Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
പ്രശ്നമില്ല, ഇപ്പോൾ തന്നെ ഇറങ്ങുവാനോ?
അമ്മാവൻ : അവനെ ആ കാപ്പി കുടിക്കാൻ സമ്മതിക്ക്.
അനുവിന്റെ 'അമ്മ : അതെ മോനെ, ഉച്ചക്ക് മുൻപ് അവിടെ എത്തി ഡോക്ടറെ കാണണം. അതാ പെട്ടന്ന് പോകണം എന്ന് പറഞ്ഞത്.
അനു അപ്പോളേക്കും ഉള്ളിലേക്ക് വന്നു,
അനുവിന്റെ 'അമ്മ :മോളെ പെട്ടന്ന് റെഡി ആക്, നമുക്ക് പോകാം.
അനു : ശരി.
അവൾ വീണ്ടും റൂമിലേക്ക് പോയി. ഞാൻ എന്നാൽ ഇറങ്ങിയേക്കാം എന്ന് കരുതി എഴുന്നേറ്റു. അപ്പോൾ അനുവിന്റെ 'അമ്മ : മോനെ ഇവിടം വരെ ഒന്ന് വരുമോ?
ഞാൻ നോക്കിയപ്പോൾ അനുവിന്റെ 'അമ്മ അടുക്കളയിലാണ്, ഞാൻ എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.
അനുവിന്റെ 'അമ്മ : മോനെ ഒന്നും കരുതരുത്. നിങളുടെ കാര്യം അവളുടെ അമ്മാവനറിയില്ല. അതാ ഒന്നും പറയാൻ പറ്റാത്തത്.
ഞാൻ : അതുകുഴപ്പമില്ല.
അനുവിന്റെ 'അമ്മ : എന്നാലും മോനോട് പറയാതെ പോകാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ. എപ്പോൾ വേണമെങ്കിലും മോന് അങ്ങോട്ടു വരാം കേട്ടോ.
ഞാൻ : മ്മ്മ്മ്
അനുവിന്റെ 'അമ്മ : അവൾ......
അപ്പോളേക്കും അനു അവിടേക്കു വന്നു.
അനു : എന്താ രണ്ടുപേരും കൂടെ?
അനുവിന്റെ 'അമ്മ : ഒന്നുമില്ല, വാ പോകാൻ നോക്കാം.
അനു : ok, ശരി.
ഞങൾ മൂന്നുപേരുംകൂടെ പുറത്തേക്കിറങ്ങി. അമ്മാവൻ അപ്പോളേക്കും ബാഗുകൾ എടുത്ത് കാറിൽ വച്ചു. ഞങൾ ഇറങ്ങിയപ്പോൾ അനു ബൈക്കിൽ ഒരു കവർ വെച്ചു. എനിക്കിട്ടു പറഞ്ഞു "ഇവിടെ വച്ച് മറക്കണ്ട, അല്ലേൽ ഇനി കിട്ടാൻ കുറച്ചു നാളുകൾ കഴിയും" ഇതും പറഞ്ഞവൾ എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചു. എനിക്ക് എന്താണതെന്നു മനസ്സിലായില്ല. ഞാൻ അങനെ നിന്നപ്പോളേക്കും അവർ കാറിൽ കയറി, എന്നോട് യാത്രയും പറഞ്ഞു അവർ യാത്ര ആയി.
ഞാനും അവൾ പോയതിലുള്ള വിഷമം കാരണം, പതിയെ ആണ് വീട്ടിലോട്ടു പോയത്. ഇടക്ക് ഫ്രണ്ട് വിളിച്ചിട്ടും ഞാൻ നിർത്താൻ പോയില്ല കാണാത്തപോലെ ഞാൻ പോയി. വീട്ടിൽ എത്തിയപ്പോളും എനിക്കുവലിയ മൂടോന്നും ഇല്ലായിരുന്നു.
മാളു : അനു ചേച്ചി എന്തിയെ പോന്നില്ലേ?
ഞാൻ ഒന്നും മിണ്ടാതെ ഉള്ളിലോട്ടു
💬 Comments
View all comments