0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.9K
പിന്നെ കുറച്ചുനേരം ചിന്തയിലാണ്ടിരുന്നശേഷം തലചെരിച്ചെന്നെ നോക്കി... ""...എടാ നീ കരുതുമ്പോലെ ഞാന്നിന്നെ കുറ്റപ്പെടുത്തിയതല്ല... പ്ലാൻചെയ്യുമ്പോൾ ഇതിങ്ങനെയൊക്കെ ആവോന്നുമറിയായ്രുന്നു... പക്ഷേ നിന്നെപിടിച്ചപ്പോൾ അവളെല്ലാമേറ്റെന്നു കേട്ടപ്പോളൊരുവെഷമം... ഇൻകേസ് അവളേറ്റില്ലായ്രുന്നേൽ നീയകത്തുമായേനെ, നാടുമുഴുവൻ നാറുവേം ചെയ്തേനെ... കീത്തൂന്റെ കല്യാണംമുടങ്ങാനും അതീക്കൂടുതലൊന്നും വേണ്ട... അങ്ങനെന്തേലും സംഭവിച്ചിരുന്നേ നിന്റെതന്ത എന്നെക്കൊന്നിട്ട് ജയിലിക്കേറി നിന്നേം കൊന്നേനെ... ഇതിപ്പോൾ സ്വന്തം മാനംപണയമ്മെച്ചാ അവള്നിന്നെ രക്ഷിച്ചേക്കുന്നേ... സത്യമ്പറയാലോ ഒരു പെണ്ണുമിങ്ങനൊന്നും ചെയ്യൂലെടാ... അതിനിയിപ്പൊ ആത്മാർത്ഥമായി പ്രേമിയ്ക്കുന്ന പെണ്ണാണെങ്കിക്കൂടി, അവളുമാര് സ്വന്തം മാനംകളഞ്ഞിട്ടൊന്നും ഇങ്ങനെയേൽക്കൂല, അതുമത്രേമ്പേരുടെ മുന്നില്... അതൊക്കെ ചിന്തിച്ചപ്പോളൊരുവിഷമം..!!"'''_ ആരെയും ഒരുപരിധിയ്ക്കുമേൽ സപ്പോർട്ടുചെയ്യാത്ത ശ്രീ അവളെയിങ്ങനെ പിൻതാങ്ങുന്നതുകണ്ടപ്പോൾ അതിലെന്തേലും കാര്യമുണ്ടാവോ എന്നൊക്കെ ഞാനുംചിന്തിച്ചു... എന്നാലവളോടുള്ള കലിപ്പ് അത്രമേൽ കിടക്കുന്നതുകൊണ്ടാവണം ഒരുസഹതാപമോ കിടുകിടുപ്പൊ ഒന്നും എനിയ്ക്കു തോന്നീല... ""...ഇതൊക്കെ റോഡില് ചുമ്മാ നോക്കിക്കൊണ്ടുനിന്ന ഒരുത്തീടോടെയല്ലല്ലോ ഞാഞ്ചെയ്തേ..?? മിണ്ടാണ്ടു പോയയെന്റടുക്കെ തൊലിച്ചിട്ടുവന്നിട്ടല്ലേ..?? അനുഭവിയ്ക്കട്ടേ, നല്ലയാമ്പിളേളരോടു കളിച്ചാലിങ്ങനൊക്കെ നടക്കോന്നവളറിയണം..!!""'_ ഞാൻ വീരവാദംമുഴക്കിയശേഷം ഒന്നുകൂടി ക്രാസിയിലേയ്ക്ക് അഡ്ജസ്റ്റ്ചെയ്തു ചാരിയിരുന്നു... ""...ഈശ്വരാ... ഒരു ബോംബു കിട്ടീരുന്നേലീ പറിയന്റെ അണ്ണാക്കിലിട്ട് പൊട്ടിയ്ക്കാരുന്നു... എടാ മൈരേ... ഈബോധോം പൊക്കണോമില്ലാത്തതൊരു തെറ്റല്ല... എന്നുകരുതി അതിങ്ങനൊരാർഭാടമായ്ട്ട് കൊണ്ടുനടക്കരുത്..!!"""_ അവനെന്നെ തളിച്ചപ്പോഴും ഞാനൊന്നുംമിണ്ടാതെ ക്രാസിയിലേയ്ക്ക് തല ചേർത്തുവെച്ച് കിടക്കുകയായ്രുന്നു... കുറച്ചുനേരത്തേയ്ക്ക് ഒന്നുംമിണ്ടാതിരുന്ന അവനെന്തോ ഓർത്തിട്ടെന്നമട്ടിൽ എന്നോടുചേർന്നു... ""...ഡാ... പിന്നെന്തായാലും നീയൊന്നു സൂക്ഷിച്ചോ... ഇന്നലെ കാട്ടിക്കൂട്ടീത് വീട്ടിലെങ്ങാനുമറിഞ്ഞാലുള്ള സ്ഥിതിയറിയാലോ..!!"""_ അവന്റെ ചിന്താപൂർവ്വമുള്ള ചൂണ്ടിക്കാട്ടൽകേട്ടതും ഞാനും ചെറുതായൊന്നു ഭയക്കാണ്ടിരുന്നില്ല... ""...ഏയ്‌.! അങ്ങനൊന്നും വീട്ടിലറിയൂല... ഇനി ഇതറിഞ്ഞിട്ടാ മറ്റവനില്ലേ അവൾടനിയൻ ആ കുണ്ണൻ, അവനെന്തേലും പ്രശ്നമുണ്ടാക്കാൻ വന്നാലേയുള്ളൂ..!!"""_ ഞാനെന്റെയുള്ളിൽ ഉരുത്തിരിഞ്ഞ സാധ്യതയവനോട് വെളിപ്പെടുത്തിയതും അവനു വിറഞ്ഞുകേറി... ""...ആ നായിന്റമോന്റെ കേസ് നീ വിട്... അവനീ പറമ്പിക്കേറിയാ, എന്തിനാ

💬 Comments

View all comments