Chapter Title : എന്റെ ഇസ [Eros - God of Lust]
തെറ്റായി വല്ലതും പറഞ്ഞോ….വിളറിയ മുഖത്തോടെ ഞാൻ ആന്റിയെ നോക്കി.
പെട്ടന്ന് ആന്റി പൊട്ടിച്ചിരിച്ചു. “എന്താടാ…. പ്രേതത്തെ കണ്ടത് പോലെ നിക്കുന്നെ….” ആന്റി പിന്നെയും ചിരിച്ചു. എന്നിട്ട് കുറച്ച് ഗൌരവത്തോടെ ചോദിച്ചു, “ഈ പ്രായത്തില്‍ ഇങ്ങനെ ജോലി ചെയ്തു നടക്കേണ്ട കാര്യം വല്ലോം ഉണ്ടോ നിനക്ക്….?”
ഓഹ്… അപ്പോ അതാണ് കാര്യം. ഞാൻ എങ്ങനെയോ എന്റെ മുഖത്ത് ചിരി വരുത്തി കൊണ്ട് ആന്റിയെ നോക്കി.
“നിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങളായി എല്ലാ മാസവും വലിയ ഒരു തുക തന്നെ നിനക്ക് വേണ്ടി എന്റെ അക്കൗണ്ടിലേക്ക് അയക്കുന്നുണ്ട്. പക്ഷേ പണ്ട് മുതലേ ആ കാശു നിനക്ക് വേണ്ട…..! ഇപ്പോൾ കഴിഞ്ഞ മൂന്ന് കൊല്ലമായി എന്റെ കൈയിൽ നിന്ന് പോലും കാശ് നി മേടിക്കുനില്ല….. സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കും എന്ന വാശി… അതും ഈ ചെറിയ പ്രായത്തില്‍ —”
ഇടക്ക് കേറി ഞാൻ പറഞ്ഞു, “എനിക്ക് വിശക്കുന്ന ആന്റി, വല്ലതും കഴിക്കാൻ തന്നില്ലെങ്കില്‍ ഞാൻ ഇപ്പൊ ബോധം കെട്ട് വീഴും…. ചിലപ്പോ ചത്ത് പോകും…”
ആന്റി ചിരിച്ചു. “ഈ സ്ഥിരം അടവ് പറഞ്ഞ് രക്ഷപ്പെടാന്‍ നിനക്ക് നാണമില്ലേ….? ശെരി, ശെരി നി പോയി കുളിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ എല്ലാം മേശ പുറത്ത് വെക്കാം. പിന്നെ ഇസക്ക് തല വേദന എന്നാ പറഞ്ഞെ… പക്ഷേ ആ വായാടി നിന്റെ മുറിയില്‍ കിടക്കാന്‍ പോകുന്നു എന്നാ പറഞ്ഞത്.”
“ങേ… അവള്‍ —”
“ഡാ ഡേവി…. അന്നത്തെ പോലെ അവളെ കരയിക്കാനാണോ നിന്റെ പുറപ്പാടു….?” ആന്റി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
“ഏയ്…… അങ്ങനെ ഒന്നുമില്ല ആന്റി. ഞാൻ പോയി കുളിച്ചിട്ട് വരാം….” ഞാൻ പടി കയറി എന്റെ റൂമിൽ വന്നു.
എന്റെ ഉള്ളില്‍ ഉണ്ടായ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു. പക്ഷേ ഭയവും തോന്നി. റൂം കതക് തുറന്ന് തന്നെ കിടന്നു. ലൈറ്റ് ഇല്ല. ഫാൻ കറങ്ങുന്ന ചെറിയ ശബ്ദം കേൾക്കാം. ഞാൻ ലൈറ്റ് ഇട്ടു.
എന്റെ ഡബിള്‍ ബെഡ്ഡിൻറ്റെ നടുവില്‍, പൈജാമ വേഷത്തില്‍, ഇസ ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നു. എന്തുകൊണ്ടോ അവളെ കണ്ട ഉടനെ എന്റെ
💬 Comments
View all comments