Chapter Title : എന്റെ ഇസ [Eros - God of Lust]
മുഖം വീറ്പ്പിച്ചു കൊണ്ട് എന്നെ നോക്കാതെ പറഞ്ഞിട്ട് താഴേ പോയി.
ഇവരെല്ലാം ഇത്ര പെട്ടന്ന് വന്നോ? എന്റെ മൊബൈലില്‍ ഞാൻ സമയം നോക്കി. ങേ…. സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു.
എനിക്ക് വിശപ്പ് ഒട്ടും ഇല്ല. പക്ഷെ ആന്റി വിഷമിക്കും…. അതുകൊണ്ട് ഞാൻ താഴേ പോയി കഴിച്ചു. എന്നോട് ഇസയും ആന്റിയും സംസാരിച്ചില്ല. രണ്ട് പേരും മുഖം കറുപ്പിച്ച് ഇരുന്നു.
അവരുടെ പിണക്കം കണ്ടിട്ട് ഞാൻ വിഷമിച്ചു.
കഴിച്ച ശേഷം ഞാൻ ബൈക്കും എടുത്ത് പുറത്ത് പോയി. രണ്ട് കിലോമീറ്റര്‍ മാറി ചെറിയൊരു മല പ്രദേശം ഉണ്ട്. നൂറ് മീറ്റർ ഉയരവും അര കിലോമീറ്റര്‍ ചുറ്റളവുമുള്ള ചെറിയൊരു മല എന്ന് വേണമെങ്കിലും പറയാം.
അതിന്റെ ഏറ്റവും മുകളില്‍ കുറെ മരങ്ങളും, വലുതും ചെറുതുമായ കുറെ പാറകളും, ചെടിയും കൊടിയും എല്ലാമുണ്ട്. എപ്പോഴും തണുത്ത കാറ്റും, ചെടികളില്‍ പൂക്കുന്ന പൂക്കളുടെ സുഗന്ധവും എന്റെ മനസ്സിനെ എപ്പോഴും തണുപ്പിച്ചിരുന്നു.
എന്റെ ചെറു പ്രായം തൊട്ടേ, വര്‍ഷങ്ങളായി എന്നും അതിരാവിലെ വീട്ടില്‍ നിന്നും ഞാൻ ജോഗിങ് ചെയ്ത് ഇവിടെ വന്ന് ഈ മലയില്‍ കയറി കുറച്ച് നേരം വിശ്രമിക്കുന്നത് പതിവാക്കിയിരുന്നു. ചില സമയങ്ങളില്‍ ഇവിടെ നിന്നും വർക്ക് ഔട്ട് ചെയ്യാറുണ്ട്.
വല്ലപ്പോഴും ആരെങ്കിലും ഇവിടെ വന്ന് പോകാറുണ്ട്. കുത്തനെയുള്ള മല അല്ലെങ്കിൽ പോലും കയറാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അതുകാരണം, ചിലര്‍ ഒഴികെ, ആളുകൾ ഇടുപ്പിൽ കൈയും കൊടുത്തു മുകളില്‍ നോക്കുന്നതല്ലാതെ, കേറാന്‍ മുതിരില്ല.
ഞാൻ സ്ഥിര സന്ദര്‍ശകൻ ആയതുകൊണ്ട്, വര്‍ഷങ്ങളോളം ഇതിൽ കയറി അനുഭവപ്പെട്ടത് കാരണം ഒരു പ്രയാസവും ഇല്ലാതെ ഞാൻ
💬 Comments
View all comments