0%

Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]

Author : Kambikathakal Read All Parts 27.4K

വീട് വരെ കൊണ്ട് ചെന്ന് ആക്കി കൊടുക്കാമോ എന്ന് ചോദിച്ചു. ഇക്ക വരാം എന്ന് പറഞ്ഞത് ആയിരുന്നു. പക്ഷെ ഒരു ലോഡ് വരുന്നുണ്ട്. അത് കൊണ്ട് ഇപ്പോ വരാൻ പറ്റില്ലാന്നു വിളിച്ചു പറഞ്ഞു. ഇക്കയാ പറഞ്ഞത് നിന്നെ വിളിക്കാൻ. നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാലോ. ഞാൻ ഇല്ലാന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാ സഫിയ ഇത്തയോടു ചോദിക്കാൻ നല്ല ഒരു അവസരം നോക്കി ഇരിക്കായിരുന്നു. അങ്ങനെ ഇരിക്കുമ്പോ ഈ അവസരം പാഴാക്കാൻ ഞാൻ ശ്രമിക്കോ? എന്തായാലും ഇത്രയും പെട്ടന്ന് അതിനു അവസരം കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.

ഫാത്തിമ ഇത്ത പോയി കാറിന്റെ കീ എടുത്തു വന്നു. ഞാൻ കാർ സ്റ്റാർട്ട് ആക്കി പൊർചിനു പുറത്തേക്കു ഇട്ടു. സഫിയാത്ത എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി. അങ്ങനെ ഞങ്ങൾ യാത്ര പുറപ്പെട്ടു. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എങ്ങനെ തുടങ്ങണം എന്ന് എനിക്കും അറിയുന്നുണ്ടായിരുന്നില്ല. പിന്നെ രണ്ടും കല്പിച്ചു സംസാരിച്ചു തുടങ്ങി.

ഞാൻ : എന്താ ഇത്ത. ഇത്ര തിരക്കിട്ട് പോണേ. നാളെ പോയാൽ മതിയായിരുന്നില്ലേ?
സഫിയ : അമ്മായിക്ക് (ഭർത്താവിന്റെ ഉമ്മ) സുഖം ഇല്ലാത്തതാണ്. ഇക്കയുടെ അനിയത്തി ഉണ്ടായിരുന്നു അവിടെ അത് കൊണ്ടാ ഞാൻ ഇങ്ങോട്ട് പൊന്നെ. അവരു ഇന്ന് പോകും. അത് കൊണ്ട് ഇന്ന് തന്നെ പോയെ പറ്റൂ.
ഞാൻ : ഓക്കേ..

പിന്നെ കുറച്ചു നേരത്തേക്ക് സംസാരം ഒന്നും ഇല്ല. കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഇത്തയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.

ഞാൻ : ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ?
സഫിയ : എന്താ

💬 Comments

View all comments