0%

Chapter Title : എന്റെ ഇന്നലെകൾ [Exotic C]

Author : Kambikathakal Read All Parts 238

ആകുന്നതും പിന്നീട് മരണത്തിന് കീഴടങ്ങുന്നതും. ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്ന അച്ഛമ്മയുടെ വേർപാട് എനിക്കും അമ്മക്കും സഹിക്കാവുന്നതിലും അധികമായിരുന്നു.

അച്ഛമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ എത്തിയ അച്ഛൻ രണ്ടുമാസത്തെ ലീവ് കഴിഞ്ഞപ്പോൾ തിരിച്ചു പോയി അതോടു കൂടി വീട് ആകെ ശാന്തമായി ഞാനും അമ്മയും ഒറ്റപ്പെട്ടു. എന്റെ പ്ലസ്‌ടു എക്സാമിന് ഒരു മാസം കൂടിയേ അപ്പോൾ സമയമുണ്ടായിരുന്നുള്ളൂ. വീട്ടിലെ ഒറ്റപ്പെടൽ എന്റെ പഠിത്തത്തെ ബാധിക്കുമോ എന്ന ഭയം അമ്മക്ക് നല്ലപോലെ ഉണ്ടായിരുന്നു. അച്ഛമ്മയുടെ വേർപാടും വീട്ടിലെ ഒറ്റപ്പെടലും അമ്മയും മടുത്തിരുന്നു. ഇതിൽ നിന്നെല്ലാം ഒരു മോചനം ലഭിക്കാൻ കുറച്ചുനാളെത്തേക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാൻ അമ്മ തീരുമാനിച്ചു. അങ്ങനെ അച്ഛനോട് പറഞ്ഞു ഞാനും അമ്മയും കൂടെ അമ്മയുടെ വീട്ടിലേക്ക് പോയി.

അമ്മയുടെ വീട്ടിൽ ആണെങ്കിൽ അമ്മൂമ്മയും അപ്പൂപ്പനും മാത്രമേ ഉള്ളു, ഞങ്ങളുടെ വരവ് അവർക്ക് വല്ലാത്ത സന്തോഷം തന്നെ ആയിരുന്നു എന്നും എനിക്ക് പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരലാരുന്നു അമ്മൂമയുടെ പ്രധാന പണി. അവിടത്തെ എന്റെ ജീവിതം ഒരു രാജാവിനെപോലെയായിരുന്നു. ഒരു മാസം പോയ വഴി ഞാൻ അറിഞ്ഞില്ല, അങ്ങനെ എന്റെ എക്സാം ആയി കഴുഞ്ഞ ഒരു മാസം ആവശ്യത്തിൽ അധികം സമയം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞതിനാൽ എനിക്ക് എക്സാം എല്ലാം വളരെ എളുപ്പമായിരുന്നു തികഞ്ഞ ആത്മ സംതൃപ്തിയോടെ തന്നെ ഞാൻ എക്സാം എഴുതി വീട്ടിലെത്തി.

എക്സാം കഴിഞ്ഞതോട് കൂടി ഞാൻ ഫുൾ ഫ്രീ ആയി പിന്നെ അമ്മയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. വെക്കേഷൻ സമയത്തെല്ലാം ഞാൻ അമ്മവീട്ടിൽ വന്നു നിൽക്കാറുള്ളത് കൊണ്ട് എനിക്ക് ഇവിടെ ധാരാളം കൂട്ടുകാരും

💬 Comments

View all comments