Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
വിളിച്ചു. പക്ഷെ ചേച്ചി വന്നില്ല മാളു തന്നെ ചേച്ചിയുടെ ബാഗുമായി വന്നു എനിക്ക് പൈസ തന്നു. ഞാൻ സാധനവും മേടിച്ചു ഉള്ളിലേക്ക് കയറി, KFC ഡൈനിങ്ങ് ടേബിളിൽ വച്ചു.
ഞാൻ : എടി ചേച്ചിയെക്കൂടെ വിളിക്കു തണുത്തു പോകും മുന്നേ കഴിക്കാം അല്ലേൽ കൊള്ളില്ല.
മാളു : ചേച്ചി ബാത്‌റൂമിൽ ആണ്. ഇപ്പോ വരും.
ഞാൻ : എന്നാ ശരി.
ഞാനും മാളുവും ഡൈനിങ്ങ് ടേബിളിന്റെ കസേരയിൽ ഇരുന്നു കൊണ്ടാണ് TV കണ്ടത്. അപ്പോളേക്കും ചേച്ചി എത്തി,
ചേച്ചി : നിങ്ങൾക്ക് കഴിക്കാൻ മേലായിരുന്നോ....
മാളു : ചേച്ചി വന്നിട്ട് കഴിക്കാം എന്ന് കരുതി.
ചേച്ചി : എന്നാൽ കഴിക്കാം.
ഞങൾ പതിയെ കഴിക്കാൻ തുടങ്ങി. മാളു ഇടക്ക് സെൽഫി എടുത്ത് കൂട്ടുകാരികൾക്കു അയച്ചു കൊടുത്തു. പക്ഷെ ചേച്ചി അധികം കഴിക്കാതെ രണ്ടു കഷ്ണം കഴിച്ചിട്ട് ചേച്ചി എഴുന്നേറ്റു.
ഞാൻ : അല്ല ചേച്ചി ചോദിക്കാൻ മറന്നു ഇപ്പോ വേദന എങനെ ഉണ്ട്.
ചേച്ചി : കുഴപ്പമില്ലടാ, കുറവുണ്ട്.
മാളു : അതെ ഞാൻ എത്ര പ്രാവശ്യമാ ഇന്ന്, മരുന്ന് തേച്ചതും ആവി പിടിച്ചതും.
ചേച്ചി : അതുശരിയാകേട്ടോ ഇവൾ മരുന്നുവെച്ചാ കുറഞ്ഞത്.
ഞാൻ : ഓഹോ. അല്ല എന്താ ചേച്ചി നിർത്തിയോ?
ചേച്ചി : മതി, തലവേദനായ ഇനി കഴിച്ചാൽ ശരിയാകില്ല.
മാളു : അത് ശരിയാ ഞാൻ കഴിച്ചോളാം, ചേച്ചി പോയി കിടന്നോ.
ഞാൻ മാളുവിനെ ഒന്ന് നോക്കി. എന്നിട്ടു " നീ ചേച്ചിയുടെ കാലിലെ വേദന തിരുമി തലയിലാക്കിയല്ലോ"
മാളു : പിന്നെ ഇനി അങനെ പറഞ്ഞ മതി.
ചേച്ചി ചെറുതായി ഒന്നുചിരിച്ചിട്ടു കയ്യും കഴുകി റൂമിലോട്ടു പോയി, ഞാനും മാളുവും അവിടെത്തന്നെ ഇരുന്നു.
ഞാൻ : എന്ത് പറ്റി ഇന്ന്?
മാളു : എന്ത്?
ഞാൻ : അല്ല നീയും ചേച്ചിയും തമ്മിൽ അടിയായോ?
മാളു എന്നെ ഒന്ന് തുറിച്ചുനോക്കിയിട്ട്, "അതെന്താ അങനെ ചോദിക്കാൻ?"
ഞാൻ : അല്ല അധികം സംസാരം ഇല്ല, അല്ലേൽ രണ്ടുപേരും കൂടെയല്ലേ കമ്പനി.
മാളു : അതോ,
💬 Comments
View all comments