകൂടങ്ങനായാലെങ്ങനാ..??"""_ സംഗതികൃത്യം കുറിയ്ക്കുകൊള്ളിച്ചുകൊണ്ടയാൾ നിർത്തിയതും അച്ഛനെന്തു പറയണമെന്നറിയാതെ അമ്മയുടെ മുഖത്തേയ്ക്കുനോക്കി... ഞാനാണെങ്കിലന്നേരം അവൾടച്ഛന്റെ തലയ്ക്കുചുറ്റും ദിവ്യശോഭകണ്ട ത്രില്ലിലായ്രുന്നു... കുറച്ചുനേരങ്കൂടി സമയംകിട്ടിയിരുന്നേൽ ഞാനങ്ങോർക്കൊരു രൂപക്കൂടുംപണിയിച്ച് മെഴുകുതിരിയും കത്തിച്ചേനെ... അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ സന്തോഷം.! ""...എടാ... ഇന്നത്തെക്കാലത്ത് ആരുമീ പ്രായത്തിനൊന്നും വലിയപ്രാധാന്യം കൊടുക്കത്തില്ല... അല്ലേത്തന്നെ നമ്മള് പ്രായോം കെട്ടിപ്പിടിച്ചിരുന്നിട്ടവസാനം പിള്ളേരവരുടെ ഇഷ്ടത്തിന്പോയാപ്പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ..?? അതുകൊണ്ടാ പറയുന്നേ, നമ്മുടെ മക്കളല്ലേ... അവരുടെയിഷ്ടമ്പോലെ ആയിക്കോട്ടേന്ന്..!!"""_ അച്ഛൻവീണ്ടും ഡിഫെൻസിന് ശ്രെമിയ്ക്കുന്നതു കണ്ടപ്പോൾ ഞാൻ കഴുത്തിന് കുത്തിപ്പിടിച്ചില്ലന്നേയുള്ളൂ... ആ പാവപ്പെട്ടൻ നാവിലെവെള്ളം വറ്റിച്ചൊരുവിധം മുടക്കിക്കൊണ്ടുവരുമ്പോൾ ഇങ്ങേരിതെന്തോ കാണിയ്ക്കുവാ..?? ...എടോ, പെണ്ണിനോ... ചെക്കനോ... പെണ്ണിന്റെ വീട്ടുകാർക്കോ ചെക്കന്റമ്മയ്‌ക്കോ ആർക്കുമിതില് താല്പര്യമില്ല... പിന്നെ തനിയ്ക്കു മാത്രമിതെന്തോത്തിന്റെ ഏനക്കേടാടോ..?? ...ഈശ്വരാ.! ഇനിയീ കല്യാണംനടത്തിയാ പുള്ളിയ്ക്കാരേന്നെങ്കിലും ബ്രോക്കറ്ഫീസ് കിട്ടുവോ ആവോ..?? ഞാനൊരു വശത്തേയ്ക്ക് ചെരിഞ്ഞിരുന്ന് മനോവിചാരത്തിലേർപ്പെടുമ്പോൾ അവൾടച്ഛന്റെ സ്വരമുയർന്നു; ""...ഇല്ല.! താനിതെന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിയ്ക്കത്തില്ല... ഇളയതാന്നുപറഞ്ഞ പോട്ടേ... പക്ഷേ ഇവനെപ്പോലെ

💬 Comments

View all comments