Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]
389 ആണ്.
ഞങൾ പരസ്പരം പറഞ്ഞു "എന്ന് ഫുൾ ഡേ എവിടെ പോകുമെന്ന് തോനുന്നു"
ഞങൾ അപ്പുറത്തുള്ള വെയ്റ്റിംഗ് ഏര്യയിൽ ചെന്ന് അവിടെ ഇരുന്നു. ചേച്ചി എന്റെ കയ്യിലെ പിടുത്തം ഏതു വരെയും വിട്ടിട്ടില്ല.
എനിക്ക് ചേച്ചിയുടെ ഇങ്ങനെ ഉള്ള പെരുമാറ്റം ഒട്ടും മനസ്സിലാകുന്നതല്ലായിരുന്നു, വളരെ തന്റേടി ആയൊരു പെണ്ണായിട്ടാണ് ഇന്നലെ വരെ ഞാൻ ചേച്ചിയെ കണ്ടിട്ടുള്ളത്. പക്ഷെ അടുത്തറിഞ്ഞപ്പോളാണ് എല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലായത്. അപ്പോൾ ചേച്ചി എങ്ങനെയാണു ഇങ്ങനെയുള്ള ബന്ധങ്ങളിലേക്കു പോയത് എന്ന് എനിക്കൊട്ടും മനസ്സിലായില്ല (ഈ കഥ പിന്നീട് പറയുന്നതായിരിക്കും).
ഞാൻ ചേച്ചിക്ക് ആകുന്നപോലെ ധൈര്യം കൊടുക്കാനായി പറഞ്ഞു
"ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ കൂടെ ഇല്ലേ, ഒന്നും പേടിക്കണ്ട ഈ ജോലി കിട്ടിയില്ലേലും എന്താ, ഇപ്പോൾ നല്ല ഒരെണ്ണം ഉണ്ടല്ലോ..."
ചേച്ചി എന്നെയൊന്നു നോക്കി, പക്ഷെ മറുപടി ഒന്നും ഉണ്ടായില്ല.
ഞാൻ അറിയാതെ ചേച്ചിയുടെ തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു. ചേച്ചിയും കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. ചേച്ചിയും അത് ആഗ്രഹിച്ചിരുന്നു.
പിന്നെ അധികം ഒന്നും പറയാതെ, അങ്ങനെ തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. വളരെ പെട്ടന്നായിരുന്നു സമയം മുന്പോട്ടു പോയത്, ഒരാൾക്ക് പുറകെ മറ്റൊരാൾ എന്നരീതിയിൽ ഇന്റർവ്യൂ മുന്പോട്ടു പോയി അധികം താമസിക്കാതെ ചേച്ചിയെയും വിളിച്ചു.
ചേച്ചിക്കു പോകുവാൻ ഇഷ്ടമില്ല എന്ന് ആ പോക്കുകണ്ടാൽ അറിയാം. പക്ഷെ പോയതിലും വേഗത്തിൽ ചേച്ചി തിരികെ എത്തി. ഇപ്പോൾ മുഖത്തൊരു തെളിച്ചമൊക്കെ ഉണ്ട്.
ജോലി കിട്ടിയെന്നതിൽ സംശയമില്ല.
ചേച്ചി നേരെ വന്നു എന്റെ കയ്യും പിടിച്ചു പുറത്തേക്കു പോയി.
💬 Comments
View all comments