Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
പറയാനുള്ള ധൈര്യം കൊടുത്തു.
മാളു : ചേട്ടായി, ഒരു ചേട്ടൻ വരും എന്ന് പറഞ്ഞു....
ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ "ആരാ വരുന്നത് ? ആരാ പറഞ്ഞത് ? എന്താ കാര്യം തെളിച്ചു പറ"
മാളു : അത് ചേച്ചി..... ചേട്ടൻ......
ഞാൻ : മോളെ നീ എന്തിനാ പേടിക്കുന്നത് ചേട്ടായി കൂടെ ഇല്ലേ, പിന്നെന്താ പേടിക്കുന്നത്.
മാളു : അല്ല ചേട്ടായി എനിക്ക് ഓർക്കാൻ കൂടെ പറ്റില്ല അത്.
എന്തോ പ്രശനം ഉണ്ട്, മാളു നന്നായി വിയർക്കാൻ തുടങ്ങി.
പെട്ടന്ന് അവളുടെ ഫോണിൽ ചേച്ചിയുടെ മെസ്സേജ് വന്നു.
""മനു വന്നോ???? ""
""അവൻ ഇപ്പോൾ എത്തും""
""നീ എവിടെയാ മുകളിൽ അല്ലെ?""
ഞാൻ ആണ് മെസ്സേജ് തുറന്നതു. ഞാൻ മാളുവിനെ കാണിച്ചു. അവൾ എന്നെ ദയനീയമായി ഒന്ന് നോക്കി.
"എന്ത് പറയണം" അവൾ ചോദിച്ചു
ഞാൻ അതിനു ഒന്നും മറുപടി കൊടുത്തില്ല പകരം ഞാൻ ആണ് മെസ്സേജ് അയച്ചത്.
""ചേട്ടായി വന്നില്ല, ഞാൻ മുകളിലാണ്""
റീപ്ലേ ഒന്നും ഇല്ല. ഞാൻ പതിയെ താഴേയ്ക്ക് എത്തി നോക്കി, ചേച്ചി റൂമിലിന്റെ ഡോർ തുറന്നു പുറത്തിറങ്ങി, നേരെ മാളുവിന്റെ റൂമിൽ പോയി കതകടച്ചു.
പെട്ടന്ന് പുറത്തു ഡോർ ബെൽ അടിച്ചു.
"""റ്റിംഗ്.... ടോങ്...."
ഇപ്പോൾ മാളുവിന്റെ ചങ്കിടിക്കുന്നു എനിക്ക് നന്നായി കേൾക്കാം എന്ന് തോന്നി പോയി.
ഞാൻ അവളെ എന്റെ മാറിലോട്ടു ചേർത്ത് പിടിച്ചു, എന്താണ് ഇവിടെ നടക്കുന്നത് ?? ആരാണയാൾ?? അങനെ 100-1000 ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
ആന്മരിചേച്ചിയുടെ ശബ്ദം "ആ നീ വന്നോ,
💬 Comments
View all comments