കഴിഞ്ഞഭാഗത്തിൽ റിപ്ലൈ ചെയ്തപ്പോൾ ഈമാസംവരുമെന്നു ഞാൻ പറഞ്ഞുപോയി, ആ വാക്കൊന്നു പാലിയ്ക്കാനായി ഞാൻ പെട്ട പാടെന്താണെന്ന് എനിയ്ക്കുമാത്രമേയറിയൂ... തലയ്ക്കുമീതേ കുന്നുകൂടി കിടക്കുന്നവർക്ക്സിനും ടെൻഷനുമിടയിൽ പാതിരാത്രിയിലെഴുതിയാ ഞാനീഭാഗം സബ്മിറ്റ് ചെയ്യുന്നത്... നോർമലി, പറഞ്ഞൊരു സഹതാപമുണ്ടാക്കാൻ താല്പര്യമില്ലാത്തതാണെങ്കിലും പറഞ്ഞെന്നേയുള്ളൂ... അതിനിടയിൽ, സബ്മിറ്റ് ചെയ്യുമ്പോൾ വായിച്ചുപോലും നോക്കുകയുണ്ടായില്ല, അക്ഷരത്തെറ്റുണ്ടോന്നുപോലും നോക്കാൻ പറ്റാതെപോയ പാർട്ടിൽ ലാഗൊഴിവാക്കാനൊന്നും ശ്രെമിച്ചിരുന്നില്ല... പിന്നെ, അക്ഷരംകൂട്ടിയെഴുതുന്നത് കഴിഞ്ഞഭാഗത്തിൽ ഞാൻ മെനക്കെട്ടതിനുമാത്രം സമയകണ്ടെത്തി എഡിറ്റ് ചെയ്തതാണ്... ഇനിയെന്തായാലും അക്കാര്യവും നടപടിയില്ല.....!
ശ്വാസംവിടാൻ കുറച്ചു സമയംകിട്ടിയാലല്ലേ എഴുത്തുനടക്കൂ... നല്ലവാക്കുകൾക്കു സ്നേഹം ബ്രോ....!
ഇടക്കു വരുന്ന ഈ ഇടവേള വായനയെ ബാധിക്കാർ ഉണ്ട്. കഥ എഴുത്തു മാത്രം അല്ല ജോലി എന്ന് അറിയാം, എന്നാലും പറഞ്ഞു എന്നെ ഉള്ളു. അവർ തനിച്ചു ആകുമ്പോൾ നടന്ന കാര്യങ്ങൾ ആണ് ഈ ഭാഗത്തിൽ ഉണ്ടായിരുന്നത്. ചില സ്ഥലങ്ങളിൽ ഒരു ഇഴച്ചിൽ ഫീൽ ചെയ്തു, എന്നാലും കുഴപ്പം ഇല്ല.
അവരുടെ അടി കുറെ നേരം നല്ല രസം ആയി തോണി, ചില സ്ഥലങ്ങളിൽ അവന്റെ പെരുമാറ്റം അത്ര ഇഷ്ടപെട്ടില്ല. അടുക്കളയിൽ കുറെ കൂടെ രസകരം ആയ സംഭവങ്ങൾ നടക്കും എന്നു പ്രതീക്ഷിച്ചു. അവൾക്കു പാചകം പഠിക്കണം എന്നു കഴിഞ്ഞ തവണ പറഞ്ഞിരുന്നു, അങ്ങനെ വല്ല പ്ലോട്ട് ഉണ്ടോ? അല്ല അടി കൂടി നടക്കുന്ന ആൾകാർ എങ്ങനെ പഠിക്കാൻ അല്ലെ. വാക്കുകൾ ,വലിയ വാക്കുകൾ പിരിച്ചു എഴുതിരുന്നു എങ്കിൽ വായിക്കാൻ കുറച്ചു കൂടെ എളുപ്പം ആയിരുന്നു.കഴിഞ്ഞ തവണ ആ പ്രശനം അധികം ഇല്ലായിരുന്നു. രണ്ടു പേരുടെയും സ്വഭാവം അവസാന പേജുകളിൽ മാറുന്നത് കണ്ടു, അതു ഒകെ നന്നായി estam ആയി.
സിദ്ധു അവളിൽ നിന്നും പൈസ അടിച്ചു മാറ്റുന്നത് ഒകെ വായിച്ചപ്പോ വിഷമം ആയി. പഠിക്കാൻ വച്ചിരുന്ന പൈസ എന്നു ഒകെ പറഞ്ഞപ്പോ അവളെ പോലെ വായിച്ച എനിക്കും കണ്ണുകൾ നിറഞ്ഞു. പൈസ ഇല്ലാത്ത അവസ്ഥയിൽ ഞാനും കടന്നു പോയിട്ടുണ്ട് , സ്വന്തം ആഗ്രഹങ്ങൾ ഒകെ പൈസ കാരണം മാറ്റി വച്ചും, ഉള്ളത് കൊണ്ട് കഴിഞ്ഞും ജീവിച്ചു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, അതു കൊണ്ടു ആകും അവളുടെ വേദനയിൽ പങ്കുകൊള്ളാൻ പറ്റിയത്.
ഇനി ഒരു മാസം വേണം അല്ലോ അടുത്ത ഭാഗം വരാൻ , അതാ ഒരു വിഷമം. അതിന് മുമ്പേ റെഡി അകാൻ പറ്റുമോ.