Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
വച്ചു.
ഞാൻ പതിയെ മാളുവിന്റെ റൂമിലോട്ടു നോക്കി, അവൾ അകത്തുണ്ട്. ഞാൻ പതിയെ ചെന്ന് അവളെ വിളിച്ചു "മോളെ, ഹലോ"
മാളു : എന്താ ചേട്ടായി.
ഞാൻ : ചേട്ടായി കാപ്പി എടുത്തു, മോളുടെ വന്നിട്ട് ഒരുമിച്ച് കുടിക്കാം.
മാളു : ഞാൻ ഇപ്പോൾ വരാം, ചേട്ടായി.
ഞാൻ : എന്താ ഇത്ര താമസം, നീ എന്തെടുക്കുവാ.
ഞാൻ പതിയെ ആ വാതിൽ ഒന്ന് തള്ളി നോക്കി, അത് കുറ്റി ഇട്ടിട്ടില്ല. ഞാൻ വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. അവൾ അവിടെ കണ്ണാടിയിൽ നോക്കി നിൽക്കുവാണ്.
ഞാൻ : എന്താ പറ്റിയെ ഇങ്ങനെ നിൽക്കുന്നത്.
അവൾ അപ്പോളാണ് ഞാൻ വന്നത് കണ്ടത്.
മാളു : ഒന്നുമില്ല, ഞാൻ .......
ഞാൻ : നീ ?
മാളു : ഒന്നുമില്ല വാ കാപ്പി കുടിക്കാം.
ഞാൻ അവളെ പിടിച്ചു നിർത്താനായി കൈകളിൽ പിടിച്ചു, അവൾ ഒന്ന് നിന്നിട്ടു പറഞ്ഞു "ചേട്ടായി വിട്, ചേച്ചി ഇപ്പോ വരാം"
എനിക്കും തോന്നി അത് ശരിയാണ്, ഞാൻ പെട്ടന്നുതന്നെ അവളുടെ കൈകൾ വിട്ടിട്ടു ഞങൾ രണ്ടുപേരും കൂടെ ഹാളിൽ വന്നു കാപ്പി കുടിച്ചു. കാപ്പി കുടിച്ചു കഴിഞ്ഞിട്ടും ചേച്ചിയെ കാണാഞ്ഞകൊണ്ട് ഞാൻ മനുവിനോട് ചോദിച്ചു "മോളെ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കാൻ മേലായിരുന്നോ, ഇതുവരെ എഴുന്നേറ്റില്ലല്ലോ”
മാളു : മ്മ്മ് ഞാൻ വിളിച്ചുനോക്കട്ടെ.
മാളു നേരെ ചെന്ന് ഡോറിൽ മുട്ടി, എണിറ്റു ചേച്ചിയെ വിളിച്ചു നോക്കി. 2-3 പ്രാവശ്യം വിളിച്ചുകഴിഞ്ഞപ്പോൾ ചേച്ചീവന്നു വാതിൽ തുറന്നു. അകെ കാണാൻ ഒരു കോലം കേട്ട കോലം,
💬 Comments
View all comments