Chapter Title : എന്റെ ഇഷ്ടങ്ങൾ 3 [David]
ഇന്ന് കൂടിയേ ആതു വിനെ കിട്ടുവോള്ളു , നാളെ അവൾ കോളേജ് ലേക് പോയാൽ ഒന്നോ ഒന്നരയോ മാസം കഴിഞ്ഞേ തിരിച്ചുവരു ...
'' നീ , എപ്പഴാടാ കണ്ണാ ആന്റിടെ അടുത്തേക് പോണേ ''
'അമ്മ ചോദിച്ചു ,
''ഞാൻ പോണില്ല അമ്മെ , ആന്റിയോട് ഇങ്ങോട് വരാൻ പറ ''
'' അതെന്താ , അങ്ങനെ ....നീ ചെല്ലാന്ന് പറഞ്ഞതല്ലേ... പോയിട്ട് വാ എന്തായാലും .... അവളവിടെ തന്നെ അല്ലെ''
പോവാതെ ഒരു നിവര്ത്തിം ഇല്ലന്ന അവസ്ഥ ആയി........ആതു വിന്റെ മുഖത്തു ഞാൻ ഒന്ന് പോയ മതിയെന്നേ ഉള്ളു............പലവട്ടം എനിക്ക് മുഖം തരാതിരുന്പഴേ ഇന്നലെ നടന്ന സംഭവ വികാസങ്ങളിൽ മാഡത്തിന് കുറ്റബോധം ഉണ്ടെന്ന് എനിക്ക് മനസ്സിലായി
മനസ്സില്ല മനസ്സോടെ ഞാൻ എന്റെ ബുള്ളറ്റ് എടുത്ത് അവരുടെ വീട്ടിലേക് തിരിച്ചു .
മെയിൻ ഗേറ്റ് തുറക്കാൻ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ ആന്റി ഗേറ്റ് തുറന്നിരുന്നു.......
അവരെന്നെ നോക്കി നിക്കുവായിരുന്നു .
ഞാൻ ബുള്ളറ്റ് അവരുടെ പോർച്ചിലേക് വച്ചിട്ട് , വരാന്തയിലേക് കയറി .
'' നീ കഴിച്ചിട്ടല്ലേ വന്നേ ''
'' മ്മ് , കഴിച്ചു ''
'' എന്താ ഇത്ര ലേറ്റ് ആയെ, മണി 8 കഴിഞ്ഞല്ലോ ''
''കഴിച്ചപ്പോ ലേറ്റ് ആയി , കുഞ് ഉറങ്ങിയോ ആന്റി '' ഞാൻ സോഫയിലേക് ഇരുന്നുകൊണ്ട് ചോദിച്ചു
'' മ്മ് , അവളെ ഞാൻ നേരത്തെ കിടത്തി ഉറക്കി, നീ വാ അടുക്കളയിൽ ഇരിക്കാം , എനിക്ക് പത്രങ്ങൾ എല്ലാം കഴുകി വക്കണം
💬 Comments
View all comments