0%

Chapter Title : എന്റെ ഇസ [Eros - God of Lust]

Author : Erosgol Read All Parts 12272

“ദാ ഇപ്പൊ ചെയ്യാം…..” അത്രയും പറഞ്ഞിട്ട് റസിയ ആന്റി വേഗം കിച്ചനിൽ നിന്നും ഇറങ്ങിപ്പോയി.

കുറച്ച് കഴിഞ്ഞ് വൈദ്യുതി കട്ടായി.

പെട്ടന്ന് ഹാളില്‍ ബഹളം കേട്ടു.

“ഉമ്മ എന്തിനാ മെയിന്‍ സ്വിച്ച് ഓഫ് ആക്കിയെ….?” ആലിയ ദേഷ്യത്തില്‍ ഒച്ച വെച്ചു.

അതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും എന്റെ വായ്ക്കകത്ത് എന്റെ കവിളിൽ കടിച്ച് പിടിച്ചു കൊണ്ട്‌ ഞാൻ വേഗത്തിൽ മിക്സി ശെരിയാക്കി.

“എഡി…. ഡേവി അവിടെ മിക്സി ശെരിയാക്കി കൊണ്ടിരിക്കുവ….., അതിനല്ലേ മെയിന്‍ സ്വിച്ച് ഞാൻ ഓഫ് ആക്കിയത്….” ആന്റി പറയുന്നത് കേട്ടു.

“അതിന്‌ അവന്‍ മിക്സി കറന്റിൽ കൊടുത്തിട്ടാണോ ശെരിയാകുന്നെ….? അങ്ങനെ ആരെങ്കിലും ചെയ്യുമോ ഉമ്മ…..? എന്ത് മണ്ടത്തരമാണ് ഉമ്മ ഇത്….!!” ആലിയ ചൂടായി.

“എഡി നീയൊന്ന് അടങ്ങ്…. ഇതിനെ കുറിച്ച് എനിക്ക് വല്ലോം അറിയോ…. അവന്‍ പറഞ്ഞിട്ടല്ലേ ഞാൻ ഓഫ് ആക്കിയത്……?” റസിയ ആന്റിയും ചൂടായി.

പെട്ടന്ന് ഇസ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു.

“ഡേവി ചേട്ടൻ ഞങ്ങളോട് എന്തോ ദേഷ്യം തീര്‍ത്തതാണ് ആന്റി….” ഇസ പറഞ്ഞു.

ദൈവമേ…… പണി പാളി…… ഇനി ഇവിടെ നിന്നാൽ അവർ മൂന്ന് പേരും എന്നെ പൊരിച്ച് തിന്നും…… ഭാഗ്യത്തിന്‌ എന്റെ ജോലി അപ്പോഴേക്കും കഴിഞ്ഞിരുന്നു. അതിനെ ഓടിച്ച് നോക്കാൻ കറന്റ് ഇല്ല, സമയവും ഇല്ല. മിക്സി എന്തായാലും ഒരു കുഴപ്പവും ഇല്ലാതെ ഓടിക്കോളും. അതെനിക്ക് ഉറപ്പുണ്ട്.

“ങ്ഹാ…. അപ്പോ അവന്‍ പറഞ്ഞിട്ടാണ് ലെ….? ഇപ്പൊ ശെരിയാക്കി കൊടുക്കാം ഞാൻ…!” ആലിയ കലി തുള്ളി പറഞ്ഞു.

ഒച്ച ഉണ്ടാക്കാതെ കിച്ചന് വാതില്‍ തുറന്ന് ഞാൻ പുറത്തിറങ്ങി. അതിലെ കറങ്ങി ആരുടെ കണ്ണിലും പെടാതെ എങ്ങനെയോ ഗേറ്റ് തുറന്ന് ഞാൻ പുറത്ത് വന്നു. ബൈക്കുമായി ഞാൻ മുങ്ങി.

വീട്ടില്‍ വന്നപ്പോൾ ഗ്രേസി ആന്റി ഇല്ലായിരുന്നു. സൂസന്‍ ആന്റിയുടെ വീട്ടില്‍ ആവും പോയത്. എന്റെ കൈയിൽ ഉള്ള സ്പെയർ കീ എടുത്ത് വീട് തുറന്ന് ഞാൻ എന്റെ റൂമിൽ വന്നു.

മുഖവും കൈയും കാലും എല്ലാം കഴുകി പുറത്ത്‌ വന്നു. നല്ല വിശപ്പ്. കിച്ചനിൽ പോയി ഞാൻ ഫുഡ് എടുത്ത് കഴിച്ചു.

തിരിച്ച് റൂമിൽ വന്നപ്പോൾ മൊബൈലില്‍ ഇസയുടെ ഒരു മെസേജ് കിടക്കുന്നത് ഞാൻ കണ്ടു. പക്ഷേ അവളിപ്പോള്‍ ഓൺലൈനിൽ ഇല്ലായിരുന്നു.

*ചേട്ടൻ എവിടെയാ *

*വീട്ടില്‍ * മറുപടി കൊടുത്തിട്ട് എന്റെ ബെഡ്ഡിൽ ഞാൻ കിടന്നു.

അടുത്ത സെക്കന്റ് അവള്‍ ഓൺലൈനിൽ വന്നു.

*എന്നെ കൂട്ടാതെ

💬 Comments

View all comments