Chapter Title : എന്റെ ഇസ [Eros - God of Lust]
തോര്‍ത്ത് എടുത്ത് എന്റെ അരയില്‍ ചുറ്റി ഉടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.
ചിരിച്ചുകൊണ്ട് ഇസ എന്റെ കൈ മസിൽസ് ലും എന്റെ ചെസ്റ്റ് മസിൽസ് ലും വിരൽ കൊണ്ട് കുത്തി നോക്കി. ഞാൻ ആ കൈ പിടിച്ച് മാറ്റിയതും ഇസ പൊട്ടി ചിരിച്ചു.
കഴിഞ്ഞ രാത്രി അഴിച്ച് കസേരയില്‍ ഇട്ടിരുന്ന ടീ ഷര്‍ട്ട് എടുത്ത് ഞാൻ എന്റെ തല വഴി ഇട്ടു.
ശരീരം മുഴുവനും വിയർത്തിരുന്നത് കൊണ്ട് എന്റെ കുറുക്കിൽ തുണി പറ്റി പിടിച്ച് ചുരുങ്ങി കൂടിയത് എനിക്ക് വലിച്ച് താഴ്ത്താൻ കഴിഞ്ഞില്ല. അത് നേരെയാക്കാൻ ശ്രമിച്ച എന്റെ കൈ തട്ടിമാറ്റി കൊണ്ട് ഇസ എന്റെ ബനിയന്‍ വലിച്ച് നേരെ ഇട്ട് തന്നു. എന്നിട്ട് അരക്ക് രണ്ട് കൈയും കൊടുത്തുകൊണ്ട് അവളെന്നെ നോക്കി.
“ഉവ്വ്… വല്യ പണി! നിങ്ങളൊരു ഇലക്ട്രോണിക്സ് ഭ്രാന്തന്‍ എന്ന് നമ്മുടെ നാട്ടിന്‍പുറത്തെ എല്ലാ ജനങ്ങള്‍ക്കും അറിയാം. ഈ ആക്രികൾക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ പകുതി പോലും മനുഷ്യരായ ഞങ്ങൾക്ക് തരുന്നില്ല — പിന്നെയല്ലേ ഇയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍. ചേട്ടന്റെ ദൈവം ഈ കാണുന്ന ആക്രി സാധനങ്ങളാണ്, അപ്പോ ചേട്ടൻ ഇതിനെ നോക്കി പ്രാര്‍ത്ഥിക്ക്.” ഇസ അത്രയും പറഞ്ഞിട്ട് താഴേക്ക് പോകാൻ രണ്ടടി മുന്നോട്ട് വെച്ചിട്ട് പെട്ടന്ന് നിന്നു.
“എന്തടി വായാടി — വട്ടൻ, സ്നേഹം ഇല്ലാത്തവന്‍, ദൈവ ഭക്തി ഇല്ലാത്തവന്‍, ആക്രി കച്ചവടക്കാരന്‍ എന്നൊക്കെ കുറ്റം പറഞ്ഞിട്ട്….. ഇനിയും ആ ലിസ്റ്റില്‍ എന്തെങ്കിലും കൂട്ടി ചേര്‍ക്കാന്‍ മറന്ന് പോയി നിന്നാണോ നി ?”
എന്റെ പറച്ചില്‍ കേട്ട് മുറിക്ക് അകത്ത് നിന്ന ഇസ യും
💬 Comments
View all comments