Chapter Title : എന്റെ ജീവിത യാത്ര 2 [Mr. Love]
:- ടീച്ചറിന് കട്ടൻ വേണോ....
Jasmin :- ഓ വേണ്ടടാ. ചിലപ്പോ രാവിലെ റൂം എത്തുന്നതിനു മുമ്പ് വയറു പണി തന്നാലോ.
അതും പറഞ്ഞു അവരെല്ലാം toilet പോയി. മടങ്ങി എത്തിയ ശേഷം ഞങ്ങൾ വീണ്ടും പുറപ്പെട്ടു. താമരശ്ശേരി ചുരം കയറാൻ തുടങ്ങിയപ്പോൾ കിച്ചു ഉണർന്നു. സൈഡ് പറഞ്ഞു തരാൻ ഉണർത്തിയതാണ് എന്നും പറയാം. അപ്പോയെക്കും ടീച്ചർ വന്ന അവിടെ ഇരുന്നു...
Jasmin :- ഇത് ആണല്ലോ ചുരം...
ഞാൻ :- അതെ... ഇതിനു മുമ്പ് വന്നിട്ടുണ്ടോ.
Jasmin :- അഹ് കഴിഞ്ഞ തവണ ടൂർ പോയപ്പോ....
ഞാൻ :- ഞാൻ അത് ചോദിക്കാൻ ഇരുന്നതാ. എന്ത് കഴിഞ്ഞ തവണത്തെ പ്രശ്നം.
Jasmin:- അത് പ്രശ്നം മാത്രെ ഉള്ള. ആഹാരം ഒന്നും കൊള്ളത്തില്ല. സമയത്തിന് ഒന്നുമല്ല കിട്ടിയത്. ഒരു ദിവസം താമസിച്ച പോട്ടെ എന്ന് വയ്ക്കാം. ഇത് എല്ലാ ദിവസവും. താമസിക്കാൻ തന്ന റൂമിൽ കയറാൻ പോലും പേടിച്ചു. കുട്ടികളോട് bathroom ഒന്നും പോകണ്ടാന്നു പറഞ്ഞു. വല്ല ക്യാമറ വരെ കാണും അത്ര മോശം. പിന്നെ ഒരു ദിവസം രാത്രി കഴിച്ച ആഹാരത്തിൽ നിന്നും കുട്ടികൾക്കു ഫുഡ് poision ഉണ്ടായി. ഹോസ്പിറ്റൽ കൊണ്ട് പോകാൻ സർമാരെ പോയി വിളിക്കാൻ പോയപ്പോ കണ്ട കാഴ്ച അടിപൊളി ആയിരുന്നു. സർമാരെ ആ വണ്ടിയിലും വന്ന ആള്ക്കാരും കുടിച്ചു ബോധം ഇല്ലാത്ത കിടക്കാണ്. ബാക്കി ഉള്ള കുട്ടികളെ ആ റൂമിൽ ഒറ്റക് ഇട്ടിട്ട് എങ്ങനെ ഞങ്ങൾ ഹോസ്പിറ്റൽ പോകും.
ഞാൻ :- ഇങ്ങനെ ഒക്കെ നടന്നോ. എന്നിട്ട് എന്തായി...
Jasmin:- എന്താകാൻ...
💬 Comments
View all comments