0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Author : Kambikathakal Read All Parts 1.2K

വീട്ടിൽ എത്തി ഇവിടം വരെ ഒന്ന് വരാമോ."

ഞാൻ : എന്തിനാ ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനല്ലേ.

ബിന്ദു : പോ വാ... പ്ളീസ്....

ഞാൻ : ശരി എന്ത് പറയാനാ, നമ്മള് വന്നേക്കാമേ.

ഞാൻ പതിയെ താഴേക്ക് ചെന്നു, ചേച്ചിയും മാളുവും അടുക്കളയിൽ ഉണ്ട്. മാളുവിനോട് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്കിറങ്ങി. അവൾ പുറകെ വന്നു ചോദിച്ചു "ചേട്ടായി ഫുഡ് കഴിക്കാൻ എത്തില്ലേ"

ഞാൻ : എത്തിയേക്കാം.

അവളോട് യാത്രപറഞ്ഞു ഞാൻ നേരെ ബിന്ദുവിന്റെ അടുത്തേക്ക് പോയി. ഞാൻ എത്തിയപ്പോൾ ബിന്ദു പശുവിനു പുല്ലിട്ടു കൊടുക്കുന്നു. ഞാൻ അങ്ങോട്ടു ചെന്നു.

ഞാൻ എന്തേലും പറയും മുൻപ് "അവിടെ അടുക്കളയിൽ ഒരു സാധനം ഇരുപ്പുണ്ട് എടുത്തു കുടിച്ചോ" ബിന്ദു പറഞ്ഞു

ഞാൻ ; എന്താ അത്?

ബിന്ദു : പറയുന്നത് അനുസരിച്ചാൽ പോരെ...

പരുഷമായാണ് അത് പറഞ്ഞത്, എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല, ചെയ്യുന്ന പണിയിൽ ശ്രദ്ധിക്കുന്നു അത്ര തന്നെ. ഞാൻ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചില്ല. അടുക്കളയിൽ കയറി. അവിടെ ഒരു പാത്രത്തിൽ എന്തോ മൂടി വച്ചിരിക്കുന്നു.

ഞാൻ മൂട പൊക്കി നോക്കി, എന്തോ പാലുകൊണ്ടുള്ള സാധനമാണ്. ഞാൻ അവിടെനിന്നും ഒരു ഗ്ലാസ് എടുത്തു കുറച്ചു കുടിച്ചു നോക്കി.

പായസം അല്ല, എന്താ ഐറ്റം ഇതു....

മധുരമുണ്ട്, dry fruits ഉണ്ട് പിന്നെ പാലുണ്ട്. എന്താ സാധനം എന്ന്‌ മനസ്സിലാകുന്നില്ല.

എങ്കിലും ഒരു ഗ്ലാസ് അകത്താക്കി.

ഞാൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ബിന്ദു ഉള്ളിലോട്ടു കയറാൻ തുടങ്ങുന്നു.

ബിന്ദു : പുറത്തോട്ടു പോകാൻ ആരേലും പറഞ്ഞോ?

💬 Comments

View all comments