Chapter Title : എന്റെ ഇന്ദു [അത്തി]
നിങ്ങൾ ഉണ്ടാക്കി കൊണ്ട് വന്നത് ഒന്നും അല്ല, കുട്ടൻ കിടന്നു കഷ്ടപ്പെടുന്നത് ആണ്……
കണ്ടോടാ.. അവളുടെ നാക്ക് കണ്ടോ…., ഞാൻ കിടപ്പിൽ ആയപ്പോൾ തൊട്ട് തുടങ്ങിയതാണ്….
അമ്മായി അടുക്കളയിലോട്ട് ചെല്ല് .……, ഞാൻ മാമനോട് കുറച്ചു നേരം ഇരിക്കാം…
ഇന്ദു പുറത്ത് പോയതും….
എന്തോന്ന് മാമ ഇത്….. ചുമ്മാ വഴക്ക് ഉണ്ടാക്കുന്നത്….
എടാ അവൾ…..
ഒന്നും പറയണ്ട…., കിടപ്പിൽ ആയപ്പോ.. അമ്മായി മാത്രേ ഉണ്ടായിരുന്നുള്ളൂ…, എന്നിട്ട് വെറുതെ …..
അതിനല്ലെടാ…... അവളെ കെട്ടികൊണ്ട് വന്നത്….
ഞാൻ ഒന്നും പറയുന്നില്ല, മാമ അമ്മായിയുടെ കഴുത്തിൽ കിടന്ന മാല…, സരളയുടെ കഴുത്തിൽ കിടക്കുന്നത് കണ്ടല്ലോ…
നീ ഇതിനിടയ്ക്ക് അതും കണ്ടോ….,
കള്ള …., കാമദേവ… ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു…..
അതൊക്കെ അങ്ങ് ഒപ്പിച്ചെട…,
പാവം.. അമ്മായി ആയത് കൊണ്ട് കൊള്ളാം, അല്ലെങ്കിൽ… എപ്പോഴേ നിങ്ങളെ ചൂലിന് അടിച്ചനെ….
പോടാ… അവൾ വീട്ടിനു പുറത്തോട്ട് ഇറങ്ങിയിട്ട് വേണ്ടേ കാണാൻ…..
എന്തായാലും മാമൻ കാണിക്കുന്നത് ഒന്നും ശരി അല്ല, ഇനി എങ്കിലും ഇതൊക്കെ നിർത്ത്…..
മാമൻ ഒന്നും മിണ്ടിയില്ല,
എന്താ ഒന്നും മിണ്ടാത്തത്…, നിർത്തൻ ഉദ്ദേശം ഇല്ല അല്ലെ.. ….അതൊക്കെ പോട്ടെ…., അവളുമാരെ ഒന്നും കണ്ടില്ലല്ലോ…..
പോടാ.. അവർ എങ്ങനെയാട… വരുന്നത്….
അവരോ…., അപ്പോ കുറെ ഉണ്ടോ….
പോടാ….
അതൊക്കെ പോട്ടെ…, ഇനി അമ്മായിയുടെ മെക്കിട്ട് കേറല്ലേ.. ആ പാവം ഇവിടെ എങ്ങാനും കഴിഞ്ഞോട്ടെ…..
അവളെ ഒന്ന് വിരട്ടി നിർത്തുന്നത് അല്ലേടാ…, അല്ലെങ്കിൽ ഇങ്ങനെ കിടക്കുന്നത് എന്ത് കഷ്ടം ആണെന്നോ.., എനിക്ക് ദേഷ്യം വരും….,അവളെ രണ്ടു പറഞ്ഞാണ് ആശ്വാസം കണ്ടെത്തുന്നത്…. നീ കരുതും പോലെ അവൾ പഞ്ച പാവം ഒന്നും അല്ല….,
ചുമ്മാതിരി മാമ… അമ്മായി ഒരു പാവം ആയത് കൊണ്ട് ഇപ്പോഴും നിങ്ങളെ നോക്കുന്നു…..
നീ ആരു അവളുടെ വക്കീലോ…എടാ വിശക്കുന്നു….
കൊണ്ട് വന്നത് തട്ടി കളഞ്ഞിട്ട്…., ഞാൻ നോക്കട്ടെ……
ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ ഇന്ദു അവിടെ നിൽക്കുന്നു ,ഭക്ഷണവും കൊണ്ട് വന്നതാണ്., എല്ലാം. കേട്ടോ.. എന്തോ ….
ദ ഇത് കൊടുക്ക്…..
ഇന്ദു….,
എനിക്ക് വേണ്ടി.., കുട്ടൻ അങ്ങേരോട് സംസാരിക്കേണ്ട.. എന്റെ
💬 Comments
View all comments