Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
ഇതിനകത്തു കേറിയേന്നുപോലുമവൻ മറക്കും...
അതോണ്ടതോർത്തു നീ വിഷമിയ്ക്കണ്ട..!!"""_ അങ്ങനെന്നെ സമാശ്വാസിപ്പിച്ചശേഷം കുറച്ചുസമയംകൂടി ഞങ്ങള് വരുംവരായ്കകളെ കുറിച്ചു ചിന്തിച്ചിരുന്നു...
അപ്പോഴാണ് കോളിങ്ബെൽ മുഴങ്ങുന്ന ശബ്ദം ഞങ്ങൾകേട്ടത്...
""...ഇതിനിയേതവനാണോ..?? ആ കുണ്ണനായ്രിയ്ക്കുവോ..??"""_ ഞാനൊരു സംശയംപറഞ്ഞതും അവൻ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റു...
""...ആണെങ്കി ഇന്നവന്റന്ത്യാ... നീയൊരു ചാക്കുമായിട്ടങ്ങോട്ടു പോര്... അവന്റെ കൈവേറെ കാലു വേറെയായ്ട്ട് കെട്ടിപ്പൊതിഞ്ഞെടുക്കാം..!!"""_ എന്നെന്നോട് മാസ്ഡയലോഗൊക്കെ വിട്ടശേഷം കൈയും തിരുമ്മിക്കൊണ്ടവൻ റൂമിൽനിന്നും പുറത്തേയ്ക്കിറങ്ങി... ഞാൻ കണ്ണന്റവസ്ഥയോർത്ത് പുഞ്ചിരിയ്ക്കുമ്പോഴും ശ്രീയുടെകൂടെ നിന്നവനെ തല്ലാമ്പറ്റിയില്ലല്ലോന്ന വിഷമമുണ്ടായ്രുന്നു...
കുറച്ചുസമയം കഴിഞ്ഞിട്ടും പുറത്തുനിന്ന് സംസാരമോ അയ്യോപൊത്തോ വിളിയോഒന്നും കേൾക്കാതെ ശങ്കിച്ചിരിയ്ക്കുമ്പോഴാണ് മാസ് ഡയലോഗുമടിച്ച് പോയവൻ ശരംകണക്കേ വാതിൽപടിയിൽ വന്നിടിച്ചുനിന്നത്... ഇതെന്തുകൂത്തെന്ന മട്ടിലവനെ നോക്കുമ്പോൾ അവൻ കിതച്ചുകൊണ്ടലറി;
""...എ.. ണീ.. യ്ക്കാ.. മ്പറ്റോ. .ങ്കി എണീറ്റെങ്ങോട്ടെങ്കിലുമോടടാ... അതവളാ ആ വാര്യമ്പള്ളീലെ മീനാക്ഷി... പുന്നാരമോള് രണ്ടുങ്കല്പ്പിച്ചാന്നാ തോന്നണേ..!!""""_ പറഞ്ഞതും തിരിഞ്ഞവൻ സ്റ്റെയറിറങ്ങിയോടി...
ഞാൻ സ്വയമേ ധൈര്യശാലിയും ബുദ്ധിരാക്ഷസനുമായി കണക്കിട്ട് അനുമോധിയ്ക്കാനായി പൊന്നാടയൊക്കെ പറഞ്ഞുവെച്ച ശ്രീപോലും അവളെ പേടിച്ചോടിയതുകണ്ടപ്പോൾ പിന്നെയെന്റെകാര്യം പറയണോ..??
ഞാനെന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരുന്നു പോയി...
എന്നെ എരിതീയിലേയ്ക്കെറിഞ്ഞ ആ നാറിയെ തെറിപറയണോ, അതോ മീനാക്ഷി വന്നെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്നോർത്ത് പേടിയ്ക്കണോ..??
ഒന്നുമറിയാൻ വയ്യ.! അപ്പോഴേയ്ക്കും താഴെ ഡോറുതുറക്കുന്ന ശബ്ദംകേട്ടു, പിന്നാലെ അമ്മയുടെസ്വരവും;
""...അല്ല, ആരിത് മീനുവോ..??"""
""...അല്ല.! മീനൂന്റെപ്രേതം.!
മാറിനില്ല് പെണ്ണുമ്പിള്ളേ..!!"""_ അവളുടെ കലിപ്പടങ്ങാതെയുള്ള ശബ്ദമുയർന്നതുമെന്റെ പേടി നെറുകയിലെത്തി...
...ഈശ്വരാ.! ഈ മറുത എന്റെമ്മയെ വല്ലോംചെയ്യോ..??
""...എവിടെ..?? എവിടെ നിങ്ങടെമോൻ..?? വിളിയിങ്ങട്...
എനിയ്ക്കുചിലത് ചോദിയ്ക്കാനുണ്ട്..!!"""_ അവളൊറ്റശ്വാസത്തിൽ തൊണ്ടകീറിയതും ഞാനെവിടെ പതുങ്ങണോന്നറിയാതെ ചുറ്റുംനോക്കി...
അതേസമയത്തുതന്നെ വല്യമ്മേ ഞാൻപോകുവാണേന്ന ശ്രീയുടെ പറച്ചിലുംകേട്ടു...
മുങ്ങീതാ നാറി...
അതുകൂടികേട്ടതോടെ എന്റെയുള്ള ധൈര്യംമുഴുവൻ ചോർന്നു...
ശരീരമനങ്ങിയാ
💬 Comments
View all comments