Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
എന്നെ എന്നുകാണാൻ സുന്ദരി ആയിട്ടുണ്ടെന്നു. ഇതിനു മുൻപ് അങനെ പറഞ്ഞിട്ടില്ല.
ഞാൻ ബൈക്കിന്റെ കണ്ണാടിയിലൂടെ മാളുവിനെ ഒന്ന് നോക്കി അവൾ തല കുനിഞ്ഞാന് ഇരിക്കുന്നത്. അതിനാൽ മുഖഭാവം മനസ്സിലാകുന്നില്ല.
ഞാൻ : അല്ല ഇന്ന് നീ ഈ ഡ്രെസ്സിൽ ഇറങ്ങിവന്നപ്പോൾ, എന്തോ നീ വല്ലാതെ സുന്ദരിയായ പോലെ എനിക്ക് ഫീൽ ചെയ്തു.
മാളു : ഓ പിന്നെ ഞാൻ അത്ര സുന്ദരി ഒന്നുമല്ല.
ഞാൻ അവളെ ഒന്ന് പൊക്കി അടിക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ : പിന്നെ ആരു പറഞ്ഞു, നീ സുന്ദരിയാ. ആര് കണ്ടാലും ഒന്ന് നോക്കിനിന്നു പോകും.
മാളു : ഒന്ന് മിണ്ടാതെ ഇരിക്കാവോ?
അവൾക്കു ഞാൻ പറയുന്നത് നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അവളുടെ സംസാരത്തിൽനിന്നും മനസ്സിലായി. അതുകൊണ്ട് തന്നെ അത് തുടരാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഞാൻ : പിന്നെ സത്യം പറയാൻ എന്താ പ്രശനം. കോളേജിൽ പോകുന്ന സമയമാണേൽ എല്ലാ ആണുങ്ങളും നിന്നെ തന്നെ നോക്കി നിന്നേനെ.
മാളു : മതി മതി.....
അവൾ എന്റെ തോളിൽ ചെറുതായി ഒരു നുള്ളുതന്നു. വേദനിച്ചില്ലേലും അവൾ അങനെ പെട്ടന്ന് ചെയ്തപ്പോൾ ബൈക്ക് പതിയെ ഒന്ന് പാളി. പക്ഷെ പെട്ടന്നുതന്നെ ഞാൻ കണ്ട്രോൾ ചെയ്തതിനാൽ ഒന്നും സംഭവിച്ചില്ല.
മാളു : കണ്ടോ ഞാൻ പറഞ്ഞതാ.
ഞാൻ : പിന്നെ നുള്ളി പറിച്ചിട്ടു പറയുന്നത് കേട്ടില്ലേ.
മാളു : സോറി വേദനിച്ചോ, ഞാൻ പെട്ടന്ന് ....... അറിയാതെ...... എല്ലാരും എന്നെ വായിനോക്കുമെന്നു പറഞ്ഞില്ലേ അതാ.
ഞാൻ : അതിനെന്താ?
മാളു : എനിക്കിഷ്ടമല്ല അങനെ എല്ലാവരും
💬 Comments
View all comments