Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]
ശ്രമിച്ചു.
അങ്ങനെ ഞാൻ നൈസ് ആയിട്ട് വലിയാം എന്ന് കരുതി എങ്കിലും, എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട്, ആദ്യത്തെ അടി മോന്തക്കിട്ട് കിട്ടി. ടെക്നിക്കലി ആതു ആയിരിക്കണം തല്ലിയത്, ബട്ട് ഒന്നുടെ കണ്ണ് ചിമ്മി തുറന്നു നോക്കിയപ്പോ ആണ്, ആതു വിന്റെ സ്ഥാനത്തു അച്ചാമ്മ.
"നീ സിഗെരെറ്റ് വലിക്കാറില്ല അല്ലെ"
"ഞാൻ, വലിച്ചു "
പെട്ടെന്ന് ഞാൻ അങ്ങ് സമ്മതിച്ചു കളഞ്ഞു, കാരണം രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നാൽ അവള് വീണ്ടും അവളുടെ കരാട്ടെ യിലുള്ള പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്യും, എന്റെ ശരീരവും കേടാവും. തന്നേം അല്ല ഇനി വേദന എടുത്താൽ അറിയാതെ എങ്കിലും എന്റെ കൈയും പൊങ്ങി പോകും, പിന്നെ അത് വല്യ ഇഷ്യൂ ആയി, തുടർന്ന് ഞാൻ വീടിന് പുറത്തേക്കും പോകാൻ ചാൻസ് ഉണ്ട്. കാരണം സിഗെരെറ്റ് വലി എന്റെ ഫാമിലിയിൽ വലിയ തെറ്റ് ആണ്.
എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് അച്ചു ന് ചിരി പൊട്ടി, പക്ഷെ എന്റെ വീണ്ടും എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ആതു വിന്റെ വക കരണം നോക്കി ഒരെണ്ണം കൂടി, പക്ഷെ തല്ലാൻ അറിയാഞ്ഞിട്ടാവണം അവള്ടെ വിരല് മാത്രേ എന്റെ മുഖത്ത് കൊണ്ടുള്ളൂ, അച്ചുവും അത്ഭുതപെട്ട് പോയി, ആതു ആരെ തല്ലിയാലും എന്നെ തല്ലുമെന്ന് അവളും വിചാരിച്ചു കാണില്ല.
രണ്ടാമത് കൈ പൊങ്ങിയപ്പഴേക്കും അച്ചു അവളെ തടഞ്ഞു, എവിടുന്നാ എന്ന് അറിയില്ല അനുകുട്ടി എന്നെ കെട്ടിപിടിച്ചു
"അയ്യോ, എന്റെ ചേട്ടായിനെ തല്ലി കൊല്ലല്ലേ "
എന്ന് പറഞ്ഞു ഉറക്ക കരച്ചിൽ.
പാവം, ഞങ്ങള് 3 പേരും കൂടി എന്തോ പ്ലാൻ
💬 Comments
View all comments