Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]
ഞാൻ പെട്ടന്ന് ഡ്രസ്സ് മാറി.
ഞാൻ ഫോൺ എടുത്തു നോക്കി, മാളുവും ബിന്ദുവും മെസ്സേജ് അയച്ചിട്ടുണ്ട്. രണ്ടുപേർക്കും അറിയേണ്ടത് ഒരേ കാര്യമാണ്.
ചേച്ചി എങ്ങനെ ഉണ്ട്, ഉണ്ടാക്കണോ, വല്ലതും നടന്നോ???
ഞാൻ രണ്ടുപേർക്കും ഒരേ പോലെ ഒന്നും നടന്നില്ല, പക്ഷെ ചേച്ചി വളരെ ഫ്രണ്ട്‌ലി ആണെന്ന് മറുപടി കൊടുത്തു.
അധികം ഒന്നും പറയും മുൻപ് ചേച്ചി കുളി കഴിഞ്ഞിറങ്ങി. ഒരു ലൈറ്റ് നീല കളർ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. മുൻബൊരിക്കലും ചേച്ചിയെ എത്രയും സുന്ദരിയായി ഞാൻ കണ്ടിട്ടില്ല. വര്ണനകൾക്കും അപ്പുറമായിരുന്നു അത്.
ഞാൻ അങ്ങനെ ചേച്ചിയെ നോക്കി ഇരിക്കുന്നത് കണ്ട്,
ചേച്ചി : എന്താടാ നീ ഇങ്ങനെ നോക്കി ഇരിക്കുന്നത്, നീ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ?
ഞാൻ : അതല്ല എത്രയും സുന്ദരിയായ ചേച്ചിയെ ആരും ഇതുവരെ പ്രൊപ്പോസ് ചെയ്തില്ലല്ലോ എന്നാലോചിച്ചു ഇരുന്നതാ.
ചേച്ചി : മോനെ രാവിലെ സുഗിപ്പിക്കല്ലേ.....
ഞാൻ : സുഗിപ്പിച്ചതൊന്നുമല്ല, ഞാൻ സത്യമാ പറഞ്ഞത്. ചേച്ചിയോട് ആരും ഇതുവരെ പറഞ്ഞിട്ടില്ലേ?
ചേച്ചി : എന്ത്?
ആ ചോദ്യത്തിൽ ചെറിയ ഒരു നാണമുണ്ട്, എന്റെ നേരെ നോക്കാതെയാണ് ചേച്ചി സംസാരിക്കുന്നതു.
ഞാൻ : ചേച്ചിയെ കാണാൻ എന്ത് സുദരി ആണെന്ന്. പ്രത്യേകിച്ച് ഈ ഡ്രെസ്സിൽ. പറയാതെ വയ്യ.
ചേച്ചി : പോടാ ചെറുക്കാ നീ ചുമ്മാ മനുഷ്യനെ. അല്ല ഇതിനു മുൻപ് നീ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.
ഞാൻ : നേരത്തെ പറയാൻ എന്നെ കണ്ട കടിച്ചു കീറാൻ വരുന്ന ആളോട് എങ്ങനെയാ പറയുന്നത്.
ചേച്ചി : മ്മ്മ്മ് , ഇപ്പോളോ
ഞാൻ
💬 Comments
View all comments