Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]
എവിടെ പോയി "
"ഏഹ്, അപ്പൊ നിന്റെ അടുത്തേക് വന്നില്ലേ, നിന്റെ അടുത്തേക്കാന്ന് പറഞ്ഞു ഇവിടെന് പോയതാണല്ലോ അവള് "
"അങ്ങോട്ട് വന്നില്ലല്ലോ "
അപ്പോഴാണ് ഞാൻ ഓർത്തത്, എന്റെ റൂമിനടുത് ബാൽക്കണി യിൽ കാണും ആതു.
"ഓക്കേ, ഞാൻ നോക്കട്ടെ "
അങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ മുകളിലേക്കു നടന്നു.
സ്റ്റെപ് കേറി ചെന്നപ്പഴേ അവള് ബാൽക്കണി യിൽ നില്കുന്നത് ഞാൻ കണ്ടു, ലൈറ്റ് ഒക്കെ ഓഫ് ചെയ്തേക്കുവാണ്, അതാണ് ആദ്യം ഞാൻ കാണാതിരുന്നത്.
അടുത്തെത്തിയിട്ടും ഒരനക്കവും ഇല്ല, അവിടെ ചാരി നിന്ന് പുറത്തേക്ക് നോക്കി നിക്കുവാണ് കക്ഷി.
എങ്ങനെ ഒന്ന് അനുനയിപ്പിക്കും, ആകെ കൺഫ്യൂഷൻ അടിച്ചു നിക്കുമ്പോൾ ആണ് എനിക്ക് ഒരു ഐഡിയ തോന്നിയത്, ഒന്നുകിൽ അടി കിട്ടും അല്ലെങ്കിൽ ഇതോടെ പിണക്കം ഒക്കെ മാറും, പണ്ട് പിണങ്ങി കഴിയുമ്പോൾ ഞാൻ അവളെ പുറകിന്ന് കെട്ടി പിടിക്കാറുണ്ട്, അന്ന് ചെറുപ്പം ആരുന്നു അതാണ് ഒരു ടെൻഷൻ.എന്തും വരട്ടെ എന്ന് വിചാരിച് ഞാൻ ആതു വിനെ പുറകിൽ നിന്നും കെട്ടി പിടിച്ചു, എന്നിട്ട് അവളുടെ ഇടതൂർന്ന മുടിയിലേക് മുഖം അണച്ചു.
ഞാൻ പ്രതീക്ഷിച്ച പോലെ ഒരു പ്രതികരണവും അവളിൽ നിന്ന് ഇല്ല, ഒരു അനക്കവും ഇല്ല.
" ആതു കുട്ടാ, സോറി. ഒരബദ്ധം പറ്റി പോയതല്ലേ, ക്ഷമിക്കു. നീ ഇനിയും പിണങ്ങിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല "
കെട്ടി പിടിച്ചുകൊണ്ടു തന്നെ ഞാൻ ആതു വിനെ തിരിച്ചു നിർത്തി, കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ അപ്പോഴാണ് കണ്ടത്.
"സോറി ഡാ, ഞാൻ പെട്ടന്ന്..... നീ വലിച്ചു എന്നറിഞ്ഞപ്പോ
💬 Comments
View all comments