Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]
മറ്റെല്ലാവരും വിളിക്കുന്നതല്ലേ. നീ മറ്റെന്തെങ്കിലും വിളിക്ക്.
ഞാൻ :- വേറെ ഇപ്പോ എന്ത് വിളിക്കാനാ എന്തെങ്കിലും ഒരു പേര് പറയും?
ടീച്ചർ :- എടാ എന്നെ പണ്ട് എന്റെ അച്ഛൻ വിളിച്ചിരുന്നത് കാത്തു എന്നാണ്. നിനക്കെന്നെ അങ്ങനെ വിളിക്കാമോ?
ഞാൻ :- മ്മ് പെട്ടെന്ന് വിളിക്കാൻ പറ്റത്തില്ലായിരിക്കും പക്ഷേ ശ്രമിക്കാം. ചിലപ്പോൾ അറിയാതെ ടീച്ചർ എന്ന പേര് തന്നെ വായിൽ പെട്ടെന്ന് വരും.
ടീച്ചർ :- അത് സാരമില്ല. ടൂർ കഴിഞ്ഞ് പോയിക്കഴിഞ്ഞാലും നീ എന്നെ വിളിക്കണം അപ്പോഴെല്ലാം എന്ന് കാത്തു എന്ന് വിളിച്ചാൽ മതി
ഞാൻ :- അതിന് ടൂർ കഴിഞ്ഞു പോയി കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കോൺടാക്ട് ഉണ്ടാകുമോ. നമ്മളെയെല്ലാം ആരെങ്കിലും ഓർത്തിരിക്കുമോ.
ടീച്ചർ :- നീയെന്താ അങ്ങനെ പറഞ്ഞത് നിനക്ക് തോന്നുന്നുണ്ടോ നിന്നെ ഞാൻ മറക്കുമെന്ന്.
ഞാൻ :- അതല്ല ഞങ്ങളുടെ ജോലി കഴിഞ്ഞാൽ ഞങ്ങൾ പോവണ്ടേ. സാധാരണ ഞങ്ങളെ ഒന്നും ആരും അധികം ഓർത്തിരിക്കാൻ ഇല്ല. കുറച്ചുദിവസം ഓർക്കും ടൂറിന്റെ ആഘോഷം ഒക്കെ മനസ്സിന്നു പോകുമ്പോൾ ഞങ്ങളും മനസ്സിന് പടിയിറങ്ങും.
ടീച്ചർ :- ആയിരിക്കാം പക്ഷേ എനിക്ക് അങ്ങനെയല്ല നിന്നെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല അങ്ങനെ കണ്ടിരുന്നെങ്കിൽ ഒരിക്കൽ പോലും നീയുമായി റൂമിൽ ഞാൻ ഇരിക്കത്തില്ലായിരുന്നു. മറ്റുള്ളവരെ പോലെ അല്ല എനിക്ക് നീ. പ്രിയ ടീച്ചർ പറഞ്ഞത് നീ ഓർക്കുന്നില്ലേ. ചോർന്നു വരുന്നില്ല എന്ന് പറഞ്ഞ് ഞാൻ കഴിഞ്ഞ രണ്ടു ദിവസമായി വളരെ സന്തോഷത്തിലാണ്. അതിന് കാരണം നീയാണ് നിന്നെ കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ ഈ ടൂറിന് വന്നത്
💬 Comments
View all comments