Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
ചോദിച്ചതും ഞാൻ ഡോറടയ്ക്കുന്നതിനിടയിൽ ഒന്നുമൂളി, ശേഷമവന്റെ അടുക്കലേയ്ക്കു ചെന്നു...
""...ഇന്നലെ നിന്റെ തന്തപ്പടി എന്തേലുമ്പറഞ്ഞോ..??"""_ ഞാനടുക്കലെത്തിയതും അവൻ ശബ്ദംകുറച്ചുകൊണ്ട് ചോദിച്ചു...
""...പിന്നെ പറയാതെ... ഒരുവിധത്തിലാ ഞാനിതിനുള്ളേ കേറി കതകടച്ചത്..!!"""
""...നന്നായി.! ഇനി മൂന്നാലു ദിവസമിതിനുള്ളി കെടെ... താഴെയവരൊക്കെ നിന്നെ കൊല്ലാനുള്ള കലിപ്പിലാ... തിന്നാനും കുടിയ്ക്കാനുമുളേളക്കെ ഞാനെടുത്തു തന്നോളാം..!!"""_ അവനതു പറയുമ്പോഴേയ്ക്കും ഞാൻ കട്ടിലിന്റെ ക്രാസിയിലേയ്ക്കു ചാരിയിരുന്നു കഴിഞ്ഞിരുന്നു...
""...എടാ... സത്യത്തിൽ നിന്നെയവിടുത്തെ പെണ്ണുങ്ങളാണാ അതോ പോലീസാണോ എടുത്തിട്ടു പെരുമാറിയേ..??"""_ കുറച്ചുനേരത്തെ നിശബ്ദതതയ്‌ക്കൊടുവിൽ ഞാൻ മറക്കാനാഗ്രഹിയ്ക്കുന്ന നിമിഷത്തെ അവൻ വീണ്ടുമോർമ്മിപ്പിച്ചു...
""...ആ.! തമ്പുരാനറിയാം.! ആദ്യവാ പെണ്ണുങ്ങളായ്രുന്നു... പിന്നെ ആരൊക്കെന്തൊക്കെ ചെയ്തെന്ന് എനിയ്ക്കറിയാമ്പാടില്ലേ... എന്തായാലുമൊന്നും പാഴായിപ്പോയിട്ടില്ല, ഒക്കത്തിന്റേം സീലുണ്ട്..!!"""_ അവന്റെ ചോദ്യത്തിന്
നിസംഗതാഭാവത്തിലുള്ള എന്റെ മറുപടികേട്ടപ്പോൾ തികട്ടിവന്ന ചിരിയെ അവൻ കഷ്ടപ്പെട്ടൊതുക്കി...
""...അതിരിയ്ക്കട്ടേ.! അവൾടെ കാര്യമെന്തായി..?? നീയിത്രേക്കെ തല്ലുകൊണ്ടേനെന്തേലും പ്രയോജനം..??"""_ പ്ലാനിങ്ങ് വിജയിച്ചോ എന്നറിയാനുള്ള ക്യൂര്യോസിറ്റിയോടെയാണ് അവനാചോദ്യമിട്ടത്...
""...ആ.! അതുമാത്രമാണെന്റെ ആകെയുള്ളാശ്വാസം... നാറേണ്ടതൊക്കെ മാക്സിമത്തിൽ ഞാൻ നാറ്റിച്ചിട്ടുണ്ട്... പിടിച്ചുകെട്ടിയപ്പോൾ അവൾടെ പേരങ്ങ് പറഞ്ഞുകൊടുത്തു,
അവളുവിളിച്ചിട്ടാ വന്നേന്ന്...
ആദ്യമൊന്നുമവള് സമ്മതിച്ചില്ലേലും പിന്നെന്നെപ്പിടിച്ചു ജീപ്പിക്കേറ്റിയപ്പോൾ അവളേറ്റു... അങ്ങനെയാ എന്നെവിട്ടേ..!!"""
""...അപ്പൊ മീനാക്ഷിയോ..??"""
""...ആ..?? അതൊന്നുമെനിയ്ക്കറിയൂല... എന്റെടുക്കെ പൊയ്ക്കോളാമ്പറഞ്ഞു...
ഞാനിങ്ങ്പോന്നു..!!"""_ ശരീരംമുഴുവൻ ഇടിച്ചു പുഴുങ്ങിയവേദനയിലും ഞാൻ കൂളായി പ്രതികാരംചെയ്ത സന്തോഷത്തോടെ മറുപടിനല്കുമ്പോൾ ശ്രീയുടെമുഖം പെട്ടെന്നു വല്ലാണ്ടായി...
""...മ്മ്മ്..?? എന്തോ പറ്റി..?? രണ്ടു തല്ലുകൊണ്ടെങ്കിലെന്താ ഉദ്ദേശംനടന്നില്ലേ..?? പിന്നെന്താ ഒരു സന്തോഷമില്ലാത്തേ..??"""_ അവന്റെ മുഖഭാവംകണ്ട് ഞാൻ സംശയത്തോടെ തിരക്കി...
""...എന്തോ... അത്രേം വേണ്ടായ്രുന്നെന്നൊരു തോന്നൽ...
ഒന്നൂല്ലേലും ഒരുപെണ്ണല്ലേ...
ഇനിയവളെങ്ങനെ മറ്റുള്ളോരെ ഫെയ്സെയ്യും..??"""_ അവൻ സ്വയം പരിതപിച്ചതുകണ്ടപ്പോൾ എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി...
""...അവളെങ്ങനേലും ഫെയ്സെയ്‌തോളും... നീ അതോർത്തിപ്പോ ദെണ്ണിയ്ക്കണ്ട... എന്തായാലും
💬 Comments
View all comments